കറന്റ് അക്കൗണ്ടുകളുടെ മെയിന്റനൻസ് ഫീസ് വർദ്ധിപ്പിക്കാൻ Permanent TSB

കറന്റ് അക്കൗണ്ടുകളുടെ മെയിന്റനന്‍സിനായി മാസത്തില്‍ ഈടാക്കുന്ന ഫീസ് വര്‍ദ്ധിപ്പിക്കുമെന്നറിയിച്ച് Permanent TSB. നിലവിലെ 6 യൂറോ 8 യൂറോ ആക്കിയാണ് വര്‍ദ്ധിപ്പിക്കുക. ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഈയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് കത്തയച്ചു തുടങ്ങുമെന്നും ബാങ്ക് വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിനിടെ ഓരോ തരം അക്കൗണ്ടുകളുടെയും പ്രത്യേകതയനുസരിച്ച് ഫീസ് വര്‍ദ്ധന നിലവില്‍ വരും. വര്‍ദ്ധന നിലവില്‍ വരുന്നതിന് രണ്ട് മാസം മുമ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കത്തില്‍ ഇക്കാര്യം വിശദമായി പ്രതിപാദിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി … Read more

അയർലണ്ടിൽ നവംബർ മാസത്തിലെ കോർപ്പറേഷൻ ടാക്സ് വരുമാനം 6.3 ബില്യൺ

അയര്‍ലണ്ടില്‍ നവംബറില്‍ ലഭിച്ച കോര്‍പ്പറേഷന്‍ ടാക്‌സ് വരുമാനം, മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി. നവംബറില്‍ 6.3 ബില്യണ്‍ യൂറോയാണ് ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. 2022 നവംബറിനെ അപേക്ഷിച്ച് 1.3 ബില്യണ്‍ യൂറോ അഥവാ 27% അധികമാണിത്. രാജ്യത്തെ പല ബഹുരാഷ്ട്ര കമ്പനികളുടെയും ടാക്‌സ് റിട്ടേണ്‍ ലഭിക്കുന്നത് നവംബറിലായതിനാലാണ് കോര്‍പ്പറേഷന്‍ ടാക്‌സില്‍ ഈ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് മാസങ്ങളിലും കോര്‍പ്പറേഷന്‍ ടാക്‌സ് വരുമാനം കുറയുകയാണ് ചെയ്തിരുന്നത്. 2023-ല്‍ ഇതുവരെ … Read more

അയർലണ്ടിലെ പണപ്പെരുപ്പത്തിൽ നേരിയ കുറവ്; എന്നിട്ടും വിപണിവില മേൽപ്പോട്ട്

അയര്‍ലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുള്ള രാജ്യത്തെ Consumer Price Index (CPI) 5.1% ആണ്. CPI മൂല്യം കണക്കാക്കിയാണ് രാജ്യത്തെ പണപ്പെരുപ്പം എത്രയുണ്ടെന്ന് മനസിലാക്കുന്നത്. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുണ്ടായിരുന്ന CPI 6.4% ആണ് എന്നതിനാല്‍, പുതിയ കണക്കുകള്‍ ആശ്വാസം പകരുന്നതാണ്. അതേസമയം പണപ്പെരുപ്പത്തില്‍ ചെറിയ കുറവ് സംഭവിച്ചെങ്കിലും, വിപണിയില്‍ സാധനങ്ങളുടെ വിലയ്ക്ക് കാര്യമായ കുറവ് വന്നിട്ടില്ല. 2021 ഒക്ടോബര്‍ മുതല്‍ … Read more

അയർലണ്ടിന്റെ ജിഡിപി കുറയും; 10 വർഷത്തിനിടെ ഇത് ആദ്യം

10 വർഷത്തിനിടെ ഇതാദ്യമായി അയർലണ്ടിന്റെ ജിഡിപി കുറയുമെന്ന് The Economic and Social Research Institute (ESRI). രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തനം മന്ദഗതിയിലായത് 2012- ന് ശേഷം ആദ്യമായി ജിഡിപി 1.6% കുറയാൻ കാരണമാകും. ഇതിന്റെ സൂചനയായി ഈ വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിലും ജിഡിപിയിൽ കുറവ് വന്നിട്ടുണ്ട്. ഒരു രാജ്യത്തെ സാധനങ്ങൾ, സേവനങ്ങൾ എന്നിവയുടെ ആകെ മൂല്യത്തെയാണ് ഗ്രോസ്സ് ഡൊമസ്റ്റിക് പ്രോഡക്റ്റ് അഥവാ ജിഡിപി എന്ന് പറയുന്നത്. വിദേശരാജ്യങ്ങളിൽ ഉടമസ്ഥരുള്ള അയർലണ്ടിലെ ബഹുരാഷ്ട്ര കമ്പനികളിൽ … Read more

‘അയർലണ്ടുകാർ അസ്വസ്ഥരാണ്’; തങ്ങളുടെ സമ്പാദ്യത്തിൽ ഉടൻ വർദ്ധനയുണ്ടാകില്ലെന്ന് ഭൂരിപക്ഷം

അയര്‍ലണ്ടിലെ Consumer Sentiment Index-ല്‍ കുറവ്. ജനങ്ങള്‍ക്ക് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും, തങ്ങളുടെ വ്യക്തിഗത സാമ്പത്തികാവസ്ഥയിലുമുള്ള ശുഭാപ്തിവിശ്വാസം അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തെ Consumer Sentiment Index കണക്കാക്കുന്നത്. The Credit Union പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അയര്‍ലണ്ടിലെ Consumer Sentiment Index സെപ്റ്റംബര്‍ മാസത്തില്‍ 58.8-ലേയ്ക്ക് താഴ്ന്നിരിക്കുകയാണ്. ഓഗസ്റ്റില്‍ ഇത് 62.2 ആയിരുന്നു. അതേസമയം 2022 ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് 77 ആയിരുന്നു അയര്‍ലണ്ടിന്റെ Consumer Sentiment Index. … Read more

അയർലണ്ടിൽ പണപ്പെരുപ്പം വർദ്ധിച്ചു; നാളെ മുതൽ ഇന്ധന വിലയും കൂടും

അയര്‍ലണ്ടിലെ പണപ്പെരുപ്പം വര്‍ദ്ധിച്ചു. ജൂലൈ മാസത്തിലെ 4.6 ശതമാനത്തില്‍ നിന്നും ഓഗസ്റ്റിലേയ്‌ക്കെത്തുമ്പോള്‍ പണപ്പെരുപ്പം 4.9 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നതായി Harmonised Index of Consumer Prices (HICP) ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല കഴിഞ്ഞ ആറ് മാസത്തിനിടെ ഇതാദ്യമായാണ് പണപ്പെരുപ്പ നിരക്ക്, വര്‍ഷാവര്‍ഷ കണക്കെടുക്കുമ്പോള്‍ ഇത്ര വേഗത്തില്‍ വര്‍ദ്ധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഊര്‍ജ്ജം, സംസ്‌കരിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവയെ ഒഴിച്ചുനിര്‍ത്തിയാല്‍, പണപ്പെരുപ്പം ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ 5 ശതമാനത്തില്‍ നിന്നും 4.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇവ … Read more

നിക്ഷേപകർക്ക് സന്തോഷവാർത്ത; Bank of Ireland സേവിങ്സ് അക്കൗണ്ട് പലിശനിരക്ക് വർദ്ധിപ്പിച്ചു

നിക്ഷേപകര്‍ക്ക് സന്തോഷവാര്‍ത്ത. സേവിങ്‌സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകളുള്ളവര്‍ക്ക് നല്‍കുന്ന പലിശനിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായി Bank of Ireland. സെപ്റ്റംബര്‍ 8 മുതല്‍ നിക്ഷേപകര്‍ക്ക് അധികപലിശ നല്‍കിത്തുടങ്ങുമെന്ന് ബാങ്ക് വ്യക്തമാക്കി. സൂപ്പര്‍ സേവര്‍ അക്കൗണ്ടുള്ളവര്‍ക്ക് 2-ല്‍ നിന്നും 3% ആയി പലിശ വര്‍ദ്ധിപ്പിക്കും. ആദ്യത്തെ 12 മാസമായിരിക്കും ഈ അധികപലിശ ലഭിക്കുക. ശേഷം 30,000 യൂറോ വരെ ബാലന്‍സ് ഉള്ളവര്‍ക്ക് 2% പലിശ ലഭിക്കും. നേരത്തെ ഇത് 1% ആയിരുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ ബാങ്കുകള്‍ക്ക് ലഭിക്കുന്ന … Read more

നിറയുന്ന ഖജനാവ്: അയർലണ്ടിൽ ടാക്സ് വരുമാനത്തിൽ വൻ വർദ്ധന

അയര്‍ലണ്ടില്‍ 2023 ജൂലൈ വരെയുള്ള ഏഴ് മാസത്തിനിടെ സര്‍ക്കാരിന് ലഭിച്ച ടാക്‌സ് തുക 47.8 ബില്യണ്‍ യൂറോ. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.3 ബില്യണ്‍ യൂറോ, അഥവാ 10% അധികമാണിത്. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തിനിടെ രാജ്യത്ത് പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ ചെലവഴിച്ച തുക (gross voted expenditure) മുന്‍ കാലയളവിനെ അപേക്ഷിച്ച് 3.9 ബില്യണ്‍ വര്‍ദ്ധിച്ച് 49.2 ബില്യണ്‍ യൂറോ ആയി. 8.6% അധികതുകയാണ് ഈ വകയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ഇതേ കാലയളവില്‍ … Read more

യൂറോയ്ക്ക് എതിരെ രൂപയ്ക്ക് തകർച്ച; സർവ്വകാല റെക്കോർഡ് ഭേദിക്കുമോ?

യൂറോയ്ക്ക് എതിരെ ഇന്ത്യന്‍ രൂപയ്ക്ക് വലിയ തകര്‍ച്ച. നിലവില്‍ 1 യൂറോയ്ക്ക് 92.276 രൂപ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. രൂപയ്‌ക്കെതിരെ യൂറോ നേടുന്ന ഏറ്റവും ഉയര്‍ന്ന മൂല്യങ്ങളിലൊന്നാണ് ഇത്. രണ്ട് ദിവസം മുമ്പ് ജൂലൈ 14-ന് 1 യൂറോയ്ക്ക് 92.348 രൂപയായതാണ് സര്‍വ്വകാല റെക്കോര്‍ഡ്. അതിന് മുമ്പ് മാര്‍ച്ച് 8-ന് യൂറോയുടെ മൂല്യം 86.463 രൂപയിലേ്ക്ക് താഴ്ന്നിരുന്നു.

അയർലണ്ടിന്റെ GDP-യിൽ 9.4% വർദ്ധന; കോവിഡിന് ശേഷം രാജ്യം തിരിച്ചുവരുന്നു

അയര്‍ലണ്ടിലെ Gross Domestic Product (GDP)-ല്‍ 9.4% വളര്‍ച്ച. Central Statistics Office (CSO) ആണ് 2022-ലെ സാമ്പത്തിക കണക്കുകള്‍ പുറത്തുവിട്ടത്. ഒപ്പം ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഒരു രാജ്യത്തെ ആകെ സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യത്തെയാണ് GDP എന്ന് പറയുന്നത്. രാജ്യത്തെ ബഹുരാഷ്ട്രകമ്പനികളുടെ വളര്‍ച്ചയാണ് GDP വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. 15.6% ആണ് അയര്‍ലണ്ടിലെ ബഹുരാഷ്ട്രകമ്പനികള്‍ 2022-ല്‍ രേഖപ്പെടുത്തിയ വളര്‍ച്ച. മറ്റ് മേഖലകളാകട്ടെ 5.6% വളര്‍ച്ച നേടി. രാജ്യത്ത് നിന്നുള്ള കയറ്റുമതി 13.9% … Read more