ഇന്ത്യൻ പൗരന്മാർക്ക് ഇളവ് നൽകിയില്ലെങ്കിൽ തിരിച്ചും ഇല്ല; യു.കെ പൗരന്മാർ ഇന്ത്യയിൽ ക്വാറന്റീനിൽ പ്രവേശിക്കണമെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഉത്തരവിറക്കി ഇന്ത്യ

ഇന്ത്യന്‍ പൗരന്മാര്‍ യു.കെ സന്ദര്‍ശിക്കുമ്പോള്‍ വാക്‌സിന്‍ എടുത്തവരായാലും കോവിഡ്-19 ടെസ്റ്റും, 10 ദിവസത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കണമെന്ന നിബന്ധനയെത്തുടര്‍ന്ന് സമാന നിയന്ത്രണം പുറപ്പെടുവിച്ച് ഇന്ത്യയും. യു.കെയുടെ നിയന്ത്രണങ്ങള്‍ വിവേചനപരമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് യു.കെ പൗരന്മാര്‍ ഇനി മുതല്‍ ഇന്ത്യയിലെത്തുമ്പോഴും കോവിഡ് ടെസ്റ്റും 10 ദിവസത്തെ ക്വാറന്റൈനും ഇന്ത്യ നിര്‍ബന്ധമാക്കിയത്. യു.കെ നിയന്ത്രണം ഇളവ് ചെയ്തില്ലെങ്കില്‍ സമാനനടപടി സ്വീകരിക്കുമെന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂയോര്‍ക്കില്‍ വച്ച് യു.കെ വിദേശകാര്യ സെക്രട്ടറിയുമായി ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം ചര്‍ച്ച … Read more