വാക്സിൻ എടുത്തിട്ടും അയർലണ്ടിൽ ബൂസ്റ്റർ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാത്തിരിക്കുന്നത് 40,000 പേർ

കൃത്യമായി വിവരങ്ങള്‍ ലഭിക്കാതിരിക്കുകയും, ഇമെയില്‍ അഡ്രസിലെ തെറ്റുകളും കാരണം അയര്‍ലണ്ടില്‍ 40,000-ഓളം പേര്‍ കോവിഡ് ബൂസ്റ്റര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ കാത്തുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷം 9 മാസം കഴിഞ്ഞാല്‍ പഴയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സാധുതയില്ലാതാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബൂസ്റ്റര്‍ ഷോട്ട് എടുക്കണം. വിദേശ യാത്രകള്‍ക്ക് പല രാജ്യങ്ങളും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ബൂസ്റ്ററുകള്‍ എടുത്തിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാതെ കുഴങ്ങിയിരിക്കുകയാണ് ജനങ്ങള്‍. നിലവില്‍ 27 ലക്ഷത്തോളം പേര്‍ക്ക് … Read more

16 വയസിന് മേൽ പ്രായമുള്ള എല്ലാവർക്കും ഞായറാഴ്ച മുതൽ ബൂസ്റ്റർ ഷോട്ടുകൾ; രാജ്യത്ത് 20,110 കോവിഡ് രോഗികൾ കൂടി

അയര്‍ലണ്ടില്‍ 16 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ടുകള്‍ ലഭിക്കും. ഇതിനായുള്ള ബുക്കിങ് വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കുമുള്ള ബൂസ്റ്റര്‍ ഷോട്ട് ബുക്കിങ് നിലവില്‍ രാജ്യത്ത് പ്രാവര്‍ത്തികമായിരിക്കുകയാണ്. HSE വാക്‌സിനേഷന്‍ സെന്ററുകള്‍, ജിപി സര്‍ജറികള്‍, കമ്മ്യൂണിറ്റി ഫാര്‍മസികള്‍ എന്നിങ്ങനെയുള്ള സെന്ററുകളില്‍ നിന്നും അപ്പോയിന്റ്‌മെന്റ് പ്രകാരം ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കാമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി അറിയിച്ചു. അപ്പോയിന്റ്‌മെന്റിനായി സന്ദര്‍ശിക്കുക: https://www2.hse.ie/screening-and-vaccinations/covid-19-vaccine/get-the-vaccine/booster-booking/ കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും രണ്ടാം … Read more

അയർലണ്ടിൽ 40 വയസിന് മേൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഷോട്ട് ബുക്കിംഗ് അടുത്തയാഴ്ച മുതൽ

അയര്‍ലണ്ടില്‍ 40 മുതല്‍ മുകളിലോട്ട് പ്രായമുള്ളവര്‍ക്ക് അടുത്തയാഴ്ച മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ടുകള്‍ക്കായി ബുക്ക് ചെയ്യാം. ബൂസ്റ്റര്‍ ഷോട്ടിനായി സെന്ററുകളില്‍ 15 മിനിറ്റ് നേരം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ഇനിമുതല്‍ ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വ്യക്തമാക്കി. ഇതോടെ കൂടുതല്‍ പേര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കും. വാക്‌സിനേഷന്‍ സെന്ററുകളിലെ കാത്തിരിപ്പ് സമയം കാരണം കുത്തിവെപ്പ് വേണ്ടത്ര ആളുകളിലേയ്‌ക്കെത്താന്‍ താമസം നേരിടുന്നുവെന്ന് GP-മാരും, മറ്റ് ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. National Immunisation Advisory Committee (NIAC)-യും … Read more