ആർത്രൈറ്റിസ് ബാധിതരെ സഹായിക്കാൻ ധനസമാഹരണം ആരംഭിച്ച് അയർലണ്ട് മലയാളി

ഓപ്പറേഷൻ വാക് അയർലണ്ടിനായി (Operation Walk Ireland) ധനസമാഹരണം ആരംഭിച്ച് മലയാളിയായ വിജയാനന്ദ് ശിവാനന്ദൻ. iDonate.ie വെബ്സൈറ്റ് വഴി ആരംഭിച്ച ധനസമാഹരണത്തിലൂടെ ലഭിക്കുന്ന എല്ലാ തുകയും ഈ ചാരിറ്റിക്ക് വേണ്ടിയാണ് ഉപയോഗിക്കുക.

2017 ൽ ആരംഭിച്ച ഓപ്പറേഷൻ വാക് വഴി, വിയറ്റ്നാമിൽ ഗുരുതരമായ ആർത്രൈറ്റിസ് ബാധിച്ചവർക്ക് ഇടുപ്പെല്ല്, മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം ചെയ്യുകയാണ് ചെയ്യുന്നത്. ഒപ്പം വിയറ്റ്നാമിലെ ഡോക്ടർമാർ, നഴ്‌സുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ എന്നിവർക്ക് വിദഗ്ദ്ധ പരിശീലനം നൽകുകയും ചെയ്യുന്നു.

വിയറ്റ്നാമിന്‍റെ തലസ്ഥാനമായ ഹാനോയിലെ 108 ഹോസ്പിറ്റലിൽ വച്ചാണ് സർജറികൾ നടത്തുന്നത്. ഓപ്പറേഷൻ വാക് അയർലണ്ട് സഹായം വഴി കഴിഞ്ഞ വർഷം മാത്രം 1300 സർജറികളാണ് നടത്തിയത്. ഓരോ വർഷവും ഡോക്ടർമാരും മറ്റ്‌ ആരോഗ്യവിദഗ്ദ്ധരും അടങ്ങുന്ന ഓപ്പറേഷൻ വാക് അയർലണ്ട് സംഘം ഹാനോയ് സന്ദർശിക്കുകയും ചെയ്യുന്നു.

നല്ലവരായ ആളുകൾ ഫണ്ട് റെയ്‌സിംഗിൽ പങ്കെടുക്കണമെന്നും, ചെറിയ തുക ആയാലും സംഭാവന ചെയ്യണമെന്നും വിജയാനന്ദ് ശിവാനന്ദൻ അഭ്യർത്ഥിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്ത് ഇത് കൂടുതൽ പേരിലേക്ക് എത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു: https://m.facebook.com/story.php?story_fbid=pfbid02eQJTQ5F25sbmArUwMHF7gJb1PB3LbQELer1YCZwoxHUJ8JrwvUzemDVkAWGZKU8el&id=1708309398&sfnsn=mo

സംഭാവന നൽകാനായി: https://www.idonate.ie/fundraiser/VijayanandSivanandan

Share this news

Leave a Reply

%d bloggers like this: