അയർലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കാൻ 1 ബില്യൺ യൂറോയുടെ പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാനായി 1 ബില്യണ്‍ യൂറോയുടെ പദ്ധതിക്ക് രൂപം നല്‍കി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.

വീടുകളുടെ നിര്‍മ്മാണച്ചെലവ് കുറയ്ക്കുക, കൂടുതല്‍ വീടുകള്‍ നവീകരിച്ച് വാസയോഗ്യമാക്കുക, കൂടുതല്‍ cost-rental homes നിര്‍മ്മിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ വാങ്ങുമ്പോഴുള്ള ഗ്രാന്റ് തുക, 2007-ന് മുമ്പ് പണി പൂര്‍ത്തിയാക്കിയ ഏത് കെട്ടിടമായാലും നല്‍കാനും പദ്ധതിയില്‍ വകുപ്പുണ്ട്.

ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ വാങ്ങി നവീകരിച്ച ശേഷം വാടകയ്ക്ക് നല്‍കാനും പദ്ധതിയിലൂടെ അനുമതി നല്‍കും.

Cost-rental homes-ന്റെ നിര്‍മ്മാണത്തിനായി ഡെവലപ്പര്‍മാര്‍ക്കും, ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിക്കും 150,000 യൂറോ വരെ പദ്ധതി വഴി സഹായധനം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

ഇവയ്ക്ക് പുറമെ Irish Water ഫീസ് തിരികെ നല്‍കുക അടക്കമുള്ള അധികസഹായങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.

രാജ്യത്തെ ഭവനവില നിയന്ത്രിക്കാന്‍ ഒരുപിടി നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു. പുതിയ പദ്ധതി സംബന്ധിച്ച വിശദവിവരങ്ങള്‍ ഭവനമന്ത്രി Darragh O’Brien ഇന്ന് അവതരിപ്പിക്കും.

Share this news

Leave a Reply

%d bloggers like this: