ഡബ്ലിൻ 15-ലെ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ പോലും മയക്കുമരുന്ന് സുലഭം: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ഇതാദ്യമായി ഡബ്ലിന്‍ 15 പ്രദേശത്തെ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. Blanchardstown Local Drug and Alcohol Task Force പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുകയും, ഉപയോഗിക്കുകയും ചെയ്യുന്നതിന് തെളിവുണ്ടെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ വെളിപ്പെടുത്തിയത്. ഡബ്ലിന്‍ 15-ലെ എല്ലാ സെക്കന്‍ഡറി സ്‌കൂളിലും ഇത്തരത്തില്‍ കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മയക്കമരുന്ന് ഉപയോഗവും കുട്ടികകളുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളോ, സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണമോ ഒന്നും തമ്മില്‍ യാതൊരു … Read more

Monaghan-ൽ രണ്ട് ലക്ഷം യൂറോയുടെ എംഡിഎംഎയുമായി ഒരാൾ പിടിയിൽ

Co Monaghan-ല്‍ 200,000 യൂറോ വിലവരുന്ന എംഡിഎംഎ മയക്കുമരുന്നുമായി ചെറുപ്പക്കാരന്‍ പിടിയില്‍. വെള്ളിയാഴ്ച ഒരു വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 20-ലേറെ പ്രായമുള്ള ഒരാള്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

വെക്സ്ഫോർഡിൽ 80 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ 1.6 മില്യണ്‍ യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍. Garda National Drugs and Organised Crime Bureau (GNDOCB), Revenue officers എന്നിവര്‍ വെള്ളിയാഴ്ച സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് Ballycarney-ല്‍ നിന്നും 80 കിലോഗ്രാമോളം ഹെര്‍ബല്‍ കഞ്ചാവ് പിടികൂടിയത്. പ്രദേശത്ത് ഒരു വാന്‍ തടഞ്ഞ് പരിശോധിച്ചതിലൂടെയാണ് വലിയ അളവില്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് അനാലിസിസിന് അയച്ച ശേഷമേ കഞ്ചാവ് ആണെന്ന് ഉറപ്പിക്കുകയുള്ളൂ.

ഷാനൺ എയർപോർട്ടിൽ 3 മില്യൺ യൂറോയുടെ കഞ്ചാവ് പിടികൂടി

ഷാനണ്‍ എയര്‍പോര്‍ട്ടില്‍ 3 മില്യണ്‍ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി റവന്യൂ. ഇന്ന് നടത്തിയ പതിവ് പരിശോധനയിലാണ് കാനഡയില്‍ നിന്നും കൊണ്ടുവരികയായിരുന്ന 149 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കൗണ്ടി ക്ലെയറിലെ ഒരു അഡ്രസിലേയ്ക്കായിരുന്നു പാഴ്‌സല്‍. സംഘടിത കുറ്റവാളികള്‍ മയക്കുമരുന്ന് കടത്തുന്നത് തടയുക ലക്ഷ്യമിട്ട് നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് റവന്യൂ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ലിമറിക്കിൽ 2 കിലോ കൊക്കെയിൻ പിടികൂടി; ഒരാൾ അറസ്റ്റിൽ

ലിമെറിക്ക് നഗരത്തിൽ നടത്തിയ പരിശോധനയിൽ 140,000 യൂറോ വിലമതിക്കുന്ന കൊക്കെയ്നുമായി ഒരാൾ പിടിയിൽ. മെയ് 20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം നഗരത്തിലെ ഇംഗ്ലീഷ്‌ടൗൺ പ്രദേശത്തുള്ള ഒരു വസതിയിൽ ഗാർഡ സെർച്ച് വാറണ്ടോടെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രദേശത്തെ മയക്കുമരുന്നുകളുടെ വിൽപ്പനയും വിതരണവും തടയുക ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷന്റെ ഭാഗമായി ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റിലെ ഗാർഡ, നിരവധി പ്രാദേശിക യൂണിറ്റുകളുമായി ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഏകദേശം 2 കിലോഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്.  30 … Read more

ഇന്റലിജൻസ് വിവരം: Co Louth-ൽ 90 കിലോ കഞ്ചാവ് പിടികൂടി

Co Louth-ല്‍ 1.8 മില്യണ്‍ യൂറോ വിലവരുന്ന ഹെര്‍ബല്‍ കഞ്ചാവ് പിടികൂടി. Garda National Drugs and Organised Crime Bureau, Louth Divisional Drugs Unit എന്നിവയുമായി ചേര്‍ന്ന് റവന്യൂ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് 90 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായിട്ടുമുണ്ട്. ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ എന്നും, അയര്‍ലണ്ടിലേയ്ക്കുള്ള മയക്കുമരുന്ന് കടത്തിനും, വില്‍പ്പനയ്ക്കും, വിതരണത്തിനും തടയിടുന്നതിനായി റവന്യൂ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും ഗാര്‍ഡ വ്യക്തമാക്കി.

അയർലണ്ടിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 500 കിലോ കഞ്ചാവ്

Co Clare-ല്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. റവന്യൂ ഓഫീസര്‍മാരും, ഗാര്‍ഡയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 500 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവ് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് ഏകദേശം 10 മില്യണ്‍ യൂറോ വിലവരും. 60-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

ലിമറിക്കിൽ മയക്കുമരുന്നും വെടിയുണ്ടകളുമായി 3 പേർ പിടിയിൽ

ലിമറിക്ക് സിറ്റിയില്‍ മയക്കുമരുന്നും വെടിയുണ്ടകളുമായി മൂന്ന് പേര്‍ പിടിയില്‍. ചൊവ്വാഴ്ച ഒരു വാഹനം നിര്‍ത്തി പരിശോധിക്കവെയാണ് 30,000 യൂറോ വിലവരുന്ന കഞ്ചാവ് കണ്ടെത്തിയത്. പിന്നീട് തുടര്‍പരിശോധനയില്‍ 500,000 യൂറോ വിലവരുന്ന കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവയും, 200 വെടിയുണ്ടകളും കണ്ടെടുത്തു. 30,000 യൂറോയും പിടിച്ചെടുത്തിട്ടുണ്ട്. 40-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെയും, 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. അന്വേഷണം തുടരുകയാണ്.

ഡബ്ലിനിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 21 കിലോ ഹെറോയിൻ

ഡബ്ലിനില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. 21 കിലോഗ്രാം വരുന്ന ഹെറോയിനാണ് ഡബ്ലിനില്‍ നടത്തിയ ഓപ്പറേഷനിലൂടെ പിടിച്ചെടുത്തതെന്ന് ഗാര്‍ഡ വ്യക്തമാക്കി. ഇതിന് ഏകദേശം 3 മില്യണ്‍ യൂറോ വിപണി വില വരും. Coolock പ്രദേശത്ത് ഒരു വാഹനം പരിശോധിച്ചതില്‍ നിന്നുമാണ് Garda National Drugs and Organised Crime Bureau വന്‍ അളവിലുള്ള മയക്കുമരുന്ന് പിടികൂടിയത്. സംഭവസ്ഥലത്ത് നിന്നും 30-ലേറെ പ്രായമുള്ള ഒരു പുരുഷനെയും, തുടരന്വേഷണത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. വളരെ മാരകമായ മയക്കുമരുന്നാണ് … Read more

കഞ്ചാവ് കൃഷി: അയർലണ്ടിൽ ചെറുപ്പക്കാരൻ പിടിയിൽ

അയർലണ്ടിൽ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ ആള്‍ അറസ്റ്റില്‍. ഗോൾവേ പ്രദേശത്ത് മയക്കുമരുന്നുകളുടെ വില്‍പ്പനയും വിതരണവും തടയുന്നത് ലക്ഷ്യമിട്ട് വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് Ballinasloe, Athlone എന്നിവിടങ്ങളിലായി ഗ്രോഹൗസുകളില്‍ 541-ഓളം കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തു വന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യപരിശോധനയിൽ Ballinasloe-ലെ വീട്ടിൽ 160-ഓളം ചെടികളാണ് കണ്ടെത്തിയത്. തുടർപരിശോധനയിൽ Co Westmeath-ലെ Athlone-ണിലുള്ള വീട്ടിലാണ് ബാക്കി ചെടികൾ കണ്ടെത്തിയത്.