അയർലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കാൻ 1 ബില്യൺ യൂറോയുടെ പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാനായി 1 ബില്യണ്‍ യൂറോയുടെ പദ്ധതിക്ക് രൂപം നല്‍കി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. വീടുകളുടെ നിര്‍മ്മാണച്ചെലവ് കുറയ്ക്കുക, കൂടുതല്‍ വീടുകള്‍ നവീകരിച്ച് വാസയോഗ്യമാക്കുക, കൂടുതല്‍ cost-rental homes നിര്‍മ്മിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ വാങ്ങുമ്പോഴുള്ള ഗ്രാന്റ് തുക, 2007-ന് മുമ്പ് പണി പൂര്‍ത്തിയാക്കിയ ഏത് കെട്ടിടമായാലും നല്‍കാനും പദ്ധതിയില്‍ വകുപ്പുണ്ട്. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ വാങ്ങി നവീകരിച്ച ശേഷം വാടകയ്ക്ക് നല്‍കാനും പദ്ധതിയിലൂടെ അനുമതി നല്‍കും. … Read more