ഡബ്ലിനിൽ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; ഒരാൾക്ക് ഗുരുതര പരിക്ക്
ഡബ്ലിനില്‍ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ 3-നും 3.45-നും ഇടയിലാണ് Drimnagh പ്രദേശത്തെ ഒരു വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തില്‍ പരിക്കേറ്റ ഒരു പുരുഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിനൊപ്പമുള്ള വീട്ടുകാരെ ഇവിടെ നിന്നും മാറ്റുകയും ചെയ്യേണ്ടിവന്നു. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ സാക്ഷികളുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3-നും 3.45-നും ഇടയില്‍ Drimnagh-യിലെ Dromard Road-ന് സമീപം ഉണ്ടായിരുന്നവര്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടിരിക്കാന്‍ സാധ്യതയുണ്ട്. … Read more