കാർലോയിൽ വാഹനാപകടം: രണ്ട് ഇന്ത്യന്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ
കാർലോയിലെ ലെയ്ഗ്, രതോയിൽ വെള്ളിയാഴ്ച്ച പുലർച്ചെ 1.15 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് യുവാക്കൾ മരിച്ചു, വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെയും യുവതിയെയും ഗുരുതരമായ പരിക്കുകളോടെ സെന്റ്. ലൂക്ക് ജനറൽ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശികളായ സുരേഷ് ചെറുകുരി, ചിറ്റൂരി ഭാർഗവ് എന്നിവരാണ് മരിച്ചത്. ഇന്ത്യക്കാരായ നാലുപേരും ഇരുപതിനോടടുത്തു പ്രായമുള്ളവര്‍ ആണ്, ഇവര്‍ കാര്‍ലോ സൌത്ത് ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞവര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഇവർ മൗണ്ട് ലെൻസ്റ്റര്‍ … Read more