അയർലണ്ടിലെ സൗജന്യ ജിപി കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; നിങ്ങൾ അർഹരാണോ?

സൗജന്യ ജിപി (ജനറല്‍ പ്രാക്ടീഷണര്‍) വിസിറ്റ് കാര്‍ഡിന് അര്‍ഹരായവര്‍ ഉടന്‍ തന്നെ ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്ന് HSE. നിങ്ങളുടെ വരുമാനവും, ചെലവും അധികമാണെങ്കില്‍ പോലും ചിലപ്പോള്‍ സൗജന്യ ജിപി കാര്‍ഡിന് അര്‍ഹരായേക്കുമെന്നും, ഇക്കാര്യം ഓണ്‍ലൈനില്‍ പരിശോധിക്കണമെന്നും HSE വ്യക്തമാക്കി. https://www2.hse.ie/services/schemes-allowances/gp-visit-cards/gp-visit-cards/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്. അപേക്ഷിക്കുമ്പോള്‍ PPS നമ്പര്‍ നല്‍കേണ്ടതുണ്ട്. വരുമാനം സംബന്ധിച്ച വിവരങ്ങള്‍, ചെലവ് വിവരങ്ങള്‍, വിവാഹിതരാണോ അല്ലയോ എന്നത്, ജനന തീയതി, ആശ്രിതരുടെ വിവരങ്ങള്‍ എന്നിവയും ഒപ്പം നല്‍കണം. ജിപി … Read more

നിയന്ത്രണാതീതമായ തിരക്ക്: ആശുപത്രിയിൽ പോകാൻ ആളുകൾ ഭയക്കുന്നു; അടുത്ത വർഷത്തോടെ 2,200 ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്ന് HSE

രോഗികളുടെ തിക്കും തിരക്കും കാരണം University Hospital Limerick (UHL)-ല്‍ പോകാന്‍ ആളുകള്‍ ഭയക്കുന്നതായി വിമര്‍ശനം. ഹോസ്പിറ്റല്‍ കാംപെയിനറായ മേരി മക്മഹോനാണ് UHL-ലെ ഭീതിജനകമായ അവസ്ഥ, RTE Radio-യുടെ Morning Ireland പരിപാടിയില്‍ ചൂണ്ടിക്കാട്ടിയത്. ആശുപത്രിയിലെ അടിയന്തരവിഭാഗത്തില്‍ വര്‍ഷങ്ങളായി രോഗികളുടെ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെടുകയാണെന്നും, ഇതിനെപ്പറ്റി ആരോഗ്യമന്ത്രി, HSE, ആശുപത്രി അധികൃതര്‍ എന്നിവര്‍ക്കെല്ലാം അറിവുണ്ടായിട്ടും, ഈ സ്ഥിതി തുടരുകയാണെന്നും മേരി മക്മഹോന്‍ വിമര്‍ശനമുയര്‍ത്തി. തന്റെ ഭര്‍ത്താവ് 2018-ല്‍ UHL-ല്‍ ചികിത്സ തേടാനെത്തി ട്രോളിയില്‍ കിടന്നാണ് മരിച്ചതെന്നും അവര്‍ … Read more

തോക്ക് ചൂണ്ടി ഭീഷണി, ഇടി, കടി; രോഗികളിൽ നിന്നും ആക്രമണങ്ങൾ നേരിട്ട് അയർലണ്ടിലെ ഡോക്ടർമാർ

അയര്‍ലണ്ടില്‍ നിരവധി ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നും, അവരുടെ ബന്ധുക്കളില്‍ നിന്നും ഈയിടെ ആക്രമണം നേരിട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ 900 ഡോക്ടര്‍മാരെ സര്‍വേ ചെയ്തതില്‍ നിന്നുമാണ് Medical Protection Society (MPS) ആശങ്കാജനകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുക, തലയ്ക്ക് അടിക്കുക, കടിക്കുക, ഇടിക്കുക എന്നിങ്ങനെ പലതരത്തിലുള്ള ശാരീരികമായ ആക്രമണങ്ങളും, വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപങ്ങളും നേരിടേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. നഴ്‌സുമാര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ റേഡിയോ സ്‌റ്റേഷനുകളില്‍ വിളിച്ച് ഡോക്ടര്‍മാര്‍ക്കെതിരെ … Read more

സ്ഥിരം പല്ലവി കേട്ടു മടുത്തു; ഈ ശീതകാലവും അയർലണ്ടിലെ നഴ്‌സുമാർക്ക് ദുരിതകാലം

അയര്‍ലണ്ടിലെ നഴ്‌സുമാരും, മിഡ്‌വൈഫുമാരും ഈ വരുന്ന ശീതകാലത്തും അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടിവരുമെന്ന ആശങ്ക പങ്കുവച്ച് Irish Nurses and Midwives Organisation (INMO). World Patient Safety Day-മായി ബന്ധപ്പെട്ട് യൂണിയന്‍ നടത്തിയ പ്രസ്താവനയില്‍, സെപ്റ്റംബര്‍ ഇതുവരെ 100 കുട്ടികളടക്കം 5,210 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി കിടക്കാന്‍ ബെഡ്ഡ് ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടി. ആശുപത്രിയിലെ അമിതമായ തിരക്ക് രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിന് തടസം സൃഷ്ടിക്കുമെന്ന കാര്യം കാലങ്ങളായി തങ്ങള്‍ പറയുന്നതാണെന്നും, എന്നാല്‍ പരിഹാരാമാകാതെ … Read more

തീപിടിത്തത്തിന് ശേഷം വീണ്ടും പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങി വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റൽ അടിയന്തര വിഭാഗം

മാര്‍ച്ചിലുണ്ടായ വമ്പന്‍ തീപിടിത്തത്തിന് ശേഷം വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ അത്യാഹിതവിഭാഗം വീണ്ടും തുറക്കുന്നു. ജൂലൈ 25-ന് ഇവിടുത്തെ അത്യാഹിതവിഭാഗം വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് HSE വ്യക്തമാക്കി. മാര്‍ച്ച് 1-ന് ഉണ്ടായ തീപിടിത്തം വലിയ നാശനഷ്ടമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു വിഭാഗം അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. കൂടുതല്‍ കാലത്തേയ്ക്ക് അടച്ചിടേണ്ടിവരുമെന്നാണ് കരുതിയിരുന്നതെങ്കിലും വൈകാതെ തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അത്യാഹിതവിഭാഹം തുറന്ന് പ്രവര്‍ത്തിച്ചാലും നേരത്തെ ഉള്ള അത്രയും ബെഡ്ഡുകള്‍ ഇവിടെയുണ്ടാവില്ലെന്ന് Ireland East Hospital Group (IEHG) വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് … Read more

അയർലണ്ടിലെ സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സ വേണ്ടിവരുന്ന രോഗികൾക്ക് ഇനിമുതൽ ഫീസ് ഇല്ല

ചികിത്സയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന (ഇന്‍-പേഷ്യന്റ്) രോഗികള്‍ ഇന്നു മുതല്‍ ഫീസ് നല്‍കേണ്ടതില്ല. നേരത്തെ ദിവസേന 80 യൂറോയോളം ഇന്‍-പേഷ്യന്റ് ഫീസായി (12 മാസത്തിനിടെ പരമാവധി 10 ദിവസത്തേയ്ക്ക് 800 യൂറോ) രോഗികള്‍ നല്‍കേണ്ടിയിരുന്നതാണ് പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ എടുത്തുമാറ്റിയിരിക്കുന്നത്. പൊതു ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ ഈ ഫീസ് കാരണം ജനങ്ങള്‍ക്ക് ഇനി ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബില്ലില്‍ ഒപ്പുവച്ച ശേഷമുള്ള പ്രസ്താവനയില്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു. 2023 ബജറ്റിന്റെ ഭാഗമായി തീരുമാനിച്ച ഫീസ് നിര്‍ത്തലാക്കല്‍, … Read more