വീണ്ടും അയർലണ്ടിന്റെ അഭിമാനമായി കെല്ലി; യൂറോപ്യൻ ഗെയിംസ് ബോക്സിങ്ങിലും സ്വർണ്ണം

അയര്‍ലണ്ടിന്റെ ടോക്കിയോ ഒളിംപിക്‌സ് ബോസ്‌കിങ് സ്വര്‍ണ്ണ ജേതാവ് കെല്ലി ഹാരിങ്ടണ് യൂറോപ്യന്‍ ഗെയിംസിലും സ്വര്‍ണ്ണം. പോളണ്ടില്‍ നടക്കുന്ന ഗെയിംസില്‍, സെര്‍ബിയന്‍ ബോക്‌സറായ നടാലിയ ഷാഡ്രിനയെ തോല്‍പ്പിച്ചാണ് കെല്ലി വീണ്ടും രാജ്യത്തിന്റെ അഭിമാനമായത്. അതേസമയം അയര്‍ലണ്ടിന്റെ ഹെവിവെയ്റ്റ് ബോക്‌സറായ ജാക്ക് മാര്‍ലിക്ക് വെള്ളി മെഡല്‍ ലഭിച്ചു. ഇറ്റലിയുടെ അസീസ് അബ്ബസ് മൗഹിദൈനോട് ഏറ്റുമുട്ടിയാണ് ജാക്ക് ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങിയത്.