അയർലണ്ടിൽ വീടുകൾക്ക് വില കുറയുന്നില്ല; ദേശീയ ശരാശരി 327,000 യൂറോ ആയി വർദ്ധിച്ചു

മോര്‍ട്ട്‌ഗേജ് പലിശനിരക്കുകളും, ജീവിതച്ചെലവും കുതിച്ചുയര്‍ന്നെങ്കിലും അയര്‍ലണ്ടില്‍ വീടുകള്‍ക്ക് വില കുറയുന്നില്ല. 2023-ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.4% ആണ് ഭവനവില വര്‍ദ്ധിച്ചത്. ഡബ്ലിനില്‍ ഒരു വര്‍ഷത്തിനിടെ 2.7% വില വര്‍ദ്ധിച്ചപ്പോള്‍, ഡബ്ലിന് പുറത്ത് 5.7% ആണ് വര്‍ദ്ധന.

ഭവനവില ഏറ്റവും ഉയര്‍ന്നുനിന്നിരുന്ന 2007-നെക്കാള്‍ (കെല്‍റ്റിക് ടൈഗര്‍ ബൂം കാലഘട്ടം) മുകളിലാണ് നിലവിലെ വിലയെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2023 ഡിസംബര്‍ മാസത്തിലെ കണക്ക് പ്രകാരം രാജ്യത്ത് ഒരു വീട് വാങ്ങാനായി മുടക്കേണ്ട ശരാശരി തുക 327,000 യൂറോ ആണ്. ഏറ്റവും കുറവ് ശരാശരി ഭവനവിലയുള്ള പ്രദേശം ലോങ്‌ഫോര്‍ഡാണ്- 165,000 യൂറോ. ഏറ്റവും കൂടുതല്‍ ഡബ്ലിനിലെ Dún Laoghaire-Rathdown-ഉം- 622,250 യൂറോ.

ഡിസംബര്‍ മാസത്തില്‍ ആകെ 5,063 വീടുകളുടെ വില്‍പ്പനയാണ് അയര്‍ലണ്ടില്‍ നടന്നത്. 2022 ഡിസംബറിനെക്കാള്‍ 2.9% കുറവാണിത്. അതേസമയം 2012-ന് ശേഷം ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നത് കഴിഞ്ഞ വര്‍ഷമാണ്.

Share this news

Leave a Reply

%d bloggers like this: