ആശുപത്രികളിലെ ‘ട്രോളി സംസ്കാരം’ തുടർന്ന് അയർലണ്ട്; ഒക്ടോബർ മാസം ട്രോളികളിൽ ചികിത്സ തേടിയത് 10,000-ലധികം രോഗികൾ
അയര്‍ലണ്ടിലെ നഴ്‌സിങ് നിയമന പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ, രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഒക്ടോബര്‍ മാസം ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റിടങ്ങളിലുമായി ചികിത്സ തേടിയവരുടെ കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന്‍. Irish Midwives and Nurses Organisation (INMO)-ന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 10,515 പേരാണ് ആശുപത്രികളിലെ ട്രോളികള്‍, കസേരകള്‍ മുതലായവയില്‍ പോയ മാസം ചികിത്സ തേടിയത്. ഇത്തരത്തില്‍ ഏറ്റവുമധികം രോഗികള്‍ ചികിത്സ തേടിയത് University Hospital Limerick-ലാണ്- 1,876 പേര്‍. Cork University Hospital (1,126), University Hospital Galway … Read more