അയർലണ്ടിലെ ഒരു വർഷത്തിനിടെയുള്ള വിലക്കയറ്റം 2.8%: ഭക്ഷണ പാനീയങ്ങൾക്ക് വില കൂടി, ഫർണിച്ചർ വില കുറഞ്ഞു

അയര്‍ലണ്ടില്‍ ഉപഭോക്തൃച്ചെലവ് (consumer prices) വീണ്ടും കൂടി. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ വിലക്കയറ്റം 2.7% ആയി ഉയര്‍ന്നുവെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.0% ആയിരുന്നു. 2024 മാര്‍ച്ചിന് ശേഷം വാര്‍ഷിക വിലക്കയറ്റം ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്. ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിച്ചുള്ള നിത്യോപയോഗസാധനങ്ങളുടെ വില (Consumer Price Index -CPI) സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 2.8% ആണ് ഉയര്‍ന്നത്. ഭക്ഷണം, നോണ്‍ … Read more

അയർലണ്ടിൽ വിലക്കയറ്റം കുത്തനെ ഉയരുന്നു; സർക്കാർ ഉടമസ്ഥതയിൽ സൂപ്പർ മാർക്കറ്റുകൾ വേണം എന്ന് ആവശ്യം

അയര്‍ലണ്ടില്‍ ഭക്ഷ്യവില വര്‍ദ്ധിക്കുന്നതിനിടെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കണം എന്ന ആവശ്യവുമായി People Before Profit. പരീക്ഷണാര്‍ത്ഥം ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഉപകാരപ്പെടുമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ People Before Profit പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ ഭക്ഷ്യവില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യൂറോസോണിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളില്‍ അയര്‍ലണ്ട് രണ്ടാമതായി മാറുകയും ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ ജീവിതച്ചെലവ് ഏറ്റവും കൂടിയ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ് അയര്‍ലണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുന്നത് ഗുണം … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള വിലക്കയറ്റം 1.8%; ഭക്ഷ്യവസ്തുക്കൾക്ക് 5% വില കൂടി

അയര്‍ലണ്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ വിലക്കയറ്റം 1.8% ആണെന്ന് ഏറ്റവും പുതിയ EU Harmonised Index of Consumer Prices (HICP) റിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഭക്ഷ്യവസ്തുക്കളുടെ വില 5% ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പണപ്പെരുപ്പം താരതമ്യം ചെയ്യുന്ന റിപ്പോര്‍ട്ടാണ് HICP. ഇത് അടിസ്ഥാനമാക്കി അയര്‍ലണ്ടിലെ Central Statistics Office (CSO) ആണ് രാജ്യത്തെ വിലക്കയറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ നിന്നും ഓഗസ്റ്റിലേയ്ക്ക് എത്തുമ്പോള്‍ പൊതുവായ പണപ്പെരുപ്പം 0.2% വര്‍ദ്ധിച്ചു … Read more

അയർലണ്ടിൽ സാധങ്ങൾക്ക് വീണ്ടും വില വർദ്ധിച്ചു; ഒരു വർഷത്തിനിടെ ഭക്ഷ്യോൽപ്പന്നങ്ങൾക്ക് 4.6% വില കൂടി

EU Harmonised Index of Consumer Prices (HICP) പ്രകാരം അയര്‍ലണ്ടില്‍ സാധനങ്ങളുടെയും, സേവനങ്ങളുടെയും വില 2025 ജൂലൈ വരെയുള്ള 12 മാസത്തിനിടെ 1.6 ശതമാനവും, 2025 ജൂണിന് ശേഷം 0.2 ശതമാനവും വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2025 ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ 1.6 ശതമാനം തന്നെയായിരുന്നു വില വര്‍ദ്ധന. യൂറോസോണിലാകട്ടെ ഈ കാലയളവിനിടെ 2.0 ശതമാനവും സാധനങ്ങള്‍ക്ക് HICP വര്‍ദ്ധനയുണ്ടായി. 2025 ജൂലൈ മാസത്തിലെ HICP പരിശോധിച്ചാല്‍ ഊര്‍ജ്ജത്തിന് ജൂണ്‍ മാസത്തെക്കാള്‍ 1.5 ശതമാനം വില … Read more

അയർലണ്ടിലെ കോർപ്പറേറ്റ് ടാക്സ് വരുമാനം കുതിച്ചുയർന്നു; ജൂൺ മാസത്തിൽ ലഭിച്ചത് 7.4 ബില്യൺ യൂറോ

അയര്‍ലണ്ടില്‍ സര്‍ക്കാരിന് ലഭിക്കുന്ന കോര്‍പ്പറേറ്റ് ടാക്‌സ് ഒരു വര്‍ഷത്തിനിടെ 25% വര്‍ദ്ധിച്ചു. 2024 ജൂണ്‍ മാസത്തെ അപേക്ഷിച്ച് 2025 ജൂണില്‍ കോര്‍പ്പറേറ്റ് ടാക്‌സ് വകയില്‍ സര്‍ക്കാരിന് ലഭിച്ചത് 7.4 ബില്യണ്‍ യൂറോയാണ്. 2025 മെയ് മാസത്തില്‍ ലഭിച്ച ടാക്‌സ് 2024 മെയ് മാസത്തെക്കാള്‍ 30% കുറവായിരുന്നു എന്നയിടത്താണ് ജൂണിലെ ടാക്‌സ് വരുമാനം കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയെയാണ് കോര്‍പ്പറേറ്റ് ടാക്‌സ് എന്ന് പറയുന്നത്. അയര്‍ലണ്ടില്‍ സര്‍ക്കാരിന്റെ പ്രധാന വരുമാന … Read more

യുഎസിന്റെ 20% നികുതിനയത്തിൽ മരുന്നുകൾ ഇല്ല; ഐറിഷ് ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് താൽക്കാലിക ആശ്വാസം

യുഎസിന്റെ പുതിയ നികുതി നയത്തില്‍ നിന്നും അയര്‍ലണ്ടിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് താല്‍ക്കാലികാശ്വാസം. അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് ഏപ്രില്‍ 5 മുതല്‍ 10% നികുതി ഏര്‍പ്പെടുത്തുമെന്നാണ് യുഎസ് ബുധനാഴ്ച വ്യക്തമാക്കിയത്. ഏപ്രില്‍ 9 മുതല്‍ മറ്റ് ചില തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ‘പകരത്തിന് പകരമായി’ മറ്റൊരു 10% അധികനികുതി കൂടി ഏര്‍പ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ നികുതിയില്‍ നിലവില്‍ ഫാര്‍മസ്യൂട്ടിക്കല്‍, സെമികണ്ടക്ടര്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് അയര്‍ലണ്ടിന് ആശ്വാസകരമായിരിക്കുന്നത്. … Read more

അയർലണ്ടിൽ പണപ്പെരുപ്പം തുടരുന്നു; ഒരു വർഷത്തിനിടെ വർദ്ധന 1.8%

അയര്‍ലണ്ടില്‍ പണപ്പെരുപ്പം തുടരുന്നതായി വ്യക്തമാക്കി Central Statistics Office (CSO) റിപ്പോര്‍ട്ട്. 2025 ഫെബ്രുവരി വരെയുള്ള 12 മാസങ്ങള്‍ക്കിടെ രാജ്യത്ത് ജീവിതച്ചെലവ് വര്‍ദ്ധിച്ചത് 1.8% ആണ്. അതേസമയം ജനുവരി വരെയുള്ള 12 മാസത്തെ പണപ്പെരുപ്പം 1.9% ആയിരുന്നു എന്നതിനാല്‍ ഇക്കാര്യത്തില്‍ നേരിയ കുറവ് വന്നു എന്ന് കരുതാവുന്നതാണ്. European Central Bank-ന്റെ ലക്ഷ്യമായിരുന്ന 2 ശതമാനത്തിന് താഴെ രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി എന്നതും നേട്ടമാണ്. 2022 ഒക്ടോബറില്‍ 9.2% വരെയുള്ള വമ്പന്‍ പണപ്പെരുപ്പത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരുന്നത്. … Read more

പുതുവർഷത്തിൽ അയർലണ്ടിന്റെ ടാക്സ് വരുമാനം കുതിച്ചുയർന്നു; ആദ്യ 2 മാസങ്ങളിൽ 12% വർദ്ധന

2025-ലെ ആദ്യ രണ്ട് മാസങ്ങളിലായി ടാക്‌സ് ഇനത്തില്‍ ഐറിഷ് സര്‍ക്കാരിന് ലഭിച്ചത് 13.5 ബില്യണ്‍ യൂറോ. 2024-ലെ ആദ്യ രണ്ട് മാസങ്ങളെക്കാള്‍ 12.1% വര്‍ദ്ധനയാണ് ടാക്‌സ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വിധിപ്രകാരം ആപ്പിള്‍ കമ്പനിയില്‍ നിന്നും അയര്‍ലണ്ടിന് ലഭിക്കുന്ന 1.7 ബില്യണ്‍ യൂറോ ഒഴിവാക്കിയുള്ള തുകയാണിത്. ഈ വര്‍ഷം ലഭിച്ച ആകെ ടാക്‌സ് വരുമാനത്തില്‍ 5.7 ബില്യണ്‍ യൂറോ ഇന്‍കം ടാക്‌സ് ഇനത്തിലാണ്. 5.8% ആണ് മുന്‍ വര്‍ഷം ഇതേ കാലയളവിനെ … Read more

രൂപയ്‌ക്കെതിരെ യൂറോയ്ക്ക് സർവകാല റെക്കോർഡ്; വിനിമയനിരക്ക് 94 രൂപ കടന്നു

ഇന്ത്യന്‍ രൂപയ്ക്ക് എതിരെ യൂറോയ്ക്ക് റെക്കോര്‍ഡ് വിനിമയ നേട്ടം. രൂപയുമായുള്ള യൂറോയുടെ വിനിമയനിരക്ക് ഇന്ന് (2025 മാര്‍ച്ച് 6) സര്‍വ്വകാല റെക്കോര്‍ഡായ 94 രൂപ കടന്നു. നിലവില്‍ 1 യൂറോയ്ക്ക് 94.0860 രൂപ എന്നതാണ് വിനിമയനിരക്ക്.

അയർലണ്ടിൽ ടാക്സ് വരുമാനം വർദ്ധിച്ചു; സമ്പദ് വ്യവസ്ഥ ശക്തമെന്ന് ധനകാര്യ മന്ത്രി

അയര്‍ലണ്ടിന്റെ ടാക്‌സ് വരുമാനം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 68.2% ബില്യണ്‍ യൂറോ ആണെന്ന് ധനകാര്യവകുപ്പ്. 2023-ലെ സമാനകാലയളവിനെ അപേക്ഷിച്ച് ടാക്‌സ് വരുമാനത്തില്‍ 6.8 ബില്യണ്‍ യൂറോ (11%) വര്‍ദ്ധനയുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്‍കം ടാക്‌സ് വരുമാനം 1.6 ബില്യണ്‍ വര്‍ദ്ധിച്ച് (7.1%) 24.8 ബില്യണ്‍ യൂറോയും, VAT റവന്യൂ 1.2 ബില്യണ്‍ വര്‍ദ്ധിച്ച് (7.0%), 17.9 ബില്യണും, കോര്‍പ്പറേഷന്‍ ടാക്‌സ് 3.4 ബില്യണ്‍ വര്‍ദ്ധിച്ച് (23.3%) 17.8 ബില്യണ്‍ യൂറോ ആയതായും ധനകാര്യവകുപ്പ് അറിയിച്ചു. 2024 … Read more