കോർക്കിൽ കത്തിക്കുത്ത്; സ്ഥിരം കുറ്റവാളി പരിക്കുകളോടെ ആശുപത്രിയിൽ

കോർക്ക് നഗരത്തിൽ വീണ്ടും ആക്രമണം. വെള്ളിയാഴ്ച വൈകിട്ട് Grand Parade- ൽ ഒരു കഫേയ്ക്ക് മുന്നിൽ വച്ച് 30 ലേറെ പ്രായമുള്ള പുരുഷന് നേരെ കത്തിക്കുത്ത് ആണ് ഉണ്ടായത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടെ മറ്റ് രണ്ട് ചെറുപ്പക്കാരാണ് ഇദ്ദേഹത്തെ കത്തിയുമായി ആക്രമിച്ചത്. ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കുകളോടെ Cork University Hospital-ൽ കഴിയുന്ന ആളുടെ നില മെച്ചപ്പെട്ടു വരികയാണ്. ഇയാൾ നേരത്തെ 73 കേസുകളിൽ പ്രതിയാണ്. യുവതിയുടെ കഴുത്തിൽ വെടിവച്ചു പരിക്കേൽപ്പിച്ച … Read more

ഇന്ത്യൻ വിദ്യാർത്ഥിയുടെ കഴുത്തിൽ കുരുക്കിട്ട് മുറുക്കി; വംശീയ ആക്രമണങ്ങളിൽ ഞെട്ടി കോർക്ക്

കോര്‍ക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കുകയും, വംശീയമായി ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഞെട്ടല്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കോര്‍ക്ക് സിറ്റിയില്‍ വച്ച് ഇന്ത്യക്കാരനായ ഒരു വിദ്യാര്‍ത്ഥിയെ പുറകിലൂടെ സമീപിച്ച അക്രമി, കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ചത്. എന്നാല്‍ അക്രമിയില്‍ നിന്നും ഉടന്‍ തന്നെ കുതറി മാറിയ വിദ്യാര്‍ത്ഥി, ഇയാളുടെ ഫോട്ടോ എടുത്തു. Patrick’s Street-ല്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. അക്രമം നേരിട്ട വിദ്യാര്‍ത്ഥി പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അതേസമയം … Read more

കിൽഡെയറിൽ കാറിൽ 19 പെട്രോൾ ബോംബുകൾ; 4 പേർ അറസ്റ്റിൽ

കൗണ്ടി കില്‍ഡെയറില്‍ 19 പെട്രോള്‍ ബോംബുകള്‍ പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിവരുന്ന അന്വേഷണങ്ങളുടെ ഭാഗമായി Carbury പ്രദേശത്ത് ഒരു കാര്‍ തടഞ്ഞുനിര്‍ത്തി തിരച്ചില്‍ നടത്തുകയും, ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തത്. തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരെ ഇന്ന് രാവിലെ Naas District Court-ല്‍ ഹാജരാക്കും. അന്വേഷണം തുടരുമെന്നും ഗാര്‍ഡ വ്യക്തമാക്കി.

ഡബ്ലിനിൽ താമസക്കാരെ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

ഡബ്ലിനിലെ Ormond Quay-യിലുണ്ടായ ക്രമസമാധാനപ്രശ്‌നത്തിനിടെ രണ്ട് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ സംഭവത്തില്‍ പരിക്കേറ്റ രണ്ട് പുരുഷന്മാരെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ഒരു കെട്ടിടത്തില്‍ താമസിച്ചിരുന്ന ഏതാനും പേരെ, ഒരു സംഘം ആളുകള്‍ എത്തി ബലമായി ഇറക്കിവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂപപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് ഗാര്‍ഡയുടെ നിരീക്ഷണവുമുണ്ട്.ലു ക അതേസമയം വെള്ളിയാഴ്ച രാത്രിയിലും ഇവിടെ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്ന് ഗാര്‍ഡ എത്തിയിരുന്നു. ഇവിടുത്തെ ഒരു കെട്ടിടത്തിലെ താമസക്കാരെ സെക്യൂരിറ്റി ഗാര്‍ഡുകളുമായെത്തി വീട്ടുടമ … Read more

കോർക്കിൽ വീടിനു നേരെ പെട്രോൾ ബോംബേറ്

കോര്‍ക്കില്‍ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. തിങ്കളാഴ്ച രാത്രി 10 മണിയോടെ Gurranabraher-ലെ Mary Aiken Head Place-ലുള്ള ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനലിലൂടെയാണ് ബോംബ് എറിഞ്ഞത്. ഭാഗ്യത്തിന് ആര്‍ക്കും പരിക്കേല്‍ക്കുകയോ, മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാകുകയോ ചെയ്തില്ല. അതേസമയം ഗാര്‍ഡയും, കോര്‍ക്ക് സിറ്റി ഫയര്‍ ബ്രിഗേഡും സംഭവസ്ഥലത്ത് സഹായത്തിന് എത്തിയിരുന്നു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടത്തുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

കോർക്കിൽ കത്തിക്കുത്ത്; ഒരാൾ അറസ്റ്റിൽ

കൗണ്ടി കോര്‍ക്കില്‍ കടയ്ക്ക് മുമ്പില്‍ കത്തിക്കുത്ത് നടത്തിയതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. Cobh-ലെ Carrignafoy-യില്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. രണ്ട് പുരുഷന്മാര്‍ തമ്മില്‍ കടയ്ക്ക് മുമ്പില്‍ വച്ച് തര്‍ക്കമുണ്ടായി, ഒരാള്‍ മറ്റൊരാളെ കത്തികൊണ്ട് കുത്തി എന്നാണ് പരാതി. സ്ഥലത്തെത്തിയ ഗാര്‍ഡ 50 വയസിലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. അറസ്റ്റിലായ ആളെ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്.

ഫിൻഗ്ലാസ്സിൽ വാഹനത്തിൽ തോക്ക്; ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിനിലെ ഫിൻഗ്ലാസ്സിൽ തോക്കും വെടിയുണ്ടകളും കണ്ടെടുത്ത സംഭവത്തിൽ മൂന്ന് അറസ്റ്റ്. പതിവ് പട്രോളിങ്ങിനിടെ Kippure Park പ്രദേശത്ത് വച്ച് ഒരു വാഹനം സംശയം തോന്നി പരിശോധിച്ചതിൽ നിന്നാണ് ഒരു പിസ്റ്റളും, വെടിയുണ്ടകളും കണ്ടെത്തിയത്. സംഭവത്തിൽ 20 വയസിലേറെ പ്രായമുള്ള മൂന്ന് പുരുഷന്മാരാണ് അറസ്റ്റിലായത്. Offences Against the State Act, 1939, സെക്ഷൻ 4 പ്രകാരം ആയിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത തോക്കും, വെടിയുണ്ടകളും വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കും. ഇതിൽ രണ്ട് പേരെ പിന്നീട് വെറുതെ വിട്ടു. ആയുധങ്ങൾ … Read more

ഡബ്ലിനിൽ അപകടകരമായ ഡ്രൈവിങ്ങും, വാഹനങ്ങൾക്ക് തീവെപ്പും ; രണ്ട് പേർ പിടിയിൽ

ഡബ്ലിനിൽ അപകടകരമായ ഡ്രൈവിംഗ് നടത്തുകയും, ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയും ചെയ്ത രണ്ട് പുരുഷന്മാർ അറസ്റ്റിൽ. ഇന്നലെ രാവിലെ Tallaght, Dublin 24, M50 എന്നിവിടങ്ങളിലാണ് സംഭവം. Tallaght- യിലെ Brookfield Road- ൽ നിരവധി വാഹനങ്ങളും സംഭവതിനിടെ അഗ്നിക്കിരയാക്കി. നിരവധി ഗാർഡ യൂണിറ്റുകൾ ആണ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ ഗാർഡ വാഹനത്തെ ഇടിക്കാനും ശ്രമമുണ്ടായി. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല. ഹെലികോപ്റ്റർ അടക്കം ഉപയോഗിച്ച് വിവിധ ഗാർഡ യൂണിറ്റുകൾ നടത്തിയ തിരച്ചിലിൽ Co Wicklow- … Read more

അയർലണ്ടിൽ ഗാർഹിക പീഢനങ്ങൾ കുതിച്ചുയരുന്നു; ദിവസേന ലഭിക്കുന്നത് 130 പരാതികൾ

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ അയര്‍ലണ്ടില്‍ ദിവസേന ശരാശരി 130 പേര്‍ വീതം ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് ഗാര്‍ഡയെ വിളിച്ചതായി റിപ്പോര്‍ട്ട്. നീതിന്യായവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2024 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് 11,675 സംഭവങ്ങളാണ് ഗാര്‍ഡയ്ക്ക് മുന്നിലെത്തിയത്. ഇത് തുടര്‍ന്നാല്‍ രാജ്യത്ത് ഏറ്റവുമധികം ഗാര്‍ഹികപീഢനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമായി 2024 മാറിയേക്കും. 2023-ല്‍ ആകെ 46,539 പരാതികളാണ് ലഭിച്ചത്. 2014-നെ അപേക്ഷിച്ച് പരാതികള്‍ മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചത്. 2014-ല്‍ ആകെ ലഭിച്ച പരാതികള്‍ 14,264 … Read more

Dundalk-ൽ പട്ടാപ്പകൽ കൊള്ള; വയോധികയ്ക്ക് പരിക്ക്

Co Louth-ലെ Dundalk town-ൽ നടന്ന കൊള്ളയിൽ വയോധികയ്ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 3.45-ഓടെ Longwalk- ൽ വച്ച് 70-ലേറെ പ്രായമുള്ള സ്ത്രീയെ സമീപിച്ചയാൾ അവരുടെ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഒരു ചെറുപ്പക്കാരൻ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ Criminal Justice Act 1984 സെക്ഷൻ 4 പ്രകാരം സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്‌ ദൃക്സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.