അയർലണ്ടിൽ സാധാരണക്കാർക്ക് വീടില്ല; HAP പദ്ധതി വഴി ലഭ്യമായിട്ടുള്ളത് വെറും 43 വീടുകൾ

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് Housing Assistance Payments (HAP) പദ്ധതി പ്രകാരം ലഭ്യമായിട്ടുള്ള വീടുകള്‍ വെറും 43 എണ്ണം. രാജ്യത്തെ ഭവനപ്രതിസന്ധിയുടെ ഭീകരത വ്യക്തമാക്കിക്കൊണ്ട് Simon Communities ആണ് ജൂണ്‍ മാസത്തിലെ Locked Out റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കമ്മ്യൂണിറ്റി സര്‍വേ നടത്തിയ 16 പ്രദേശങ്ങളില്‍ 10 എണ്ണത്തിലും ഒരൊറ്റ HAP വീട് പോലും ലഭ്യമല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. Athlone, Leitrim, Cork, Limerick എന്നിവിടങ്ങളിലെ സിറ്റി സെന്ററുകള്‍ അടക്കമാണിത്. അതേസമയം ഈ 16 പ്രദേശങ്ങളില്‍ 1,178 വീടുകള്‍ … Read more

അയർലണ്ടിൽ ഫസ്റ്റ് ടൈം ബയർമാർക്ക് ചാകര; 2007-നു ശേഷം ഏറ്റവുമധികം മോർട്ട്ഗേജുകൾ ലഭിച്ച പാദം 2024-ലെ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങൾ

2007-ന് ശേഷം ഏറ്റവുമധികം ഫസ്റ്റ് ടൈം ബയര്‍മാര്‍ക്ക് മോര്‍ട്ട്‌ഗേജ് ലഭിക്കുന്ന വര്‍ഷത്തിലെ രണ്ടാം പാദമായി 2024-ലെ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങള്‍ . 2024-ലെ രണ്ടാം പാദത്തില്‍ (ഏപ്രില്‍, മെയ്, ജൂണ്‍) മോര്‍ട്ട്‌ഗേജ് ലഭിക്കുന്ന ഫസ്റ്റ് ടൈം ബയര്‍മാരുടെ എണ്ണം, ആദ്യ പാദത്തെക്കാള്‍ 20% അധികമാണെന്ന് Banking and Payments Federation of Ireland’s (BPFI) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ മൂന്ന് മാസങ്ങള്‍ക്കിടെ അനുവദിച്ച ആകെയുള്ള 10,100 മോര്‍ട്ട്‌ഗേജുകളില്‍ 62.3 ശതമാനവും ഫസ്റ്റ് ടൈം ബയര്‍മാര്‍ക്കാണ്. 2007-ന് … Read more

നിങ്ങളുടെ വാടക വീട് ഉടമ വിൽക്കുകയാണോ?എന്നാൽ അത് നിങ്ങൾക്ക് തന്നെ വാങ്ങാൻ സൗകര്യമൊരുക്കുന്ന പുതിയ നിയമം അയർലണ്ടിൽ ഒരുങ്ങുന്നു

അയര്‍ലണ്ടില്‍ വാടകവീട് വില്‍ക്കാന്‍ വീട്ടുടമ ഉദ്ദേശിക്കുന്ന പക്ഷം ആ വീട് വാടകക്കാര്‍ക്ക് തന്നെ വാങ്ങാന്‍ കൂടുതല്‍ സൗകര്യം നല്‍കുന്ന വിധത്തില്‍ പുതിയ നിയമം അണിയറയില്‍ ഒരുങ്ങുന്നു. ഇത്തരത്തിലൊരു നിയമം പാസാക്കാനുള്ള ബില്‍ അവതരിപ്പിക്കാന്‍ ഭവനമന്ത്രി ഡാര ഒബ്രിയന് സര്‍ക്കാര്‍ അനുമതി നല്‍കി. ഈ നിയമപ്രകാരം ഒരാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്, വീട്ടുടമ വില്‍ക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, വീട് ഒഴിയാന്‍ നോട്ടീസ് (നോട്ടീസ് ഓഫ് ടെര്‍മിനേഷന്‍) നല്‍കിയ ശേഷം ഇവിടെ നിലവില്‍ താമസിക്കുന്ന വാടകക്കാരന്/ വാടകക്കാരിക്ക് ഈ വീട് വാങ്ങാന്‍ … Read more

അയർലണ്ടിൽ 2024 ആദ്യ പാദത്തിൽ നിർമിച്ചത് വെറും 158 സോഷ്യൽ ഹോമുകൾ; 9,300 എന്ന ലക്ഷ്യം കൈവരിക്കുമെന്ന് മന്ത്രി

അയർലണ്ടിൽ ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെ നിർമ്മാണം പൂർത്തിയാക്കിയത് വെറും 158 സോഷ്യൽ ഹോമുകൾ മാത്രമെന്ന് ഭവന വകുപ്പിന്റെ റിപ്പോർട്ട്‌. ഈ വർഷം ആകെ 9,300 സോഷ്യൽ ഹോമുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും 158 എണ്ണം മാത്രമേ ആദ്യ പാദത്തിൽ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ. അതേസമയം പൊതുവെ സോഷ്യൽ ഹോമുകൾ കൂടുതലായും നിർമ്മിക്കപ്പെടുന്നത് വർഷത്തിന്റെ രണ്ടാം പകുതിയിലാണെന്നാണ് ഭവനവകുപ്പ് വക്താവ് പറയുന്നത്. കഴിഞ്ഞ വർഷം നിർമ്മിക്കപ്പെട്ടവയിൽ 83 ശതമാനവും വർഷത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നുവെന്നും, അതിൽ തന്നെ … Read more

അയർലണ്ടിൽ വീടുകളുടെ ആസ്കിങ് പ്രൈസ് കുത്തനെ ഉയർന്നു; കാരണം തൊഴിൽനിരക്ക് വർദ്ധനയും, മോർട്ട്ഗേജ് നിയമത്തിലെ ഇളവുകളും

അയര്‍ലണ്ടില്‍ വീടുകളുടെ ആസ്‌കിങ് പ്രൈസ് (വിലപേശലിന് മുമ്പായി വീട് വില്‍ക്കുന്നയാള്‍ ആദ്യം ആവശ്യപ്പെടുന്ന തുക) 7.3% വര്‍ദ്ധിച്ചു. ഈ വര്‍ഷം രണ്ടാം പാദത്തിലെ (ഏപ്രില്‍,മെയ്,ജൂണ്‍) വിപണി അടിസ്ഥാനമാക്കി MyHome.ie പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മൂന്ന് മാസത്തിനിടെ ആസ്‌കിങ് പ്രൈസ് കുത്തനെ ഉയര്‍ന്നതായി വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല രണ്ടാം പാദത്തില്‍ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ദ്ധനയുമാണിത്. രാജ്യത്തെ വീടുകളുടെ ശരാശരി വില 365,000 യൂറോ ആയും ഉയര്‍ന്നിട്ടുണ്ട്. 2024-ലെ ആദ്യ പാദത്തെക്കാള്‍ 5.1% ആണ് വില വര്‍ദ്ധിച്ചത്. ഡബ്ലിനില്‍ ആസ്‌കിങ് … Read more

ഐറിഷ് സർക്കാരിന്റെ ഭവനപദ്ധതികളെ വിമർശിച്ചുകൊണ്ടുള്ള ഹൗസിങ് കമ്മീഷൻ റിപ്പോർട്ട് ചോർന്നു; സമൂലമായ മാറ്റമാണ് പരിഹാരം എന്ന് കണ്ടെത്തൽ

ഐറിഷ് സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ഹൗസിങ് കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നു. വീടുകളുടെ വില, ഗുണമേന്മ, ഫസ്റ്റ് ടൈം ബയേഴ്‌സിന് വീട് വാങ്ങാനുള്ള ശേഷി, സോഷ്യല്‍ ഹൗസിങ്, റൂറല്‍ ഹൗസിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 76 നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കാനായി പുതിയ സമിതി രൂപീകരിക്കണമെന്നും, സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. രാജ്യത്ത് വാടകമേഖല, വീടുകളുടെ ഗുണമേന്മ, സുസ്ഥിരത, വീടുകളുമായി ബന്ധപ്പെട്ട ജീവിതപ്രശ്‌നങ്ങള്‍ മുതലായവ പരിശോധിക്കാനായി സര്‍ക്കാര്‍ നിയമിച്ച സമിതിയാണ് ഹൗസിങ് … Read more

അയർലണ്ടിൽ ഭവനവില വീണ്ടും ഉയർന്നു; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാവുന്ന പ്രദേശം ഇത്…

അയര്‍ലണ്ടില്‍ 2024 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് 6.1% വില വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ഡബ്ലിനിലെ മാത്രം കണക്കെടുത്താല്‍ 5.6 ശതമാനവും, ഡബ്ലിന് പുറത്ത് 6.5 ശതമാനവുമാണ് ഒരു വര്‍ഷത്തിനിടെ വില വര്‍ദ്ധിച്ചത്. ഡബ്ലിന് പുറത്ത് ഏറ്റവുമധികം ഭവനവില വര്‍ദ്ധിച്ചത് ക്ലെയര്‍, ലിമറിക്ക്, ടിപ്പററി എന്നിവ ഉള്‍പ്പെടുന്ന മദ്ധ്യ-പടിഞ്ഞാറന്‍ പ്രദേശത്താണ്. ഇവിടെ 10.8% ആണ് വില കുതിച്ചുയര്‍ന്നത്. ഡബ്ലിനില്‍ വില ഏറ്റവുമധികം ഉയര്‍ന്നത് ഡബ്ലിന്‍ സിറ്റിയിലാണ്- 7.7%. ഫിന്‍ഗാളില്‍ ഭവനവില ഉയര്‍ന്നത് … Read more

ലഭ്യത കുറഞ്ഞു, വില ഉയർന്നു; അയർലണ്ടിൽ ഒരു വീടിനായി മുടക്കേണ്ടത്…

ആവശ്യത്തിന് വീടുകളുടെ ദൗര്‍ലഭ്യം തുടരുന്ന അയര്‍ലണ്ടില്‍ ഭവനവില കുതിച്ചുയരുന്നു. 2024-ലെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കെടുക്കുമ്പോള്‍ ഒരു ശരാശരി വീടിന് (ത്രീ ബെഡ്, സെമി ഡിറ്റാച്ചഡ്) 1.3% വില വര്‍ദ്ധിച്ച് ശരാശരി 308,235 യൂറോ ആയിട്ടുണ്ടെന്നാണ് REA Average House Price Index വ്യക്തമാക്കുന്നത്. വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് വര്‍ക്കിങ് എന്നിവ കൂടുതല്‍ പ്രചാരത്തിലായതോടെ, ഭവനവില കൂടുതലുള്ള ഡബ്ലിനില്‍ നിന്നും ആളുകള്‍ മറ്റ് കൗണ്ടികളില്‍ വീട് വാങ്ങുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആ കൗണ്ടികളില്‍ ഭവനവില … Read more

അയർലണ്ടിൽ വീടുകൾക്ക് വില കുറയുന്നില്ല; ദേശീയ ശരാശരി 327,000 യൂറോ ആയി വർദ്ധിച്ചു

മോര്‍ട്ട്‌ഗേജ് പലിശനിരക്കുകളും, ജീവിതച്ചെലവും കുതിച്ചുയര്‍ന്നെങ്കിലും അയര്‍ലണ്ടില്‍ വീടുകള്‍ക്ക് വില കുറയുന്നില്ല. 2023-ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.4% ആണ് ഭവനവില വര്‍ദ്ധിച്ചത്. ഡബ്ലിനില്‍ ഒരു വര്‍ഷത്തിനിടെ 2.7% വില വര്‍ദ്ധിച്ചപ്പോള്‍, ഡബ്ലിന് പുറത്ത് 5.7% ആണ് വര്‍ദ്ധന. ഭവനവില ഏറ്റവും ഉയര്‍ന്നുനിന്നിരുന്ന 2007-നെക്കാള്‍ (കെല്‍റ്റിക് ടൈഗര്‍ ബൂം കാലഘട്ടം) മുകളിലാണ് നിലവിലെ വിലയെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 ഡിസംബര്‍ മാസത്തിലെ കണക്ക് പ്രകാരം രാജ്യത്ത് ഒരു വീട് വാങ്ങാനായി മുടക്കേണ്ട ശരാശരി തുക … Read more

അയർലണ്ടിൽ മോർട്ട്ഗേജ് ലഭിക്കുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന്റെ എണ്ണം റെക്കോർഡിൽ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ഫസ്റ്റ് ടൈം ബയേഴ്‌സ്) മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് 2007-ലെ Celtic Tiger കാലത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് Banking and Payments Federation of Ireland (BPFI). ഒപ്പം ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിക്കുന്ന മോര്‍ട്ട്‌ഗേജ് തുക 264,621 യൂറോയില്‍ നിന്നും ശരാശരി 282,084 യൂറോ ആയി വര്‍ദ്ധിച്ചതായും 2023 വര്‍ഷത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മോര്‍ട്ട്‌ഗേജുകള്‍ നല്‍കുന്നത് പൊതുവെ കുറഞ്ഞെങ്കിലും 26,000 ഫസ്റ്റ് ടൈം ബയേഴ്‌സിന് മോര്‍ട്ട്‌ഗേജ് ലഭിച്ചു. … Read more