‘ഗാസയിൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും’: നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സ്‌കോട്‌ലണ്ടില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ ശ്രമങ്ങളെ ബ്രിട്ടന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനായി ഇസ്രായേല്‍ ഐക്യരാഷ്ട്രസംഘടന അടക്കമുള്ളവരെ അനുവദിക്കണമെന്നും, ബന്ദികളാക്കി വച്ചിരിക്കുന്നവരെ ഹമാസ് ഉടന്‍ തന്നെ മോചിപ്പിക്കണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ ഭരണത്തില്‍ ഹമാസ് ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി … Read more

‘ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം’: യു.എസ് സന്ദർശനത്തിനിടെ നിലപാട് വ്യക്തമാക്കി ഐറിഷ് പ്രധാനമന്ത്രി

മാനുഷികപരിഗണന നല്‍കി പലസ്തീനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്ത് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. സെന്റ് പാട്രിക്‌സ് ഡേ ആചാരത്തിന്റെ ഭാഗമായി യുഎസ് സന്ദര്‍ശനത്തിനെത്തിയ വരദ്കര്‍, അവിടെ വച്ച് നടത്തിയ ആദ്യ പ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. അതേസമയം ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയ്യാറാകത്ത സാഹചര്യത്തില്‍, അവരെ പിന്തുണയ്ക്കുന്ന യുഎസിലേയ്ക്കുള്ള യാത്ര പ്രധാനമന്ത്രി ഒഴിവാക്കണമെന്ന് അയര്‍ലണ്ടില്‍ ആവശ്യമുയര്‍ന്നിരുന്നു. സെന്റ് പാട്രിക്‌സ് ദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ഐറിഷ് പ്രധാനമന്ത്രി, യുഎസ് പ്രസിഡന്റിനെ സന്ദര്‍ശിക്കുന്ന പതിവുണ്ട്. മാര്‍ച്ച് 17-നാണ് ഇത്തവണത്തെ ദേശീയ … Read more

പലസ്തീനിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും പിന്തുണയറിയിച്ച് ഡബ്ലിനിൽ ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം

ഗാസയില്‍ ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന പലസ്തീനി ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും പിന്തുണയറിയിച്ച് ഡബ്ലിനിലെ ഇസ്രായേലി എംബസിക്ക് മുമ്പില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെയാണ് ചെറിയൊരു സംഘം ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചത്. ഗാസയിലെ ആരോഗ്യമേഖല തകര്‍പ്പെടുകയാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച ഡബ്ലിനിലെ ജനറല്‍ പ്രാക്ടീഷണറായ ഡോ. ഏഞ്ചല സ്‌കൂസ് പറഞ്ഞു. ഇവര്‍ക്കൊപ്പം എമര്‍ജന്‍സി കണ്‍സള്‍ട്ടന്റ്, ചൈല്‍ഡ് സൈക്യാട്രിസ്റ്റ്, പെയിന്‍ സ്‌പെഷലിസ്റ്റ് മുതലായവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഗാസയിലെ ദി നാസര്‍ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് … Read more

ഇസ്രായേൽ-പലസ്തീൻ യുദ്ധം: ചോര ചിന്തിത്തുടങ്ങിയിട്ട് 100 നാൾ

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം ആരംഭിച്ചിട്ട് 100 ദിവസം. പ്രതിരോധിക്കാന്‍ സാധിക്കാതെ പലസ്തീന്‍ ജനത കിതയ്ക്കുമ്പോഴും ഇസ്രായേല്‍ ഗാസയില്‍ ശക്തമായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 7-ന് ഇസ്രായേലിന് നേരെ ഗാസയിലെ സായുധപോരാളികളായ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ അതിശക്തമായ യുദ്ധമാരംഭിച്ചത്. ഇതുവരെ 23,843 പലസ്തീനികളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 60,317 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ മാത്രം 135 പേരാണ് ഗാസയില്‍ ജീവനറ്റ് വീണത്. യുദ്ധം നിര്‍ത്തില്ലെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞെങ്കിലും, വടക്കന്‍ ഗാസയില്‍ … Read more