വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബിന് നവനേതൃത്വം

വാട്ടർഫോർഡ്: 2022-ൽ ക്രിക്കറ്റ് പ്രേമികളായ കുറച്ചുപേരിൽ നിന്നും തുടങ്ങിയ വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്, ഇന്ന് അതിന്റെ പ്രവർത്തന മികവു കൊണ്ടും, ക്ലബ് മെമ്പേഴ്സിന്റെ എണ്ണം കൊണ്ടും വലിയ മുന്നേറ്റം ഉണ്ടക്കിയിരിക്കുന്നു. 2023 ക്രിക്കറ്റ്  സീസണിൽ ഇൻഡോർ ഔട്ട്ഡോർ വിഭാഗങ്ങളിലായി അയർലണ്ടിൽ ഉടനീളം നടന്ന ടൂർണമെന്റുകളിൽ 3 ടൈറ്റിൽ കിരീടങ്ങളും , 4 റണ്ണേഴ്‌സ് അപ്പ് കിരീടങ്ങളും ചൂടി വാട്ടർഫോർഡ് ടൈഗേഴ്‌സ് അയർലണ്ടിലെ തന്നെ ഒരു മികച്ച ക്രിക്കറ്റ് ടീം ആയി മാറിയിരിക്കുന്നു.  2024-2025 വർഷത്തിലെ പ്രവർത്തനങ്ങളെ … Read more

കേരള ഹൗസ് ജലോത്സവം തരംഗമാകുന്നു; 21 ടീമുകൾ അണിനിരക്കുന്ന വള്ളംകളി മെയ് 19-ന്

കേരള ഹൗസ് ജലോത്സവം തരംഗമാകുന്നു. കഴിഞ്ഞവർഷം ആരംഭിച്ച് 18 ടീമുകളിലൂടെ വിജയകരമായ കേരളഹൗസ് വള്ളംകളി ഈ വർഷം മെയ്‌ 19-ന് പ്രഖ്യാപിക്കപ്പെട്ട് ഒരാഴ്ചക്കുള്ളിൽ പരമാവധി പങ്കെടുക്കാൻ പറ്റുന്ന 21 ടീമുകളും രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ പ്രത്യേകത 21 ടീമുകളിൽ ആന്ധ്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാങ്ങളെ പ്രതിനിധീകരിച്ചു ടീമുകൾ പങ്കെടുക്കുന്നു എന്നുള്ളതാണ്.അതായത് ദക്ഷിണേന്ത്യ കേരള ഹൗസിന്റെ ബാനറിൽ അയർലണ്ടിൽ ഒന്നിക്കുന്നു. വരും വർഷം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമായുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വള്ളം കളിയാണ് … Read more

‘അയ്യാ എന്നയ്യാ’ അയ്യപ്പഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു

മണ്ഡലകാലത്ത് മനസ്സിൽ നിന്ന് മണികണ്ഠനെക്കുറിച്ച്, ഐറിഷ് മലയാളിയും മാധ്യമപ്രവർത്തകനുമായ  കെ ആർ അനിൽകുമാർ കുറിച്ച ഏതാനും വരികൾ  ഒരു അയ്യപ്പഭക്തിഗാനത്തിന്റെ രൂപത്തിൽ യൂട്യൂബിൽ റിലീസ് ചെയ്തു. അനിൽ ഫോട്ടോസ് & മ്യൂസിക്കിന്റെ ബാനറിൽ  ‘അയ്യാ എന്നയ്യാ’ എന്ന പേരിലുള്ള ഈ ഗാനം പ്രവാസലോകത്തുള്ള ഒരു അയ്യപ്പഭക്തന്റെ വിലാപമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബിനേഷ് ബാബുവിന്റെ സംഗീതത്തിൽ, സംഗീത ആദ്ധ്യാപകനും  പിന്നണി ഗായകനുമായ ഹരികൃഷ്ണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 14 ഞായറാഴ്ച്ച  ഡബ്ലിൻ Ballymount VHCCI ക്ഷേത്രാങ്കണത്തിൽ നടക്കുന്ന … Read more

Indians of Buncrana ക്രിസ്തുമസ്- ന്യൂ ഇയർ അത്യാഘോഷപൂർവ്വം ആഘോഷിച്ചു

Indians of Buncrana അത്യാഘോഷപൂർവ്വം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷിച്ചു. കൗണ്ടി ഡൊണഗലിൽ ജനുവരി 5-ന് ഇന്ത്യൻസ് ഓഫ് ബൻക്രാന സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് സാന്റയുടെ സന്ദർശനത്തോടുകൂടി തുടക്കം കുറിച്ചു. കപ്പിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് മുതലായവ കൊണ്ട് തിളങ്ങിയ ആഘോഷരാവ് കുട്ടികളുടെ നൃത്ത-നൃത്ത്യങ്ങൾ കൊണ്ട് മാറ്റ് കൂട്ടി. കൊതിയൂറുന്ന ക്രിസ്മസ് ഡിന്നറിന് ശേഷം ഒട്ടനവധി മത്സരയിനങ്ങളും അരങ്ങേറി. ഇന്ത്യൻസ് ഓഫ് ബൻക്രാനയിലെ എഴുപതോളം അംഗങ്ങളുടെ വീടുകളിൽ ഡിസംബർ 16-ന് ക്രിസ്തുമസ് കരോൾ നടത്തിയിരുന്നു.

ഒരു വിരമിക്കൽ കുറിപ്പ്: രാജൻ ദേവസ്യ വയലുങ്കൽ

ഞാൻ നാളെ(11/01/2024) വിരമിക്കയാണ്, ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ നിന്ന്. ഔദ്യോഗിക ജീവിതത്തിന് പൂർണ്ണ വിരാമം.  കഴിഞ്ഞ 17 വർഷത്തിലധികമായി ഈ ഹോസ്പിറ്റലിലെ സെൻട്രൽ സ്റ്റെറിലൈസേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഇതിനു മുമ്പുള്ള 22 വർഷക്കാലം സിൻഡിക്കേറ്റ് ബാങ്കിന്റെ (രണ്ടു മൂന്നു വർഷം മുമ്പ് കാനറാ ബാങ്കിൽ ലയിപ്പിച്ചു) ഇന്ത്യയിലെ വിവിധ ശാഖകളിൽ ജോലി ചെയ്തതിനു ശേഷം സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് അയർലണ്ടിലേക്കു പോന്നു.  ഇപ്പോഴത്തേതും ഒരു സ്വയം വിരമിക്കലാണ്. ബാങ്കിൽ അക്കങ്ങളോടു മല്ലിട്ട ഞാൻ മനുഷ്യരുടെ … Read more

ബ്ലാക്ക് വുഡ് സ്‌ക്വയർ മല്ലൂസ് ഫാമിലി ഗ്രൂപ്പിന്റെ ക്രിസ്മസ്- ന്യൂ ഇയർ പ്രോഗ്രാം വർണ്ണാഭമായി

അയർലണ്ടിലെ ബ്ലാക്ക് വുഡ് സ്‌ക്വയർ മല്ലൂസ് ഫാമിലി ഗ്രൂപ്പിന്റെ ക്രിസ്മസ്- ന്യൂ ഇയർ പ്രോഗ്രാം ജനുവരി 5 വെള്ളിയാഴ്ചG A A വൈറ്റ് ഹാളിൽനടന്നു. ജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്വാഗതം സലീമും ഉദ്ഘാടനം ഫാദർ അനീഷ് ജോണും നിർവഹിച്ചു. നോയൽ, ദിവ്യ, ട്രഷറർ സന്ദീപ്, സിജോ, വൈശാഖ്, ജോയിൻ സെക്രട്ടറി സൈജോ, വൈസ് പ്രസിഡണ്ട് പ്രവീൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.തുടർന്ന് നടന്ന കലാപരിപാടികൾക്ക് വനിതാ വിങ്ങിന്റെ അഞ്ജു, വിനയ, സിമി, പ്രവീൺ, ശ്രീ മോൾ … Read more

രണ്ട് രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളുമായി ലോകത്തിലെ ആദ്യത്തെ കലണ്ടർ; ഇന്ത്യൻ-ഐറിഷ് കലണ്ടർ പുറത്തിറക്കി നേസ് ഇന്ത്യൻ കമ്മ്യൂണിറ്റി

രണ്ട് രാജ്യങ്ങളുടെ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തി ലോകത്തിലെ തന്നെ ആദ്യ കലണ്ടർ പുറത്തിറങ്ങിയിരിക്കുന്നു- ഇന്ത്യൻ-ഐറിഷ് കലണ്ടർ. ഇന്ത്യയുടെ വിശേഷ ദിവസങ്ങളും, അയർലണ്ടിന്റെ പ്രധാനപ്പെട്ട ദിവസങ്ങളും ഉൾപ്പെടുത്തി ഒരു കലണ്ടറിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു കലണ്ടർ പുറത്തിറങ്ങുന്നത്. അയർലണ്ടിലെ ഇന്ത്യൻ പ്രവാസികൾക്ക്,നാട്ടിലെ വിശേഷ ദിവസങ്ങളും,അയർലണ്ടിലെ വിശേഷ ദിവസങ്ങളും ഒറ്റനോട്ടത്തിൽ മനസ്സിലാക്കുവാൻ സാധിക്കുന്ന രീതിയിലാണ് ഈ കലണ്ടർ. രണ്ടു രാജ്യങ്ങളുടെയും വിനോദസഞ്ചാര മേഖലകളിലെ ചിത്രങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അയർലണ്ടിലെ ഏറ്റവും വലിയ പ്രാദേശിക ഇന്ത്യൻ സംഘടനയായ നേസ് … Read more

ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ സമാപിച്ചു

ക്ലോന്മേൽ:- ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന “ഹാർമണി- 2024” എന്ന ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾക്ക് സമാപനമായി. ഹിൽ വ്യൂ സ്പോർട്സ് കോംപ്ലക്സിൽ, ജനുവരി ആറാം തീയതി വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങിയ പരിപാടി പാതിരാത്രിയോട് കൂടെയാണ് അവസാനിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ സന്തോഷം പകരുന്നതും ത്രസിപ്പിക്കുതുമായ മാജിക്കിൽ തുടങ്ങി, ബലൂൺ നിർമ്മിതികൾ, ഫേസ് പെയ്ന്റിംഗ് എന്നിവയടക്കം വിവിധതരം കുട്ടികളുടെ പരിപാടികളോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം കൗണ്ടി മേയർ റിച്ചി … Read more

കിൽക്കനി മലയാളി അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സര ആഘോഷം 2024 ഗംഭീരമായി

ജനപങ്കാളിത്തം കൊണ്ടും, അംഗബലം കൊണ്ടും അയർലൻഡിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ, Kilkenny Malayali Association (KMA) എല്ലാം വർഷത്തെ പോലെയും, ഈ വർഷവും ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ ഗംഭീരമായി സംഘടിപ്പിച്ചു. നവംബർ മാസം മുതൽ അസോസിയേഷൻറെ ഫേസ്ബുക്ക് പേജ് വഴി നടത്തപ്പെട്ട ‘KMA REELS COMPETITION 2023’ -ൽ കിൽക്കനിയിലെ മികവുറ്റ കലാകാരി – കലാകാരന്മാർ പങ്കെടുക്കുകയും, മത്സരത്തിൻ്റെ ജഡ്ജിംഗ് പാനലിൽ പ്രശസ്ത സിനിമാ നടനും, സംവിധായകനും, നിർമാതാവുമായ ശ്രീ. ഗിന്നസ് പക്രു, മികച്ച പ്രേക്ഷക … Read more

മൈൻഡ് ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവുകൊണ്ടും ശ്രദ്ധേയമായി

അയർലണ്ടിലെ മലയാളി കൂട്ടായ്മയായ മൈൻഡിന്റെ പന്ത്രണ്ടാമത് ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ഞായറാഴ്ച (7th January) ബാൾഡോയേൽ ബാഡ്മിന്റൺ സെന്ററിൽ നടത്തപ്പെട്ടു.ഏകദേശം നൂറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഐറിഷ് ഇന്ത്യക്കാരെക്കൂടാതെ നിരവധി സ്വദേശിയരും വിദേശീയരും പങ്കെടുത്തു. 9 വ്യത്യസ്ത ഡിവിഷനുകളിൽ ഇരുനൂറോളം കളികൾ രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ നടന്ന ടൂർണമെന്റിൽ വിജയിച്ചവർക്കു മൈൻഡ് പ്രസിഡന്റ് ശ്രീ ജെയ്‌മോൻ പാലാട്ടിയും, സെക്രട്ടറി ശ്രീ റെജി കൂട്ടുങ്കലും ട്രോഫികളും മെഡലുകളും സമ്മാനിച്ചു. ജനപങ്കാളിത്തംകൊണ്ട് സമ്പുഷ്ടമായ മൈൻഡ് … Read more