അയർലണ്ടിലെ വിവിധ കൗണ്ടികളിൽ വ്യാപക റെയ്ഡ്; 4.2 മില്യൺ യൂറോയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്ത് ഗാർഡ

വിക്ക്‌ലോയില്‍ 3.1 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ റീജിയന്‍ (DMR), കിഴക്കന്‍ ഡബ്ലിന്‍ എന്നിവിടങ്ങളിലെ മയക്കുമരുന്ന് മാഫിയയെ ലക്ഷ്യം വച്ച് ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ വ്യാഴാഴ്ചയാണ് 44 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്. ഓപ്പറേഷന്റെ ഭാഗമായി ഡബ്ലിനിലെയും, വിക്ക്‌ലോയിലെയും 37 കെട്ടിടങ്ങള്‍, വാഹനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗാര്‍ഡ പരിശോധന നടത്തി. കണക്കില്‍പ്പെടാത്ത 353,000 യൂറോ, എട്ട് വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ഇതിന് പുറമെ ലിമറിക്ക് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 1.1 മില്യണ്‍ … Read more

ഗാർഡ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് മോഷണം പോയി; ക്രിമിനൽ അന്വേഷണം ആരംഭിച്ച് അധികൃതർ

Co carlow-യിലെ ഒരു ഗാർഡ സ്റ്റേഷനില്‍ നിന്നും പിടികൂടിയ മയക്കുമരുന്നുകള്‍ വന്‍തോതില്‍ മോഷണംപോയതിനെ തുടര്‍ന്ന് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു. ഏകദേശം 100,000 യൂറോയോളം വില വരുന്ന അളവിലുള്ള കഞ്ചാവാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്റ്റേഷനില്‍ നിന്നും കാണാതായിരിക്കുന്നത്. കൌണ്ടിയില്‍ നടന്ന ഒരു ഓപ്പറേഷനില്‍ കണ്ടെത്തിയ ഈ മയക്കുമരുന്നുകള്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവ മോഷണം പോയതായി കണ്ടെത്തിയ ഉടന്‍ തന്നെ സീനിയര്‍ ഗാര്‍ഡ ഓഫീസര്‍ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും ഫോറന്‍സിക്ക് പരിശോധനകളും മറ്റ് രീതിയിലുള്ള തിരച്ചിലുകളും നടത്തുകയും ചെയ്തു. രാജ്യത്തിന്‍റെ … Read more

റോസ്‌ലെയർ യൂറോപോർട്ടിൽ നിന്നും 3.43 മില്യന്റെ കൊക്കൈൻ പിടികൂടി

കൌണ്ടി വെക്സ്ഫോര്‍ഡിലെ റോസ്ലെയര്‍ യൂറോപോര്‍ട്ടില്‍ നിന്നും 3.43 മില്ല്യണ്‍ യൂറോയോളം വിലവരുന്ന 49 കിലോഗ്രാം കൊക്കൈന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന രീതിയിലുന്ന സമാന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങളും കള്ളക്കടത്തും തടയുന്നതിനായി റവന്യൂ ഏജന്‍സി നടത്തിവന്നിരുന്ന പദ്ധതിയുടെ ഭാഗമായാണ് കൊക്കൈന്‍ പിടികൂടിയത്. യു.കെയില്‍ നിന്നും യൂറോപ്പില്‍ നിന്നും മാത്രമല്ല ഫ്രാന്‍സ്, സ്പെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ചരക്ക് ഗതാഗതവും യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്നത് റോസ്ലെയര്‍ യൂറോപോര്‍ട്ട് ആണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ഏതെങ്കിലും രീതിയിലുള്ള വിവരങ്ങള്‍ … Read more