കോർക്ക് ആശുപത്രിയിൽ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി സാന്തക്ലോസ് ഹെലികോപ്റ്ററിൽ പറന്നിറങ്ങി

കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ കുട്ടികൾക്ക് വലിയ സര്‍പ്രൈസ് നല്‍കി കൊണ്ട് വെള്ളിയാഴ്ച സാന്താക്ലോസ് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി. നിരവധി ക്രിസ്മസ് സമ്മാനങ്ങളുമായി എത്തിയ സാന്തായെ കണ്ട കുട്ടികള്‍ക്ക് അതൊരു നവ്യാനുഭാവമായി. സാന്താ, പീഡിയാട്രിക് വാർഡിൽ ചികിത്സയിലായിരുന്ന നൂറുകണക്കിന് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി. ഈ കുട്ടികൾ പലരും ക്രിസ്മസ് ന്‍റെ ആഘോഷ വേളയില്‍ ആശുപത്രിയില്‍  തന്നെ ആയിരിക്കും ചിലവഴിക്കുക. കുട്ടികളുടെ സന്തോഷത്തിനായി നടപ്പിലാക്കിയ ഈ വലിയ കളിപ്പാട്ട വിതരണം 2020- മുതല്‍ ആണ് ആരംഭിച്ചത്. കിൻസെയ്ൽ & ഡിസ്ട്രിക്റ്റ് ലയൺസ് … Read more

ആർത്രൈറ്റിസ് ബാധിതരെ സഹായിക്കാൻ ധനസമാഹരണം ആരംഭിച്ച് അയർലണ്ട് മലയാളി

ഓപ്പറേഷൻ വാക് അയർലണ്ടിനായി (Operation Walk Ireland) ധനസമാഹരണം ആരംഭിച്ച് മലയാളിയായ വിജയാനന്ദ് ശിവാനന്ദൻ. iDonate.ie വെബ്സൈറ്റ് വഴി ആരംഭിച്ച ധനസമാഹരണത്തിലൂടെ ലഭിക്കുന്ന എല്ലാ തുകയും ഈ ചാരിറ്റിക്ക് വേണ്ടിയാണ് ഉപയോഗിക്കുക. 2017 ൽ ആരംഭിച്ച ഓപ്പറേഷൻ വാക് വഴി, വിയറ്റ്നാമിൽ ഗുരുതരമായ ആർത്രൈറ്റിസ് ബാധിച്ചവർക്ക് ഇടുപ്പെല്ല്, മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം ചെയ്യുകയാണ് ചെയ്യുന്നത്. ഒപ്പം വിയറ്റ്നാമിലെ ഡോക്ടർമാർ, നഴ്‌സുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ എന്നിവർക്ക് വിദഗ്ദ്ധ പരിശീലനം നൽകുകയും ചെയ്യുന്നു. വിയറ്റ്നാമിന്‍റെ തലസ്ഥാനമായ ഹാനോയിലെ … Read more