96 അധിക ബഡ്ഡുകൾ ലഭിച്ചിട്ടും രക്ഷയില്ല; University Hospital Limerick-ൽ കിടക്കാൻ ബെഡ്ഡ് ഇല്ലാതെ 103 രോഗികൾ
96 അധിക ബെഡ്ഡുകള്‍ അനുവദിച്ചിട്ടും University Hospital Limerick (UHL)-ലെ പ്രതിസന്ധിക്ക് പരിഹാരമില്ല. കഴിഞ്ഞ മാസമാണ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കിടക്കാന്‍ ബെഡ്ഡുകളില്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 96 ബെഡ്ഡുകള്‍ കൂടി അനുവദിച്ചത്. എന്നാല്‍ ഇവിടുത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെത്തുന്ന രോഗികള്‍ ഇപ്പോഴും ബെഡ്ഡില്ലാതെ ബുദ്ധിമുട്ടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇപ്പോഴും പല രോഗികളും ട്രോളികള്‍, കസേരകള്‍ മുതലായവയില്‍ ചികിത്സ തേടുന്നതാണ് ഭീകരമായ കാഴ്ച. വരാന്തയുടെ ഇരുവശങ്ങളിലുമായി ഇത്തരത്തില്‍ രോഗികള്‍ ഇരിക്കേണ്ടിവരികയാണ്. ഇത് ഇതിലൂടെ നടക്കാനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. … Read more





