ഡബ്ലിൻ എയർപോർട്ടിലെ കാറ്ററിങ് സ്ഥാപനത്തിലേക്ക് ജോലിക്കാരെ തേടുന്നു; ഓപ്പൺ റിക്രൂട്ട്മെന്റ് നവംബർ 29-ന്

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന KSG Catering-ലേയ്ക്ക് പുതിയ ജോലിക്കാരെ എടുക്കുന്നതിനുള്ള ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് നവംബര്‍ 29-ന്. വിവിധ തസ്തികകളിയാണ് ജോലി ഒഴിവുകള്‍. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുള്ള Radisson Hotel-ലെ Botanic Room-ല്‍ വച്ച് നവംബര്‍ 29 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് റിക്രൂട്ട്‌മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.ksg.in

അയർലണ്ടിൽ ക്രിസ്മസ് സീസണിൽ 210 പേർക്ക് ജോലി നൽകാൻ Marks & Spencer

ആഘോഷ സീസണ്‍ വരുന്നത് പ്രമാണിച്ച് പ്രത്യേക റിക്രൂട്ട്‌മെന്റുമായി അയര്‍ലണ്ടിലെ Marks & Spencer. വിവിധ പ്രദേശങ്ങളിലെ 16 സ്‌റ്റോറുകളിലായി കസ്റ്റമര്‍ അസിസ്റ്റന്റ് തസ്തികയില്‍ ക്രിസ്മസ് കാലത്തേയ്ക്കാണ് 210 പേര്‍ക്ക് ജോലികള്‍ നല്‍കുക. ഫുഡ്, ക്ലോത്തിങ്, ഹോം ഡിപ്പാര്‍ട്ട്‌മെന്‍ഡറുകളിലായാകും ജോലി. സാധനം വാങ്ങാനെത്തുന്ന ഉപഭോക്താക്കളെ സഹായിക്കല്‍, ഷെല്‍ഫുകളില്‍ സാധനം കൊണ്ടുവയ്ക്കല്‍ എന്നിവയായിരിക്കും ഉത്തരവാദിത്തങ്ങള്‍. Christmas Food to Order service-മായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കേണ്ടി വരും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://jobs.marksandspencer.com/job-search?team%5B0%5D=In%20Store&country%5B0%5D=Republic%20of%20Ireland&radius=

അയർലണ്ടിൽ 1,000 പേർക്ക് ജോലി നൽകാൻ Blackrock Health

അടുത്ത അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 1,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് Blackrock Health. Blackrock Clinic, Hermitage Clinic, Galway Clinic, Limerick Clinic എന്നിവയുടെ ഉടമകളാണ് Blackrock Health ഗ്രൂപ്പ്. 187 പുതിയ ബെഡ്ഡുകള്‍, 14 പുതിയ ഓപ്പറേഷന്‍ തിയറ്ററുകള്‍, 6 പുതിയ കാര്‍ഡിയാക് കാത്ത് ലാബുകള്‍, പുതിയ ക്യാന്‍സര്‍ സെന്റര്‍ എന്നിവ നിര്‍മ്മിക്കുന്നതിനൊപ്പമാണ് 1,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നത്. ഗ്രൂപ്പിന് കീഴിലുള്ള വിവിധ ക്ലിനിക്കുകളിലാണ് ഇവ സ്ഥാപിക്കുക. ഇതോടെ ക്ലിനിക്കുകളിലെ ആകെ ബെഡ്ഡുകള്‍ 808 ആയും, … Read more

ജോലിക്കാരിൽ 7% പേരെ പിരിച്ചുവിടാൻ Cisco Systems; നടപടി എഐ, സൈബർ സെക്യൂരിറ്റി എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്താൻ

ടെക് കമ്പനിയായി Cisco Systems, തങ്ങളുടെ 7% ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. അതിവേഗം വളരുന്ന സാങ്കേതികവിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കുന്നതിനായാണ് യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നത്. അയര്‍ലണ്ടില്‍ ഗോള്‍വേ, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ Cisco Systems-ന് സാന്നിദ്ധ്യമുണ്ട്. 2023 ജൂലൈ മാസത്തിലെ കണക്കനുസരിച്ച് 84,900 ജോലിക്കാരാണ് കമ്പനിക്ക് ആഗോളമായി ഉണ്ടായിരുന്നത്. അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ 4,000 പേരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് കമ്പനി പറഞ്ഞിരുന്നു. നെറ്റ്‌വര്‍ക്ക് എക്വിപ്‌മെന്റ് … Read more

അയർലണ്ടിൽ തൊഴിലില്ലായ്മാ നിരക്ക് വർദ്ധിക്കുന്നു; രണ്ടര വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ

അയര്‍ലണ്ടിലെ തൊഴിലില്ലായ്മാ നിരക്ക് രണ്ടര വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (CSO) ജൂലൈ മാസത്തെ കണക്കനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 4.7% ആണ്. ജൂണ്‍ മാസത്തില്‍ ഇത് 4.5% ആയിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ അഞ്ച് മാസങ്ങളായി തുടര്‍ച്ചയായി ഉയരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ 4% ആയിരുന്നു ഇത്. ഫെബ്രുവരിയിലാകട്ടെ 4.1 ശതമാനവും. 2024 ജൂലൈ മാസത്തില്‍ രാജ്യത്ത് ജോലിയില്ലാത്തവരായി 136,100 പേരാണ് ഉള്ളതെന്ന് CSO പറയുന്നു. … Read more

Dublin Bus-ൽ ഡ്രൈവർ ജോലിക്ക് ആളുകളെ തേടുന്നു; ശമ്പളം ആഴ്ചയിൽ 839 യൂറോ

പുതുതായി ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കാന്‍ വിജ്ഞാപനം പുറത്തിറക്കി പൊതുമേഖലാസ്ഥാപനമായ Dublin Bus. ആഴ്ചയില്‍ 839.76 യൂറോ ശമ്പളമാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുക. ഇത് പിന്നീട് 972.31 യൂറോ ആയി ഉയരും. ആഴ്ചയില്‍ അഞ്ച് ദിവസം വിവിധ ഷിഫ്റ്റുകളിലായാകും ജോലി. കമ്പനി പെന്‍ഷന്‍, PRSA പെന്‍ഷന്‍, മെഡിക്കല്‍ സബ്‌സിഡി, സൗജന്യ ബസ് യാത്ര, റെയില്‍വേ ടിക്കറ്റ് കണ്‍സഷന്‍ മുതലായ ആനുകൂല്യങ്ങളും ലഭിക്കും. താഴെ പറയുന്നവയാണ് യോഗ്യതകള്‍: കാര്‍ ലൈസന്‍സ് ഉള്ളവര്‍ കാറ്റഗറി ബി ഐറിഷ് കാര്‍ ലൈസന്‍സ് ഉള്ളവര്‍ (കുറഞ്ഞത് … Read more

അയർലൻഡിലെ HSE- യിൽ ഔദ്യോഗിക സപ്ലെയർ ആയി Hollilander

വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള Hollilander-നെ അയര്‍ലണ്ടിലെ HSE ഔദ്യോഗിക സപ്ലയറായി അംഗീകരിച്ചിരിക്കുന്നു. HSE-യിലേയ്ക്ക് ഏജന്‍സി, ലോക്കം എന്നീ രീതികളില്‍ നഴ്‌സിങ് അസിസ്റ്റന്റുമാരെ സപ്ലൈ ചെയ്യുന്നതിനുള്ള Tier 2 മള്‍ട്ടി പാനല്‍ സപ്ലയര്‍ ലിസ്റ്റിലാണ് Hollilander-നെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പെഷ്യാല്‍റ്റി നഴ്‌സുമാര്‍, മിഡ് വൈവ്‌സ് എന്നിവരെയും ഇത്തരത്തില്‍ Hollilander-ന് HSE-യിലേയ്ക്ക് റിക്രൂട്ട് ചെയ്യാം. കഴിഞ്ഞ 15 വര്‍ഷമായി ഐറിഷ് ഹെല്‍ത്ത് കെയര്‍ രംഗത്ത് മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് Hollilander-ന്റേത്. ആവശ്യമായ സമയത്ത് സമയബന്ധിതമായും, കാര്യക്ഷമതയോടെയും ആരോഗ്യപ്രവര്‍ത്തകരെ സപ്ലൈ ചെയ്യുന്നതിലൂടെയാണ് … Read more

അയർലണ്ടിൽ ജോലി നഷ്ടപ്പെടുന്നവർക്ക് ഇനി പ്രത്യേക സർക്കാർ ധനസഹായം; ബിൽ പാർലമെന്റ് പാസാക്കി

അയര്‍ലണ്ടില്‍ മികച്ച ജോലി പരിചയസമ്പത്തുള്ളവര്‍ക്ക്, ജോലി നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന പുതിയ പദ്ധതിയുടെ ബില്‍ പാര്‍ലമെന്റില്‍ പാസായി. പാര്‍ലമെന്റിന്റെ ഇരുസഭകളും The Social Welfare (Miscellaneous Provisions) Bill 2024 പാസാക്കിയതോടെ ഇനി പ്രസിഡന്റ് കൂടി ഒപ്പുവച്ചാല്‍ ഇത് നിയമമാകും. പൂര്‍ണ്ണമായും ജോലി നഷ്ടം സംഭവിക്കുന്നവര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുകയാണ് പദ്ധതി വഴി ചെയ്യുന്നത്. നിലവിലെ ജോബ് സീക്കേഴ്‌സ് ബെനഫിറ്റില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്. ആഴ്ചയിൽ പരമാവധി 232 യൂറോയാണ് ജോബ് സീക്കേഴ്സ് അലവൻസ്. … Read more

കോർക്കിൽ 200 പേർക്ക് ജോലി നൽകാൻ മോട്ടറോള

ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയിലെ വമ്പന്‍മാരായ മോട്ടറോള സൊലൂഷന്‍സ്, കോര്‍ക്കില്‍ 200 പേര്‍ക്ക് ജോലി നല്‍കും. കോര്‍ക്ക് സിറ്റി സെന്ററില്‍ സ്ഥാപിക്കാനിരിക്കുന്ന പുതിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലാണ് വിവിധ ജോലി ഒഴിവുകള്‍ വരിക. മോട്ടറോളയുടെ ലാന്‍ഡ് മൊബൈല്‍ റേഡിയോ പോര്‍ട്ട്‌ഫോളിയോയ്ക്ക് വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുക, ഭാവിയിലേയ്ക്കുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്നിവയാണ് ഇവിടെ പ്രധാനമായും നടക്കുക. വാര്‍ത്തയെ സംരഭകത്വവകുപ്പ് മന്ത്രി പീറ്റര്‍ ബേര്‍ക്ക് സ്വാഗതം ചെയ്തു. പ്രാദേശികമായ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചു.

അയർലണ്ടിൽ 30 സ്റ്റോറുകൾ കൂടി; പുതുതായി 1,000 പേർക്ക് ജോലി നൽകാൻ Aldi

അയര്‍ലണ്ടില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ Aldi. 400 മില്യണ്‍ യൂറോ നിക്ഷേപിച്ച് നടത്തുന്ന വിപുലീകരണം വഴി 1,000 പേര്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചു. രാജ്യത്തെ 13 കൗണ്ടികളിലെ വിവിധ പ്രദേശങ്ങളിലായാണ് 30 സ്റ്റോറുകള്‍ തുറക്കുന്നത്. സ്‌റ്റോറുകള്‍, വെയര്‍ഹൗസ്, ഓഫിസ് മുതലായ ഇടങ്ങളിലാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. അയര്‍ലണ്ടില്‍ തങ്ങളുടെ 25-ആം വാര്‍ഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് Aldi, ഭാവിപദ്ധതികള്‍ വിശദീകരിച്ചത്.