അയർലണ്ടിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ആശുപത്രി UHL; ജീവനക്കാരെ നിയമിക്കാൻ ഫണ്ട് നൽകിയിരുന്നുവെന്ന് പ്രധാനമന്ത്രി

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ രോഗികളുടെ തിരക്ക് അനുഭവപ്പെടുന്ന ആശുപത്രി University Hospital Limerick (UHL). Irish Nurse and Midwives Organisation (INMO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് (ഏപ്രില്‍ 25) രാവിലെ UHL-ല്‍ 82 രോഗികളാണ് ചികിത്സയ്ക്ക് ബെഡ്ഡ് കിട്ടാതെ ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്നത്. 43 പേര്‍ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്ന University Hospital Galway ആണ് രണ്ടാം സ്ഥാനത്ത്. St Vincent’s University Hospital- 39, Cork University Hospital- 31, … Read more

അയർലണ്ടുകാരുടെ സ്വപ്നമായ കുട്ടികളുടെ ആശുപത്രി ഈ വർഷം നിർമ്മാണം പൂർത്തിയാക്കും

അയര്‍ലണ്ടുകാരുടെ ഏറെക്കാലത്തെ സ്വപ്‌നമായ കുട്ടികളുടെ ആശുപത്രി ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. 2024-ലെ അവസാന മൂന്ന് മാസത്തില്‍ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുമെന്ന് കോണ്‍ട്രാക്ടര്‍ തനിക്ക് ഉറപ്പ് നല്‍കിയതായും, അത് പാലിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഡോനലി വ്യക്തമാക്കി. അയർലണ്ടിലെ കുട്ടികൾക്ക് അടുത്ത വർഷം മുതൽ ഇവിടെ ചികിത്സ തേടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ലിനിലെ St Jame’s Hospital-ന്റെ സ്ഥലത്താണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ആശുപത്രിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 2.2 ബില്യണ്‍ യൂറോയിലധികം നിര്‍മ്മാണച്ചെലവായി കണക്കാക്കുന്നുണ്ട്. … Read more

അയർലണ്ടിലെ ആശുപത്രികളിൽ തീരാതെ ദുരിതം; ബെഡ് ലഭിക്കാതെ ചികിത്സ തേടുന്നത് 530 പേർ

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി രോഗികള്‍ ട്രോളികളിലും മറ്റും കഴിയേണ്ടി വരുന്ന ദുരവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ആവശ്യത്തിന് കട്ടിലുകള്‍ ഇല്ലാത്തത് കാരണം നിലവില്‍ 530 പേര്‍ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ തേടുകയാണെന്ന് Irish Nurses and Midwives Organisation (INMO) ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയില്‍ University Hospital Limerick-ലെ സ്ഥിതിയാണ് ഏറ്റവും മോശം. 121 രോഗികളാണ് ഇവിടെ ട്രോളികളില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുന്നത്. Cork University Hospital-ല്‍ 71 പേരും, University Hospital Galway-യിലും, … Read more

ഡബ്ലിൻ ആശുപത്രിയിൽ സർജറി കഴിഞ്ഞ വയോധിക രക്തം വാർന്ന് മരിച്ചു; മാപ്പ് പറഞ്ഞ് ആശുപത്രി അധികൃതർ

ഡബ്ലിനിലെ St Vincent’s University Hospital-ല്‍ ട്രെയിനീ സര്‍ജന്മാര്‍ നടത്തിയ ഓപ്പറേഷനെത്തുടര്‍ന്ന് വയോധിക മരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആശുപത്രി അധികൃതര്‍. 76-കാരിയായ ഫ്രെഡ ഫോക്‌സ് ആണ് പാന്‍ക്രിയാസിലെ മുഴ നിക്കാനുള്ള സര്‍ജറിക്കിടെ 17 ലിറ്റര്‍ രക്തം നഷ്ടപ്പെട്ട് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ നല്‍കിയ കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കവേയാണ് ആശുപത്രി അധികൃതര്‍ മാപ്പ് പറഞ്ഞത്. 2017 സെപ്റ്റംബര്‍ 1-നായിരുന്നു രണ്ട് ട്രെയിനീ സര്‍ജന്മാരുടെ നേതൃത്വത്തില്‍ ഫ്രെഡയ്ക്ക് അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആരംഭിച്ചത്. … Read more