ഡബ്ലിനിൽ വയോധികന് നേരെ ആക്രമണം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടരുത് എന്ന് ഗാർഡയുടെ മുന്നറിയിപ്പ്

ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ വയോധികന് നേരെ ആക്രമണം. വെള്ളിയാഴ്ച പകല്‍ 3.45-ഓടെയാണ് 70-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണം നടന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റെങ്കിലും ഇദ്ദേഹം അപകടനില തരണം ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു. അതേസമയം ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുത് എന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി: Finglas Garda Station – (01) 666 7500 Garda … Read more

പണത്തിന് രേഖകളില്ല; 300,000 യൂറോയുമായി ഡബ്ലിനിൽ 3 പേർ അറസ്റ്റിൽ

ഡബ്ലിനില്‍ രേഖകളില്ലാതെ കൈവശം വച്ച 300,000-ലേറെ യൂറോയുമായി രണ്ട് സ്ത്രീകളും ഒരു പുരുഷനും അറസ്റ്റില്‍. സംഘടിത കുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ട് ബുധനാഴ്ച Dublin Metropolitan Region-ല്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് നടപടി. ഓപ്പറേഷന്റെ ഭാഗമായി Dublin North Inner City-യിലെ നിരവധി വീടുകള്‍ പരിശോധിച്ചു. ഒരു വീട്ടില്‍ നിന്നും 35,000 യൂറോയും, മറ്റൊരു വീട്ടില്‍ നിന്നും 266,00 യൂറോയുമാണ് രേഖകളില്ലാതെ കണ്ടെത്തിയത്. 40-ലേറെ പ്രായമുള്ള ഒരു പുരുഷനും, 30-ലേറെ പ്രായമുള്ള ഒരു സ്ത്രീയും, 60-ലേറെ പ്രായമുള്ള മറ്റൊരു … Read more

മദ്യപിച്ച് വാഹനമോടിക്കൽ, മോഷണം, കൊള്ള, അക്രമം: 2022 മുതൽ വിവിധ കുറ്റങ്ങൾക്ക് സസ്‌പെൻഷൻ ലഭിച്ചത് 89 ഗാർഡകൾക്ക്

മദ്യപിച്ച് വാഹനമോടിക്കല്‍, മയക്കുമരുന്ന് ഉപയോഗം, ആക്രമണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് 2022 മുതല്‍ നിരവധി ഗാര്‍ഡ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. 2022-ല്‍ 44 സസ്‌പെന്‍ഷനുകള്‍ ഉണ്ടായപ്പോള്‍, 2023-ല്‍ 27-ഉം, കഴിഞ്ഞ വര്‍ഷം 18-ഉം സസ്‌പെന്‍ഷന്‍ ഉത്തരവുകള്‍ ഗാര്‍ഡയ്ക്കുള്ളിലുണ്ടായി. വിവരാവകാശനിയമപ്രകാരം BreakingNews.ie എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍ ഒരാള്‍ക്ക് 1,317 ദിവസം വരെ സസ്‌പെന്‍ഷനില്‍ ഇരിക്കേണ്ടി വന്നതായും പറയുന്നു. മേല്‍ പറഞ്ഞ കുറ്റങ്ങള്‍ക്ക് പുറമെ അന്യായമായി തടവില്‍ വയ്ക്കുക, Domestic … Read more

കാർ കുതിരയെ ഇടിച്ചു; ക്ലെയറിൽ രണ്ട് പേർക്ക് പരിക്ക്

കൗണ്ടി ക്ലെയറിലെ Ennis-ല്‍ കാര്‍ കുതിരയെ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ Cahercalla More-ന് സമീപമുള്ള N85-ലാണ് സംഭവം. കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്. ഇരുവരും University Hospital Limerick-ല്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവരോ, ഇതുവഴി കടന്നുപോകുന്നതിനിടെ കാറിന്റെ ഡാഷ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞവരോ ഉണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു: Ennis Garda Station – 065 6848100 Garda Confidential Line – 1800 … Read more

ടിപ്പററിയിൽ പുരുഷന് നേരെ ക്രൂര ആക്രമണം: 2 പേർ അറസ്റ്റിൽ

കൗണ്ടി ടിപ്പററിയില്‍ പുരുഷനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രി 9 മണിയോടെ Knockane-ല്‍ വച്ചാണ് 40-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണം തുടരുമെന്നും ഗാര്‍ഡ അറിയിച്ചു.

കോർക്കിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

കോര്‍ക്കിലെ Mitchelstown-ല്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ 40-ലേറെ പ്രായമുള്ള പുരുഷനെ Cork University Hospital പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

ഡബ്ലിൻ സിറ്റിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിക്കപ്പെടുന്നവർ 67% വർദ്ധിച്ചു; ഗാർഡയുടെ ശക്തമായ നിരീക്ഷണം വിജയം കണ്ടുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ

ഡബ്ലിന്‍ സിറ്റിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിക്കപ്പെടുന്ന സംഭവങ്ങള്‍ 67% വര്‍ദ്ധിച്ചതായി ഗാര്‍ഡ. ഇത്തരക്കാരെ പിടികൂടാനായി ഗാര്‍ഡ പൊലീസിങ് ശക്തമാക്കിയതാണ് ഇതിന് കാരണം. മാര്‍ച്ച് 22 മുതല്‍ സെപ്റ്റംബര്‍ 22 വരെയുള്ള കാലയളവില്‍ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുന്നതിന് പിടിക്കപ്പെടുന്നത് 18%, മദ്യപിച്ച് വാഹനമോടിക്കുന്നത് 67%, മയക്കുമരുന്ന് വിതരണം 3%, മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിന് പിടിക്കപ്പെടുന്നത് 30% എന്നിങ്ങനെ വര്‍ദ്ധിച്ചതായും ഗാര്‍ഡയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. Dublin City High Visibility Policing Plan-ന്റെ ഭാഗമായി Dublin’s Docklands-ല്‍ Pop-Up clinics … Read more

അയർലണ്ടിൽ വമ്പൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 8.2 മില്യൺ യൂറോ വിലവരുന്ന മയക്കുമരുന്നുകൾ

അയര്‍ലണ്ടില്‍ വമ്പന്‍ ലഹരിമരുന്ന് വേട്ട. രണ്ട് ദിവസമായി Dublin, Meath, Westmeath, Laois, Offaly എന്നീ കൗണ്ടികളില്‍ നടത്തിയ ഓപ്പറേഷനില്‍ 8.2 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകളാണ് ഗാര്‍ഡ പിടിച്ചെടുത്തത്. സംഘടിതകുറ്റകൃത്യങ്ങള്‍ നടത്തിവരുന്ന സംഘങ്ങളെ ലക്ഷ്യമിട്ടായിരുന്ന ഓപ്പറേഷന്‍. 110 കിലോഗ്രാം കൊക്കെയ്ന്‍, 1.5 കിലോഗ്രാം ഹെറോയിന്‍ എന്നിവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഇവയ്ക്ക് വിപണിയില്‍ ഏകദേശം 8.2 മില്യണ്‍ യൂറോ വിലവരും. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഡബ്ലിൻ Bluebell-ൽ വെടിവെപ്പ്; കൗമാരക്കാരന് പരിക്ക്

ഡബ്ലിനിലെ Bluebell-ല്‍ നടന്ന വെടിവെപ്പില്‍ കൗമാരക്കാരന് പരിക്ക്. തിങ്കളാഴ്ച രാത്രി 8.15-ഓടെയാണ് Dublin 8-ലെ ഒരു വീടിന് മുന്നില്‍ വെടിവെപ്പ് നടന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. സംഭവത്തില്‍ പരിക്കേറ്റ കൗമാരക്കാരന്‍ St James’s Hospital-ല്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു: Kilmainham Garda Station – 01 666 9700 Garda Confidential Line – 1800 666 111 Bluebell-ല്‍ നടന്ന അക്രമസംഭവം പ്രദേശത്തെ സമൂഹത്തിന് … Read more

ടിപ്പററിയിൽ 47-കാരൻ കൊല്ലപ്പെട്ട സംഭവം: യുവതി അറസ്റ്റിൽ

കൗണ്ടി ടിപ്പററിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചെക്ക് റിപ്പബ്ലിക് സ്വദേശിയായ പുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 24-കാരി അറസ്റ്റില്‍. ഒക്ടോബര്‍ 4-നാണ് O’Callaghan’s Lane-ലെ Carrick-on-Suir-ലെ അപ്പാര്‍ട്ട്‌മെന്റില്‍ Pavel Javorski എന്ന 47-കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു Karolina Kovacova എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. ശേഷം പ്രത്യേക സിറ്റിങ്ങില്‍ ഇവരെ Clonmel District Court-ല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊലക്കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. പ്രതിയായ യുവതിയും ചെക്ക് സ്വദേശിയാണ്. … Read more