അയർലണ്ടിന്റെ ദേശീയ കടത്തിൽ 11 ബില്യന്റെ കുറവ്; 2019-നു ശേഷം ഇതാദ്യം

അയര്‍ലണ്ടിന്റെ ദേശീയ കടം 2019-ന് ശേഷം ഇതാദ്യമായി കുറഞ്ഞു. 2022-ല്‍ ദേശീയ കടത്തില്‍ 11 ബില്യണ്‍ യൂറോയുടെ കുറവ് വന്നതായാണ് National Treasury Management Agency (NTMA)-യുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2014-ന് ശേഷം കടത്തില്‍ ഇത്രയും വലിയ കുറവ് സംഭവിക്കുന്നതും ആദ്യമായാണ്. നിലവില്‍ രാജ്യത്തിന്റെ ആകെ ദേശീയകടം 225 ബില്യണ്‍ യൂറോയാണ്. 2030-ഓടെ ഇത് 200 ബില്യണിലും താഴുമെന്നാണ് പ്രതീക്ഷയെന്ന് NTMA തലവനായ Frank O’Connor പറഞ്ഞു. NTMA കൈക്കൊണ്ട നിയന്ത്രണ നടപടികളാണ് കടം 11 … Read more

അയർലണ്ടിലെ മിനിമം ശമ്പളം 2 യൂറോ വർദ്ധിപ്പിക്കണമെന്ന് ട്രേഡ് യൂണിയനുകൾ

രാജ്യത്തെ കുറഞ്ഞ ശമ്പളം (Minimum living wage) 2 യൂറോ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രേഡ് യൂണിയനുകള്‍. അടുത്ത ജനുവരി മാസത്തോടെ വര്‍ദ്ധന വേണമെന്നാണ് Irish Congress of Trade Unions സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമാനമായ വര്‍ദ്ധന 2025-ലും നടത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്‌സ് സംവിധാനത്തില്‍ സര്‍ക്കാര്‍ നേരത്തെ വരുത്തിയ മാറ്റം രാജ്യത്തെ മധ്യവര്‍ഗ്ഗക്കാര്‍ക്കും, പണക്കാര്‍ക്കും മാത്രമേ ഉപകാരപ്രദമായിട്ടുള്ളൂ എന്ന് ട്രേഡ് യൂണിയനുകള്‍ പറയുന്നു. നിലവില്‍ രാജ്യത്തെ ജീവിതച്ചെലവ് പ്രത്യേകിച്ചും യുവാക്കളെ കാര്യമായി ബാധിക്കുന്നുവെന്നും Irish Congress of … Read more

അയർലണ്ടിലെ തൊഴിലില്ലായ്മാ നിരക്കിൽ റെക്കോർഡ് കുറവ്; വലിയ നേട്ടമെന്ന് സാമ്പത്തിക വിദഗ്ദ്ധർ

അയര്‍ലണ്ടില്‍ നിലവിലെ തൊഴിലില്ലായ്മാ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ ഏറ്റവും കുറവായിരുന്ന 2000-ന്റെ തുടക്കത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് എന്നും Central Statistics Office (CSO) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഏപ്രിലിലെ കണക്കനുസരിച്ച് (seasonally adjusted) രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 3.9% ആണ്. 2022-ല്‍ ഇത് 4.2 ശതമാനത്തിനും, 4.5 ശതമാനത്തിനും ഇടയിലായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 4.1 ശതമാനമായും, മാര്‍ച്ചില്‍ 4 ശതമാനമായും കുറഞ്ഞു. 2000 ഒക്ടോബറിനും, 2001 ഏപ്രിലിനും … Read more

ഐറിഷ് എക്കണോമി ഈ വർഷം 4.3% വളർച്ച നേടും; മുൻ പ്രവചനത്തെ തിരുത്തി IBEC

അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം നേടുക 4.3% വളര്‍ച്ചയെന്ന് Irish Business and Employers Confederation (IBEC). അതേസമയം 2021 അവസാനം നടത്തിയ 6.1% വളര്‍ച്ച എന്ന പ്രവചനം തിരുത്തിയാണ് പുതിയ റിപ്പോര്‍ട്ട് IBEC പുറത്തുവിട്ടിരിക്കുന്നത്. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തെത്തുടര്‍ന്ന് ലോകസാമ്പത്തിക രംഗത്ത് വിതരണശൃംഖലയുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉടലെടുത്തതാണ് പ്രതീക്ഷിച്ചത്ര വളര്‍ച്ച നേടാന്‍ സാധിക്കാത്തതിന് കാരണമെന്ന് IBEC പറയുന്നു. യുദ്ധം കാരണം അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. അയര്‍ലണ്ടില്‍ ഉപഭോക്തൃ ചെലവുമായി ബന്ധപ്പെട്ടുള്ള പണപ്പെരുപ്പം ഈ വര്‍ഷം … Read more

അയർലണ്ടിലെ പണപ്പെരുപ്പം ഈ വർഷം 6.75% ആകുമെന്ന് പാസ്കൽ ഡോണഹ്യു; ഇന്ധനവില ഇനിയും വർദ്ധിച്ചാൽ 9% വരെയെന്നും മന്ത്രി

രാജ്യത്തെ പണപ്പെരുപ്പം ഈ വര്‍ഷം 6.75 ശതമാനത്തിലേയ്ക്ക് എത്തിയേക്കുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി പാസ്‌കല്‍ ഡോണഹ്യു. അതേസമയം ഓയിലിന്റെയും, ഗ്യാസിന്റെയും വില ഇനിയും വര്‍ദ്ധിച്ചാല്‍ പണപ്പെരുപ്പം 9 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറയുന്നു. ഈ വര്‍ഷം ശരാശരി 6 ശതമാനവും, വര്‍ഷത്തിന്റെ രണ്ടാം പാദത്തോടെ 6.7 ശതമാനവും പണപ്പെരുപ്പം പ്രതീക്ഷിക്കുന്നതായാണ് ഡോണഹ്യു പറയുന്നത്. ഇന്ധന വില വര്‍ദ്ധനയ്ക്ക് പുറമെ അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനയും ഇതിന് കാരണമാകും. 2022-ലെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് നേരത്തെ തയ്യാറാക്കിയ പ്രവചന റിപ്പോര്‍ട്ട് … Read more

വർഷം 3,000 യൂറോ വീതം മോർട്ട്ഗേജ് തിരിച്ചടവിൽ ലാഭിക്കണോ? മോർട്ട്ഗേജ് സ്വിച്ച് ചെയ്യൂ!

അഡ്വ. ജിതിന്‍ റാം മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ കാര്യമായ ലാഭം ലഭിക്കുന്നതിനായി അക്കൗണ്ട് മറ്റൊരു ബാങ്കിലേയ്ക്ക് സ്വിച്ച് ചെയ്യുക എന്നത് വളരെ മികച്ച ഒരു ഓപ്ഷനാണ്. ഇത്തരത്തില്‍ Switch My Bank കാംപെയിനിന്റെ മൂന്നാമത്തെയും, അവസാനത്തെയും ഘട്ടം ധനമന്ത്രി പാസ്‌കല്‍ ഡോണഹു കഴിഞ്ഞ ആഴ്ച അവതരിപ്പിക്കുകയും ചെയ്തിരുന്നു. 2021-ലെ കണക്കനുസരിച്ച് 7,000-ലേറെ പേരാണ് നിലവിലെ ബാങ്കില്‍ നിന്നും തങ്ങളുടെ മോര്‍ട്ട്‌ഗേജ് മറ്റൊരു ബാങ്കിലേയ്ക്ക് സ്വിച്ച് ചെയ്തത്. 2020-നെ അപേക്ഷിച്ച് 22% വര്‍ദ്ധനയാണിത്. സ്വിച്ചിങ് ജനകീയമായിക്കൊണ്ടിരിക്കുന്നു എന്നതിന് ഇതില്‍പ്പരം തെളിവ് … Read more

പുതുവർഷത്തിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിൽ നേരിയ വർദ്ധന; കോവിഡ് ആഘാതം തുടരുന്നതായി വിദഗ്ദ്ധർ

പുതുവര്‍ഷത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ നേരിയ വര്‍ദ്ധന. Central Statistics Office (CSO) പുറത്തുവിട്ട 2022 ജനുവരി മാസത്തിലെ കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.8% ആണ്. ഡിസംബര്‍ മാസത്തില്‍ ഇത് 7.4% ആയിരുന്നു. കോവിഡ് മഹാമാരിയുടെ ആഘാതം ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ കണക്കെന്ന് CSO സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ദ്ധനായ John Mullane ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു. ”ജനുവരി മാസത്തില്‍ ദേശീയതലത്തിലെ പൊതുമാനദണ്ഡപ്രകാരമുള്ള (standard measure) തൊഴിലില്ലായ്മാ നിരക്ക് 5.3% ആണെങ്കിലും, Pandemic Unemployment … Read more

ഒമിക്രോൺ ഏറ്റില്ല; ഐറിഷ് സമ്പദ് വ്യവസ്ഥ കുതിക്കുന്നു

ഒമിക്രോണ്‍ രൂക്ഷമായി ബാധിക്കുന്നതിനിടയിലും അയര്‍ലണ്ടില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യക്കാരേറുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്ന് സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തല്‍. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറയുന്നത് ശുഭസൂചനയാണെന്നും ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട Quarterly Economic Bulletin-ല്‍ പറയുന്നു. കോവിഡ് കാലത്തിന് മുമ്പുള്ള സാമ്പത്തികാവസ്ഥയിലേയ്ക്ക് ഇതിനകം തന്നെ അയര്‍ലണ്ട് എത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം gross domestic product (GDP) 8.7% വളര്‍ച്ച നേടുമെന്നും, modified domestic demand 7% വര്‍ദ്ധിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് പ്രവചിക്കുന്നുണ്ട്. … Read more

കോവിഡിനിടയിലും അയർലണ്ടിന്റെ സമ്പദ് വ്യവസ്ഥ കുതിക്കുമെന്ന് റിപ്പോർട്ട്; ക്രിസ്മസ് കാലത്ത് ജനം ചെലവാക്കുക 5.4 ബില്യൺ

കോവിഡ് പ്രതിസന്ധിക്കിടയിലും അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ കുതിപ്പ് തുടരുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ബിസിസ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ Ibec-ന്റെ Quarterly Economic Outlook-ല്‍ ഈ വര്‍ഷം സമ്പദ് വ്യവസ്ഥ 13% അഭിവൃദ്ധി പ്രാപിക്കുമെന്നാണ് പ്രവചനം. 2022-ല്‍ 6 ശതമാനവും. അതേസമയം രാജ്യത്ത് തൊഴിലാളികളുടെ ദൗര്‍ലഭ്യത്തിന് സാധ്യതയുണ്ടെന്നും, ഇതാകും സാമ്പത്തികരംഗം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യം വര്‍ദ്ധിച്ചുവരുന്നതാണ് നാം കാണുന്നതെന്നും, ഈ തുക വിപണിയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും … Read more