കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന് വിട

കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന് വിട. ഇന്ന് രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായ അദ്ദേഹത്തെ ബംഗളൂരു വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായി തുടരുകയും ഉച്ചയ്ക്ക് രണ്ടരയോടെ മരണപ്പെടുകയുമായിരുന്നു. 46 വയസായിരുന്നു താരത്തിന്. കന്നട സിനിമയിലെ അതികായനായ രാജ് കുമാറിന്റെ മകനായ പുനീത്, ബാലതാരമായാണ് സിനിമയിലേയ്‌ക്കെത്തിയത്. 1985-ല്‍ ‘ബെട്ടദ ഹൂവി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ രണ്ട് വട്ടം നേടി. ജ്യേഷ്ഠന്‍ ശിവരാജ് … Read more