വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് വനിതാ ഫോറം വാർഷികവും, കേരള പിറവി ആഘോഷവും പ്രൗഢഗംഭീരമായി
ഡബ്ലിൻ: പാമേഴ്സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം വാർഷികവും കേരള പിറവി ആഘോഷവും പ്രൗഢഗംഭീരമായി. ഗ്രേസ് മരിയ ബെന്നിയുടെ ഈശ്വരപ്രാർഥനാ ഗാനത്തോടെ യോഗം ആരംഭിച്ചു. ഫോറം ചെയർപേഴ്സൺ ജീജ വർഗീസ് ജോയി സ്വാഗതം ആശംസിച്ചു. പ്രശസ്ത സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും, അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ ശ്രീ അഖിലേഷ് മിശ്രയുടെ ഭാര്യയുമായ ശ്രീമതി റീതി മിശ്ര നിലവിളക്കു കൊളുത്തി യോഗം ഉൽഘാടനം ചെയ്തു. വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും … Read more





