കിൽഡെയറിൽ കാറിൽ 19 പെട്രോൾ ബോംബുകൾ; 4 പേർ അറസ്റ്റിൽ

കൗണ്ടി കില്‍ഡെയറില്‍ 19 പെട്രോള്‍ ബോംബുകള്‍ പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിവരുന്ന അന്വേഷണങ്ങളുടെ ഭാഗമായി Carbury പ്രദേശത്ത് ഒരു കാര്‍ തടഞ്ഞുനിര്‍ത്തി തിരച്ചില്‍ നടത്തുകയും, ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തത്. തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരെ ഇന്ന് രാവിലെ Naas District Court-ല്‍ ഹാജരാക്കും. അന്വേഷണം തുടരുമെന്നും ഗാര്‍ഡ വ്യക്തമാക്കി.

Dundalk-ൽ പട്ടാപ്പകൽ കൊള്ള; വയോധികയ്ക്ക് പരിക്ക്

Co Louth-ലെ Dundalk town-ൽ നടന്ന കൊള്ളയിൽ വയോധികയ്ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 3.45-ഓടെ Longwalk- ൽ വച്ച് 70-ലേറെ പ്രായമുള്ള സ്ത്രീയെ സമീപിച്ചയാൾ അവരുടെ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഒരു ചെറുപ്പക്കാരൻ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ Criminal Justice Act 1984 സെക്ഷൻ 4 പ്രകാരം സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്‌ ദൃക്സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.

ഗോൾവേയിൽ സൈനിക പുരോഹിതന് കുത്തേറ്റു, കൗമാരക്കാരനായ അക്രമി പിടിയിൽ

ഗോള്‍വേയില്‍ സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന പുരോഹിതന് (ചാപ്ലന്‍) കത്തിക്കുത്തില്‍ പരിക്ക്. Fr Paul Murphy എന്ന പുരോഹിതനാണ് Renmore Barracks-ന് പുറത്തുവച്ച് പലവട്ടം കുത്തേറ്റത്. തുടര്‍ന്ന് ബാരക്കിനകത്തേയ്ക്ക് ഓടിയ ഇദ്ദേഹത്തെ അക്രമിയായ കൗമാരക്കാരന്‍ പിന്തുടരുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 10.45-ഓടെയായിരുന്നു സംഭവം. അക്രമിയെ പിന്തിരിപ്പിക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികന്‍ വെടിയുതിര്‍ത്തതായി പ്രതിരോധസേനാ വക്താവ് പറഞ്ഞു. അക്രമിയെ ഭയപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ പുരോഹിതന് പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം University Hospital Galway-യില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ … Read more

ഡബ്ലിനിൽ ഒളിമ്പിക്സ് താരങ്ങളെ സ്വീകരിക്കുന്നതിനിടെ കത്തിക്കുത്ത്

ഡബ്ലിന്‍ സിറ്റിയില്‍ ഒളിംപിക്‌സ് താരങ്ങളെ സ്വീകരിക്കാനൊരുക്കിയ പരിപാടിക്കിടെ കത്തിക്കുത്ത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.10-ഓടെ Marlborough Street- Cathedral Street ജങ്ഷനിലാണ് സംഭവം. കുത്തേറ്റ് പരിക്ക് പറ്റിയ മദ്ധ്യവയസ്‌കനെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായിട്ടുണ്ട്. ഇരയായ ആളും, ഇയാളും തമ്മില്‍ പരിചയമുണ്ടെന്നാണ് നിഗമനം. സംഭവസമയം ഇതിന് തൊട്ടടുത്ത സ്ട്രീറ്റില്‍ 20,000 പേര്‍ ഒത്തുകൂടി രാജ്യത്തിന് അഭിമാനമായ ഒളിംപിക് താരങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നുണ്ടായിരുന്നു.

കോർക്കിൽ യുവതി കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റിൽ

കോർക്കിലെ അപാർട്മെന്റിൽ യുവതി കുത്തേറ്റു മരിച്ചു. Midleton- ലെ John Barry House-ലുള്ള അപാർട്മെന്റിൽ വെള്ളിയാഴ്ച്ച വൈകിട്ട് 4.15 ഓടെ ആണ് Daena Walsh എന്ന 27 കാരിയെ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ നിലയിൽ ഗാർഡകണ്ടെത്തിയത്. വൈദ്യശുശ്രൂഷകൾ നൽകിയെങ്കിലും വൈകാതെ തന്നെ ഇവർ മരിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. അപാർട്മെന്റിൽ എന്തോ പ്രശ്നം നടക്കുന്നതായി അറിഞ്ഞതിനെ തുടർന്നായിരുന്നു ഗാർഡ എത്തിയത്. സംഭവത്തിൽ 29 കാരനായ ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം കെട്ടിടത്തിൽ … Read more

സ്റ്റേഷനിൽ വച്ച് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; വിക്ലോയിലെ ഗാർഡ ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി

കൗണ്ടി വിക്ക്‌ലോയില്‍ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുകയും, അന്യായമായി തടങ്കലില്‍ വയ്ക്കുകയും ചെയ്ത കേസില്‍ ഗാര്‍ഡ ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍. കേസുമായി ബന്ധപ്പെട്ട് നടന്ന വിചാരണയ്‌ക്കൊടുവില്‍ വെള്ളിയാഴ്ച ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ജൂറിയാണ് ഏകകണ്‌ഠേന പ്രതിയും, ഗാര്‍ഡ ഉദ്യോഗസ്ഥനുമായ William Ryan കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഗാര്‍ഡ പിടിച്ചെടുത്ത തന്റെ മകന്റെ കാര്‍ തിരികെ ലഭിക്കുന്ന കാര്യം സംസാരിക്കാനായി ഗാര്‍ഡ സ്റ്റേഷനിലെത്തിയ സ്ത്രീയെയാണ് 41-കാരനായ William Ryan ലൈംഗികമായി ഉപദ്രവിച്ചത്. 2020 സെപ്റ്റംബര്‍ 29-ന് Aughrim-ലെ Mainstreet-ലുള്ള Aughrim ഗാര്‍ഡ … Read more

ഡബ്ലിൻ താലയിൽ ആക്രമണത്തിൽ ചെറുപ്പക്കാരൻ മരിച്ചു; 36-കാരൻ അറസ്റ്റിൽ

സൗത്ത് ഡബ്ലിനിലെ താലയില്‍ ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ Drumcarin Avenue-ല്‍ നടന്ന സംഭവത്തിലാണ് 20 വയസിലേറെ പ്രായമുള്ള Jordan Ronan എന്നയാള്‍ മരിച്ചത്. താല യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവത്തില്‍ Patrick Murphy (36) എന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മേല്‍ ഗാര്‍ഡ കൊലക്കുറ്റം ചുമത്തിയ ശേഷം ശനിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത ഇയാളെ ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.

ഡബ്ലിനിൽ കവർച്ചാ സംഭവത്തിൽ ഒരാൾക്ക് പരിക്ക്

ഡബ്ലിനിലെ Talbot Street-ല്‍ കവര്‍ച്ചയ്ക്കിടെ ഒരാള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെ നടന്ന സംഭവത്തില്‍ പരിക്കേറ്റ 40-ലേറെ പ്രായമുള്ള പുരുഷനെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്തെത്തിയ ഗാര്‍ഡ സാങ്കേതികപരിശോധനകള്‍ക്കായി ഇവിടം സീല്‍ ചെയ്തു. കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

Dundalk-ൽ വെടിവെപ്പ്; 3 പേർക്ക് പരിക്ക്, 2 പേർ അറസ്റ്റിൽ

കൗണ്ടി ലൂവിലെ Dundalk- ൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ റെസിഡൻഷ്യൽ ഏരിയയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേരെ ദ്രോഗടയിലെ Our Lady of Lourdes Hospital-ൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു. ഇരുവരെയും ലൂവിലെ ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.

ഇന്റർപോളിനൊപ്പം 21 രാജ്യങ്ങളിൽ ഗാർഡ റെയ്ഡ്; 63 അറസ്റ്റ്

ഇന്റര്‍പോളുമായി ചേര്‍ന്ന് ലോകത്തെ 21 രാജ്യങ്ങളിലായി ഗാര്‍ഡ നടത്തിയ ഓപ്പറേഷനുകളില്‍ 63 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 17 പേര്‍ക്ക് മേല്‍ കുറ്റം ചുമത്തി. രണ്ട് കാറുകള്‍, 49,000 യൂറോ വിലവരുന്ന വസ്തുവകകള്‍ എന്നിവ ഓപ്പറേഷനില്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടിച്ച പണം ഉപയോഗിച്ചോ, അനധികൃതമായി പണം പലിശയ്ക്ക് കൊടുത്തോ ആണ് ഇവ വാങ്ങിയതെന്നാണ് നിഗമനം. വ്യാജപേരുകളില്‍ തുടങ്ങിയ 17 ബാങ്ക് അക്കൗണ്ടുകള്‍ ഓപ്പറേഷന്റെ ഭാഗമായി മരവിപ്പിച്ചു. 37 പരിശോധനകളിലായി 11 ഫോണുകള്‍ പിടിച്ചെടുക്കുകയും, 81,133 യൂറോയും, 260,953 … Read more