270 ദിവസത്തിലധികം പഴക്കമുള്ള വാക്സിൻ സർട്ടിഫിക്കറ്റുകൾ യാത്രയ്ക്കിടെ തെളിവായി സ്വീകരിക്കില്ല; പുതിയ നിയന്ത്രണവുമായി ഐറിഷ് സർക്കാർ

വിദേശത്ത് നിന്നും അയര്‍ലണ്ടിലേയ്ക്ക് എത്തുന്നവര്‍ക്കുള്ള പുതിയ യാത്രാനിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഐറിഷ് സര്‍ക്കാര്‍. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ചുള്ളതാണ് പുതിയ നിയന്ത്രണത്തിലെ പ്രധാന ഭാഗം. പ്രൈമറി വാക്‌സിനേഷന്‍ എടുത്തവരുടെ (ആദ്യ രണ്ട് ഡോസ്) വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് 270 ദിവസത്തില്‍ കൂടുതല്‍ (ഏകദേശം 9 മാസം) പഴക്കമുള്ളതാണെങ്കില്‍, അവ വാക്‌സിനേറ്റ് ചെയ്തു എന്നതിന് തെളിവായി സ്വീകരിക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഫെബ്രുവരി 1 മുതല്‍ ഈ നിയന്ത്രണം നിലവില്‍ വരും. അതേസമയം ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുത്ത ശേഷം എത്ര … Read more

അയർലണ്ടിലെ മൂന്നിൽ ഒന്ന് റസ്റ്ററന്റുകളും സന്ദർശകരോട് കോവിഡ് പാസ് ചോദിക്കുന്നില്ല; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

അയര്‍ലണ്ടില്‍ ഉപഭോക്താക്കളോട് കോവിഡ്-19 സര്‍ട്ടിഫിക്കറ്റ് ചോദിക്കാതെ പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോനലി. രാജ്യത്ത് കോവിഡ് പാസ് ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ഒരു മാസത്തിനിടെ ഇരട്ടിയായതായി Economic and Social Research Institute (ESRI) റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്ഥാപനത്തില്‍ എത്തുന്നവരോട് കോവിഡ് പാസ് ചോദിക്കാറില്ലെന്നു് 37% ഇന്‍ഡോര്‍ പബ്ബുകളും പറഞ്ഞതായി കഴിഞ്ഞയാഴ്ച പുറത്തുവിട്ട ESRI റിപ്പോര്‍ട്ട് വ്യക്തമാക്കായിരുന്നു. കഴിഞ്ഞ മാസം 21% പബ്ബുകളാണ് … Read more