അയര്ലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈന്ഡിനു പുതിയ നേതൃത്വം
ഡബ്ലിൻ: അയര്ലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈന്ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും. റൂബിൻ മാത്യൂസ് പടിപ്പുരയിൽ ആണ് പുതിയ സെക്രട്ടറി. നവംബർ 16ന് സെയിന്റ് മാർഗ്രെറ്സ് ഹാളില് പ്രസിഡണ്ട് സിജു ജോസിന്റെ അധ്യക്ഷതയില് നടന്ന പൊതുയോഗത്തില് സെക്രട്ടറി സാജു കുമാർ മുന്വര്ഷത്തെ പ്രവര്ത്തന റിപ്പോര്ട്ടും, ജോയിന്റ് ട്രെഷറര് ജോസി ജോസഫ് ജോൺ സാമ്പത്തിക റിപ്പോര്ട്ടും അവതരിപ്പിച്ചു. തുടര്ന്ന് നടന്ന തിരഞ്ഞെടുപ്പില് അടുത്ത വര്ഷത്തേക്ക് 27 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു. … Read more





