DMA – TALENT HUNT 2023 ഒക്ടോബർ 21-ന് അയർലണ്ടിലെ ദ്രോഗഡയിൽ

ദ്രോഗഡ: അയർലണ്ട് ദ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA), TILEX എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൽക്കായി ‘ടാലന്റ് ഹണ്ട്‌ 2023’ നടത്തുന്നു. ഒക്ടോബർ 21 ശനിയാഴ്ച സെന്റ്. ഫെച്ചിൻസ് ജിഎഫ്സിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 7 വരെയാണ് ടാലന്റ് ഹണ്ട്‌ മത്സരങ്ങൾ നടക്കുക. കളറിങ്‌, ഡ്രാേയിങ്‌, ഇംഗ്ലീഷ് പ്രസംഗം, ക്വിസ് മത്സരങ്ങൾ എന്നിവയാണ് ടാലന്റ് ഹണ്ടിലെ മത്സര ഇനങ്ങൾ. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിവിധ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചാണ് കളറിങ്‌, ഡ്രാേയിങ്‌ മത്സരങ്ങൾ … Read more

ബുക്കർ പ്രൈസ് 2023: ചുരുക്കപ്പട്ടികയിൽ രണ്ട് ഐറിഷ് എഴുത്തുകാർ

2023-ലെ ബുക്കര്‍ പ്രൈസിനുള്ള ചുരുക്കപ്പട്ടികയില്‍ ഐറിഷ് എഴുത്തുകാരായ പോള്‍ ലിഞ്ച് (Paul Lynch), പോള്‍ മറേ (Paul Murray) എന്നിവര്‍. ബുക്കര്‍ പ്രൈസ് കമ്മിറ്റി ചെയര്‍വുമണായ കനേഡിയന്‍ നോവലിസ്റ്റ് എസി എഡ്യൂജനാണ് (Esi Edugyan) പട്ടിക പുറത്തുവിട്ടത്. ഐറിഷ് എഴുത്തുകാര്‍ക്ക് പുറമെ മൂന്ന് വടക്കേ അമേരിക്കന്‍ എഴുത്തുകാര്‍, ഒരു ബ്രിട്ടിഷ് എഴുത്തുകാരി എന്നിവരാണ് ആറംഗ ചുരുക്കപ്പട്ടികയിലുള്ളത്. തന്റെ ‘Prophet Song’ എന്ന നോവലിനാണ് ഐറിഷ് എഴുത്തുകാരനായ പോള്‍ ലിഞ്ച് ബുക്കര്‍ പ്രൈസ് നാമനിര്‍ദ്ദേശം നേടിയത്. പുതുതായി രൂപീകരിച്ച … Read more

Drogheda-യിലെ പ്രവാസികൾക്കു സഹോദര്യത്തിന്റെ  സംഗമവേദിയായി Talbot Group കന്നി ഓണം 2023

Drogheda: Drogheda-യിലെ പ്രവാസികൾക്കു സഹോദര്യത്തിന്റെ സംഗമവേദിയായി Talbot Group സംഘടിപ്പിച്ച കന്നി ഓണം 2023. അയർലണ്ടിലെ പ്രസിദ്ധ റിക്രൂട്ട്മെന്റ് ഏജൻസി ആയ Breffini Solutions-ഉം Ralbot Group-ഉം ചേർന്ന് നടത്തിയ പരിപാടി, Talbot Group HR Manager Ms.Eliane ഉദ്ഘാടനം ചെയ്തു. Talbot Group പേഴ്സൺ ഇൻചാർജ്‌ ആയ Mr. അൻസാർ, Ms.Jaquiline, Mr Des, Breffini Solutions ചെയർമാൻ Mr. Nidhin എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ശിങ്കാരിമേളത്തിന്റെ താള കൊഴുപ്പിന് ഒട്ടും മങ്ങൽ ഏൽപ്പിക്കാതെ ആസ്വാദകരിൽ … Read more

GEM ഓണം പോന്നോണം ഒരുക്കങ്ങൾ പൂർത്തിയായി

ഗോൾവേ മലയാളികളുടെ കൂട്ടായ്മയായ GEM Galway-യുടെ ഈ വർഷത്തെ ഓണാഘോഷം “GEM ഓണം പോന്നോണം ” ഈ വരുന്ന ശനിയാഴ്ച (September Saturday 9th) രാവിലെ 10.00 am മുതൽ വൈകുന്നേരം 5.00 pm വരെ Mervue Community Cetre-ൽ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും  കായിക മത്സരങ്ങൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി, തിരുവാതിര,  വിവിധതരം കലാപരിപാടികൾ, മാവേലിക്ക് സ്വീകരണം, പുലികളി  എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകും. Royal Cateres-Dublin ഒരുക്കുന്ന വിഭവസമൃദ്ധമായ  ഓണസദ്യ ആഘോഷത്തിന്റെ മാറ്റുകൂട്ടും. ആഘോഷ … Read more

ഫോർ മ്യൂസിക്‌സും അയർലണ്ട് മലയാളികളും ചേർന്നൊരുക്കിയ പൊന്നോണം ആൽബം യൂട്യൂബിൽ ഹിറ്റ്!

ഓണവിളിക്ക് മാറ്റുകൂട്ടി ഫോര്‍ മ്യൂസിക്‌സിനൊപ്പം ചേര്‍ന്ന് അയര്‍ലണ്ട് മലയാളികളൊരുക്കിയ ‘പൊന്നോണം’ ആല്‍ബം യൂട്യൂബില്‍ റിലീസ് ചെയ്തു. ആല്‍ബത്തിലെ ‘പൂക്കാലം വന്നേ…’ ഗാനം ആലപിച്ചിരിക്കുന്നത് യദുനന്ദന്‍ ബി, വൃന്ദ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്. ബിബി മാത്യു, എല്‍ദോസ് ഏലിയാസ് എന്നിവരുടെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്‌സ് ഈണം പകര്‍ന്നിരിക്കുന്നു. പ്രോഗ്രാമിങ് ശബരി ഹരിദാസ്, മിക്‌സ് & മാസ്റ്ററിങ് നിഷാന്ത് ബിടി, വോയ്‌സ് ഫൈന്‍ ട്യൂണിങ് ആല്‍വിന്‍ കുര്യാക്കോസ്. ആശയം, സംവിധാനം ഹരിലാല്‍ ലക്ഷ്മണ്‍.ആല്‍ബം കാണാം:

ബ്ലാഞ്ചാർഡ്‌സ് ടൗൺ മലയാളി സമൂഹത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 26- ന്; ആകർഷണമായി കുടിൽ ബാന്റിന്റെ സംഗീതനിശ

ഓണം, ജാതി മത ഭേദമന്യേ മലയാളികളുടെ ഒരേയൊരു വികാരം. വേറെ എന്തെല്ലാം ഒഴിവാക്കിയാലും ഇതൊഴിവാക്കാൻ നമുക്ക് പറ്റില്ല. പ്രവാസികളാണെങ്കിൽ പറയുകയും കൂടി വേണ്ട. ഇക്കുറി ഓണത്തിന് Emerald Island എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ കൊച്ചു അയർലൻഡിൽ, മലയാളികൾ അത്യാവശ്യം തിങ്ങി പാർക്കുന്ന ബ്ലാഞ്ചർട്സ്ടൌൺ എന്ന കുഞ്ഞു പ്രദേശത്തെ മലയാളികൾ ഒത്തൊരുമിച്ചു കൂടി മാവേലിയെ വരവേൽക്കാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് മാസം 26-ആം തീയതി രാവിലെ 10:30-ന് ആരംഭിക്കുന്ന പരിപാടികളിൽ പതിവ് ഓണപരിപാടികളിലെ ഓണക്കളികളും, വടംവലിയും, ഓണസദ്യയും, ഇവയ്ക്ക് … Read more

Macroom Indian Community-യുടെ സ്വാതന്ത്ര്യദിന, ഓണാഘോഷങ്ങൾ വിപുലമായി നടത്തപ്പെട്ടു

Macroom-ലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ Macroom Indian Community, 2023 ഓണവും, ഇന്ത്യയുടെ 77-ആം സ്വാതന്ത്ര്യദിനവും വിപുലമായി ആഘോഷിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി Macroom-ലെ TD-യായ Michael Creed പങ്കെടുത്തു. സ്വാതന്ത്രദിനത്തിന്റെ ഓര്‍മ്മകളെ സ്മരിച്ചുകൊണ്ട് പതാക ഉയര്‍ത്തലോടെ ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് സംസാരിച്ച Michael Creed TD, Macroom-ന്റെ ചരിത്രത്തിലാദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ പതാകയുയര്‍ത്തലും, സ്വാതന്ത്രദിനാഘോഷവും നടക്കുന്നതെന്ന് പറഞ്ഞത്, ഇവിടുത്തെ ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനമായി. തുടര്‍ന്ന് അനുഗ്രഹീതകലാകാരനായ ബാബുരാജ് മാവേലിയുടെ വേഷത്തിലെത്തിയത്, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ … Read more

മലയാളത്തിന്റെ മഹോത്സവമായ DIMA ഓണം-2023ആഘോഷിക്കാന്‍ ഡോനെഗൽ മലയാളികളൊരുങ്ങി

കഴിഞ്ഞ പതിനാല്  വര്‍ഷക്കാലമായി ഡോനെഗലിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാള സമൂഹത്തില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഡോനെഗൽ  ഇന്ത്യൻ മലയാളി  അസോസിയേഷന്‍ (DIMA) ഓണാഘോഷം, സെപ്റ്റംബര്‍ 17-ന്  വർണ്ണാഭമായി നടത്താൻ തീരുമാനിച്ചിരിക്കുന്നു.  ഡോനെഗൽ മലയാളികളുടെ അഭിമാനവും,  മലയാളികളുടെ സംഘടനയുമായ ഡോനെഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (DIMA) സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് സെപ്റ്റംബര്‍ 17-ആം തീയതി രാവിലെ 10 മണിക്ക്  Aura Leisure Centre, Letterkenny, F92 TP6C -യിലെ  ഓഡിറ്റോറിയത്തില്‍ തിരശീല ഉയരും. സെപ്റ്റംബര്‍ 17-ലെ ഓണാഘോഷ പരിപാടിയിൽ  അയർലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പായ റോയൽ കാറ്ററേഴ്സിന്റെ പപ്പടവും പഴവും പായസവും ചേര്‍ത്തു വിഭവസമൃദ്ധവും തനത് ഓണസദ്യക്കൊപ്പം  ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളവുമൊരുക്കി,  മാവേലിയുടെ എഴുന്നള്ളത്തിനായി കാത്തിരിക്കും. കഴിഞ്ഞ പതിനാല് വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഡോനെഗലിന്റെ  സ്വന്തം … Read more

പ്രവാസി മലയാളി വാട്ടർഫോഡ് ഓണഘോഷം-2023 ഓഗസ്റ്റ് 19-ന്

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടിയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു. പ്രവാസി മലയാളിയുടെ ഈ വർഷത്തെ ഓണാഘോഷം  ഓഗസ്റ്റ് 19-ആം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് മൂൺകോയിൻ പാരിഷ് ഹാളിൽ വച്ച്  സമുചിതമായി ആഘോഷിക്കുന്നു. വൈവിധ്യമാർന്ന കലാകായിക മത്സരങ്ങൾ, ഓണസദ്യ, തിരുവാതിര, കൂടാതെ അയർലണ്ടിലെ  ഗാനമേള രംഗത്തെ പ്രശസ്തരായ  സോൾ ബീറ്റ്സ്, ഡബ്ലിൻ ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. … Read more

സത്ഗമയ ഓണാഘോഷം സെപ്റ്റംബർ 2-ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സംഘിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 2 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ക്രംലിന്‍ വാക്കിന്‍സ്ടൗണിലെ WSAF ഹാളില്‍ രാവിലെ ഒമ്പതിന് അംഗങ്ങള്‍ ചേര്‍ന്ന് ഓണത്തപ്പനെയും പൂക്കളവും ഒരുക്കുന്നതോടെ നിറമാര്‍ന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. കേരളത്തനിമയില്‍ പരമ്പരാഗത രീതികള്‍ക്ക് പ്രാമുഖ്യം നല്‍കി അവതരിപ്പിക്കുന്ന ഓണക്കാഴ്ച്ചയും, പുലികളി, കേരളനടനം, സോപാനസംഗീതം, മോഹിനിയാട്ടം, ഭരതനാട്യം, ചെണ്ടമേളം, മഹാബലിയെ ആനയിക്കല്‍, തിരുവാതിരകളി തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും, തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് … Read more