അയർലണ്ടിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ആശുപത്രി UHL; ജീവനക്കാരെ നിയമിക്കാൻ ഫണ്ട് നൽകിയിരുന്നുവെന്ന് പ്രധാനമന്ത്രി

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ രോഗികളുടെ തിരക്ക് അനുഭവപ്പെടുന്ന ആശുപത്രി University Hospital Limerick (UHL). Irish Nurse and Midwives Organisation (INMO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് (ഏപ്രില്‍ 25) രാവിലെ UHL-ല്‍ 82 രോഗികളാണ് ചികിത്സയ്ക്ക് ബെഡ്ഡ് കിട്ടാതെ ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്നത്.

43 പേര്‍ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്ന University Hospital Galway ആണ് രണ്ടാം സ്ഥാനത്ത്. St Vincent’s University Hospital- 39, Cork University Hospital- 31, Letterkenny University Hospital- 27, Cavan General Hospital- 20 എന്നിങ്ങനെയാണ് മറ്റ് ആശുപത്രികളിലെ സ്ഥിതി.

അതേസമയം രോഗികളുടെ തിരക്ക് വഷളായ UHL-ല്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനായി ഫണ്ട് നല്‍കിയിരുന്നുവെന്നാണ് തനിക്ക് ലഭിച്ച വിവരം എന്ന് ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് സുരക്ഷിതമായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് രോഗികളും, ജോലിക്കാരും പരാതിയുയര്‍ത്തിയതിനോടുള്ള പ്രതികരണമായി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.

UHL-ല്‍ 2022-ല്‍ 16-കാരിയായ Aoife Johnston മരിച്ചതില്‍ ചിക്തിസാ പിഴവുണ്ടെന്ന വാദമുയര്‍ന്നതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഹാരിസ് പാര്‍ലമെന്റ് ചര്‍ച്ചയില്‍ ഇങ്ങനെ പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: