കനത്ത മഴ; ഡബ്ലിനിലെ Dunnes Stores-ന്റെ മേൽക്കൂര തകർന്നു

കനത്ത മഴയില്‍ ഡബ്ലിനിലെ Dunnes Stores-ന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ശനിയാഴ്ചയുണ്ടായ അതിശക്തമായ മഴയിലാണ് ഡബ്ലിനിലെ Cornelscourt-ലുള്ള സ്റ്റോറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചത്. പ്രദേശത്തെ പലയിടത്തും വെള്ളം കയറുകയും ചെയ്തു. പേമാരി പെയ്തതോടെ സ്‌റ്റോറിന്റെ മേല്‍ക്കൂരയിലൂടെ വെള്ളം ഒലിച്ചിറങ്ങുകയായിരുന്നു. സ്‌റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ചിലര്‍ ഇത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. മഴവെള്ളത്തിന്റെ ഭാരം താങ്ങാനാകാതെ മേല്‍ക്കൂരയുടെ ചില ഭാഗങ്ങള്‍ പൊളിഞ്ഞുവീഴുകയും ചെയ്തു. അതേസമയം ആര്‍ക്കും അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴത്തുള്ളികള്‍ മേല്‍ക്കൂരയില്‍ … Read more