രാജു കുന്നക്കാട്ടിന് ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള 2025-ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ പുരസ്‌കാരം രാജു കുന്നക്കാട്ടിന് ലഭിച്ചു. ഡിസംബർ 12-ന് ഡൽഹിയിൽ വച്ച് പുരസ്‌കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാജു കുന്നക്കാട്ടിനു ലഭിക്കുന്ന പന്ത്രണ്ടാമത് പുരസ്‌കാരമാണിത്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം ‘ഒലിവ് മരങ്ങൾ സാക്ഷി’യുടെ രചനയ്ക്ക് വിവിധ മേഖലകളിൽ നിന്നും നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. പ്രവാസി രത്‌ന അവാർഡ്, രാജൻ പി ദേവ് പുരസ്‌കാരം, … Read more





