ആർത്രൈറ്റിസ് ബാധിതരെ സഹായിക്കാൻ ധനസമാഹരണം ആരംഭിച്ച് അയർലണ്ട് മലയാളി

ഓപ്പറേഷൻ വാക് അയർലണ്ടിനായി (Operation Walk Ireland) ധനസമാഹരണം ആരംഭിച്ച് മലയാളിയായ വിജയാനന്ദ് ശിവാനന്ദൻ. iDonate.ie വെബ്സൈറ്റ് വഴി ആരംഭിച്ച ധനസമാഹരണത്തിലൂടെ ലഭിക്കുന്ന എല്ലാ തുകയും ഈ ചാരിറ്റിക്ക് വേണ്ടിയാണ് ഉപയോഗിക്കുക. 2017 ൽ ആരംഭിച്ച ഓപ്പറേഷൻ വാക് വഴി, വിയറ്റ്നാമിൽ ഗുരുതരമായ ആർത്രൈറ്റിസ് ബാധിച്ചവർക്ക് ഇടുപ്പെല്ല്, മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം ചെയ്യുകയാണ് ചെയ്യുന്നത്. ഒപ്പം വിയറ്റ്നാമിലെ ഡോക്ടർമാർ, നഴ്‌സുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ എന്നിവർക്ക് വിദഗ്ദ്ധ പരിശീലനം നൽകുകയും ചെയ്യുന്നു. വിയറ്റ്നാമിന്‍റെ തലസ്ഥാനമായ ഹാനോയിലെ … Read more

ജാക്ക് ആൻഡ് ജിൽ സ്ഥാപകൻ ജൊനാഥൻ ഇർവിൻ അന്തരിച്ചു

അയര്‍ലണ്ടിലെ Jack and Jill Children’s Foundation സ്ഥാപകനായ ജൊനാഥന്‍ ഇര്‍വിന്‍ (82) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഡിസംബര്‍ 10 ഞായറാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. 1941 ജൂണ്‍ 21-ന് ജനിച്ച ഇര്‍വിന്‍, കുതിരകളെ വില്‍ക്കുകയും, ലേലത്തിന് എത്തിക്കുകയും മറ്റും ചെയ്യുന്ന Gaffs Sales Company-യുടെ മുന്‍ മേധാവിയുമായിരുന്നു. ഭാര്യയായ മേരി ആന്‍ ഒബ്രിയനും മക്കളായ ലില്ലി, ഫോണ്‍സീ, മോളി എന്നിവര്‍ക്കുമൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. മക്കളായ ജാക്ക്, ജോണ്‍ എന്നിവര്‍ നേരത്തെ അന്തരിച്ചിരുന്നു. ഭാര്യയോടൊപ്പം 1997-ലാണ് പ്രശസ്തമായ … Read more

ലണ്ടനിൽ നിന്നും കേരളത്തിലേയ്ക്ക് 20,000 കി.മീ കാറിൽ! രാജേഷിന്റെ ഈ യാത്ര വെറും ഹരം മാത്രമല്ല

ലണ്ടനില്‍ നിന്നും കേരളത്തിലേയ്ക്ക് 20,000 കിലോമീറ്റര്‍ പിന്നിട്ടൊരു കാര്‍ യാത്ര. യു.കെ മലയാളിയും, ചലച്ചിത്ര നിര്‍മ്മാതാവുമായ രാജേഷ് കൃഷ്ണയാണ് 55 ദിവസങ്ങളില്‍, 75 നഗരങ്ങളിലൂടെയുള്ള ഈ സാഹസികവും, അതേസമയം നന്മയേറിയ മറ്റൊരു ലക്ഷ്യത്തോടോയും യാത്ര ആരംഭിച്ചിരിക്കുന്നത്. വെറും ഹരമല്ല, ഒരു ചാരിറ്റി പ്രവര്‍ത്തനം കൂടിയാണ് ഈ ഭൂഖണ്ഡാന്തര യാത്രയിലൂടെ രാജേഷ് ലക്ഷ്യമിടുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ച റയാന്‍ നൈനാന്റെ പേരില്‍ ആരംഭിച്ച ‘റയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍സ് ചാരിറ്റി(RNCC)’-യെ പിന്തുണയ്ക്കാന്‍ പണം കണ്ടെത്തലും യാത്രയുടെ ഭാഗമായി നടക്കും. … Read more

വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാറുണ്ടോ? ഇവിടെ വിവരമറിയിക്കാം

രാജ്യത്ത് എവിടെയെങ്കിലും വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയാല്‍ തങ്ങളെ വിവരമറിയിക്കണമെന്ന് Dublin Society for the Prevention of Cruelty to Animals (DSPCA). നിലവിലെ മൃഗസംരക്ഷണ നിയമം പര്യാപ്തമാണെങ്കിലും, ഉടമകള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് കണ്ടാല്‍ അത് സംഘനകളെ അറിയിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് DSPCA എജ്യുക്കേഷന്‍, മീഡിയ മേധാവിയായ Gillian Bird വ്യക്തമാക്കി. ആരെങ്കിലും ഇത്തരത്തില്‍ മൃഗങ്ങളെ ഉപേക്ഷിക്കുന്നതായി കണ്ടാല്‍ അവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കൂടി എഴുതി വച്ച് തങ്ങളെ അറിയിക്കണമെന്നും Bird കൂട്ടിച്ചേര്‍ത്തു. … Read more

ജീവിതച്ചെലവ് കൂടുന്നതിനിടയിലും മറ്റുള്ളവരെ സഹായിക്കാൻ പണം മാറ്റിവച്ച് അയർലണ്ടുകാർ

2022-ലെ ആദ്യ മൂന്ന് മാസത്തിനിടെ അയര്‍ലണ്ടിലെ 87% പേരും ഏതെങ്കിലും തരത്തിലുള്ള ഡൊണേഷന്‍ നല്‍കി മറ്റുള്ളവരെ സഹായിച്ചതായി റിപ്പോര്‍ട്ട്. ഡൊണേഷന്‍, ഫണ്ട് റെയ്‌സിങ് കമ്പനിയായ Enthuse നടത്തിയ സര്‍വേയിലാണ് തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഡൊണേഷന്‍ ഈ വര്‍ഷം നല്‍കിയതായി പ്രായപൂര്‍ത്തിയായ 87% പേരും പ്രതികരിച്ചത്. ജീവിതച്ചെലവ് കൂടിയിരിക്കുന്ന സാഹചര്യത്തിലും സംഭാവനകളും, സഹായങ്ങളും നല്‍കുന്നതില്‍ അയര്‍ലണ്ടുകാര്‍ കുറവ് വരുത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒപ്പം 38% പേരാണ് മൂന്ന് മാസം മുമ്പുള്ളതിനെക്കാള്‍ കൂടുതല്‍ പണം സംഭാവനയായി നല്‍കാന്‍ തങ്ങള്‍ ഇപ്പോള്‍ … Read more

ഐറിഷ് ക്യാൻസർ സൊസൈറ്റിയും മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷനും നടത്തിയ ചാരിറ്റി വാക്കിൽ പങ്കെടുത്ത് ഡബ്ലിൻ മലയാളം സംഘടനയും

ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിയും, മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് അസോസിയേഷനും ചേര്‍ന്ന് നടത്തിയ ‘ചാരിറ്റി വാക്കി’ല്‍ പങ്കുചേര്‍ന്ന് ഡബ്ലിന്‍ മലയാളം സംഘടനയും. ബ്ലാക്ക് റോക്ക് ഹെര്‍മിറ്റേജും സംഘാടനം വഹിച്ച പരിപാടിയില്‍ മലയാളം അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി വിജയാനന്ദ് ശിവാനന്ദന്‍, ട്രഷറര്‍ ലോറന്‍സ് കുര്യാക്കോസ്, ഭാര്യ സിനി എന്നിവര്‍ പങ്കെടുത്തു. മെയ് 8-ന് ബ്രേയിലെ സീഫ്രണ്ടിലായിരുന്നു ചാരിറ്റി വാക്ക്. ക്യാന്‍സര്‍ രോഗികള്‍, മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് കഷ്ടതയനുഭവിക്കുന്നവര്‍ എന്നിവരെ സഹായിക്കാനായി ഫണ്ട് സ്വരൂപിക്കാനായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ലൂക്കൻ മലയാളി ക്ലബിന്റെ ചാരിറ്റി ഭവനപദ്ധതിയുടെ സമ്മാന കൂപ്പൺ ഉദ്ഘാടനം ചെയ്തു

ഡബ്ലിന്‍: നാട്ടിലെ ഒരു നിര്‍ധന കുടുംബത്തിന് ഭവനം നിര്‍മ്മിക്കുവാന്‍ ലൂക്കന്‍ ക്ലബ് ആവിഷ്‌കരിച്ച സമ്മാന കൂപ്പണ്‍ പദ്ധതിക്ക് തുടക്കമായി. ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത ജോസഫ് കളപ്പുരക്കല്‍, പ്രസിഡണ്ട് റെജി കുര്യനില്‍ നിന്നും ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങി. സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറര്‍ റോയി പേരയില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനോയ് കുടിയിരിക്കല്‍, ഉദയ് നൂറനാട്, പ്രിന്‍സ് അങ്കമാലി, സിറിള്‍ തെങ്ങുംപള്ളില്‍, റോയി കുഞ്ചെലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ക്രിസ്മസ് നവവത്സരാഘോഷത്തോടനുബന്ധിച്ച് 2022 … Read more