സിപിഐ (എം) പാർട്ടികോൺഗ്രസ്സ് (AIC) ദേശീയ സമ്മേളന പതാകാദിനവും റാലിയും ഇന്ന്

സിപിഐ (എം) ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസ്സിന്റെ ഭാഗമായി പാർട്ടിയുടെ  അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ബ്രിട്ടനിലെയും അയർലണ്ടിലെയും ബ്രാഞ്ചുകളുടെ സമ്മേളനം പൂർത്തിയായി.  ഫെബ്രുവരി 5 – 6 തീയതികളിൽ  ഹീത്രൂവിലാണ് AIC ദേശീയ സമ്മേളനം. ജനുവരി 22 ശനിയാഴ്ച  ദേശീയ സമ്മേളന പതാകാദിനം ആയി ആചരിക്കും. മാർക്സിസ്റ്റ് ആചാര്യൻ കാൾ മാർക്സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ  ഹൈഗേറ്റ് സെമിത്തേരിയിൽ പാർട്ടി സെക്രട്ടറി സ.ഹർസെവ് ബെയ്‌ൻസ്‌ കൈമാറുന്ന രക്തപതാക സമ്മേളനം സ്വാഗതസംഘം ചെയർമാൻ  സ. ബിനോജ് ജോണും … Read more

എ ഐ സി ഡബ്ലിൻ ബ്രാഞ്ച് സെക്രട്ടറിയായി മനോജ്‌ ഡി മന്നത്തിനെയും വാട്ടർഫോർഡ് സെക്രട്ടറിയായി ബിനു തോമസിനെയും തിരെഞ്ഞെടുത്തു.

സിപിഐ എം 23ാം പാർടി കോൺഗ്രസിന് മുന്നോടിയായി ബ്രിട്ടനിലും അയർലൻഡിലുമുള്ള ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഐ എമ്മിന്റെ ഓവർസീസ് വിഭാഗമായ എ ഐ സി (അസോസിയേഷൻഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്) അയർലൻഡ് -യുകെ ഘടകത്തിന്റെ കീഴിൽ ഉള്ള ഡബ്ലിൻ ബ്രാഞ്ചിന്റെയും വാട്ടർഫോർഡ് ബ്രാഞ്ചിന്റെയും സമ്മേളനം നടത്തി.എ ഐ സി യുകെ-അയർലണ്ട് സെക്രട്ടറി ഹർസേവ് സമ്മേളനങ്ങൾ ഉത്ഘാടനം ചെയ്തു. സമ്മേളനത്തിൽ എ ഐ സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് കൃഷ്ണയും , രാജേഷ് ചെറിയാനും ,.ജനേഷ് നായരും വർക്കിങ് … Read more