‘കുറേനാളുകളായി ഗന്ധം കിട്ടിയിരുന്നില്ല, ഇപ്പോൾ കിട്ടിത്തുടങ്ങി’: മമ്മൂട്ടി

അസുഖത്തെ തുടർന്ന് തനിക്ക് കുറേനാളുകളായി ഗന്ധം കിട്ടിയിരുന്നില്ലെന്ന് മമ്മൂട്ടി. ഇപ്പോള്‍ ഗന്ധം തിരിച്ചറിയാന്‍ തുടങ്ങിയതായും കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്ന മമ്മൂട്ടി പറഞ്ഞു. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയടുത്താണ് രോഗമുക്തി നേടി തിരികെ വന്നത്. ‘ചത്താ പച്ച’യിലെ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെ ഈയിടെ സ്‌ക്രീനില്‍ കണ്ടത്. ചെറിയ ഇടവേളക്ക് ശേഷം ഇനി ‘പാട്രിയറ്റ്’ എന്ന ചിത്രം ആണ് മമ്മൂട്ടി നായകനായി റിലീസിന് ഒരുങ്ങുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന … Read more

മമ്മൂട്ടി ആദ്യമായി എഴുതിയ മിനിക്കഥ ഫേസ്ബുക്കിൽ ഹിറ്റ്!

നടന്‍ മമ്മൂട്ടി എഴുതിയ മിനിക്കഥ ഫേസ്ബുക്കില്‍ പങ്കുവച്ച് സുഹൃത്തും നടനുമായ വി.കെ ശ്രീരാമന്‍. തന്റെ സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ മമ്മൂട്ടി എഴുതി പങ്കുവച്ച കഥയാണ് ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി ആദ്യമായി എഴുതിയ കഥയാണ് ഇതെന്നും ശ്രീരാമന്‍ പോസ്റ്റില്‍ പറയുന്നു. കഥ വായിക്കാം: വനത്തിലെ ആദിവാസി ഊരിലാണ് ഷൂട്ടിങ്.അഭിനയിക്കാനായി പരിശീലനം സിദ്ധിച്ച മൂന്നു പിടക്കോഴികളെയും ഒരു പൂവൻ കോഴിയേയും കൊണ്ടുവന്നിട്ടുണ്ട്.ഷൂട്ടിങ് ഇടവേളയിൽ സുന്ദരിയായ ഒരു പിടക്കോഴിയും പൂവൻ കോഴിയും പരസ്പ്പരം കലഹിക്കുന്ന രീതിയിലുള്ള ചില ചേഷ്ട്ടകൾ … Read more

രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ധനുഷ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി മമ്മൂട്ടിയും; തമിഴിൽ എത്തുന്നത് എട്ട് വർഷത്തിനു ശേഷം

സൂപ്പർ ഹിറ്റായ ‘അമരൻ’ എന്ന ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയും. ‘പേരൻപ്’ എന്ന ചിത്രം ഇറങ്ങി എട്ട് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തമിഴ്ലേയ്ക്ക് എത്തുന്നത്. ദളപതി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, അഴകൻ, പേരൻപ് തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മമ്മൂട്ടി വീണ്ടും തമിഴിലേയ്ക്ക് എത്തുമ്പോൾ പ്രതീക്ഷ ഏറെയാണ്. സായ് പല്ലവി നായികയാകുന്ന ചിത്രത്തിൽ ശ്രീലീല ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് അഭയങ്കർ ആണ് … Read more

മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാതെ പോയത് സിനിമകൾ അയക്കാത്തത് കാരണം: ജൂറി അംഗം

മമ്മൂട്ടിക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിക്കാത്തതിന് കാരണം രാഷ്ട്രീയമല്ലെന്നും, അദ്ദേഹത്തിന്റെ സിനിമകള്‍ മത്സരത്തിന് അയയ്ക്കാത്തതാണെന്നും സംവിധായകന്‍ എം.ബി പദ്മകുമാര്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത് കന്നഡ നടനായ ഋഷഭ് ഷെട്ടിയായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം റോഷാക്ക് എന്നീ സിനിമകളുമായി മമ്മൂട്ടി ഋഷഭിനൊപ്പം പുരസ്‌കാര നിര്‍ണ്ണയ മത്സരത്തിനായി അവസാന റൗണ്ട് വരെ ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, ഫലം വന്നപ്പോള്‍ മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചിരുന്നില്ല. ഇതോടെ രാഷ്ട്രീയ ഇടപെടലാണ് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് … Read more

മമ്മൂട്ടിയുടെ ടർബോയ്ക്ക് വൻ വരവേൽപ്പ്; ആദ്യ ദിനം നേടിയത്…

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ‘ടര്‍ബോ’യ്ക്ക് തിയറ്ററില്‍ വന്‍ വരവേല്‍പ്പ്. ആദ്യ ദിനം ചിത്രം 6.1 കോടിയിലധികം രൂപയാണ് തിയറ്ററില്‍ നിന്നും വാരിയത്. ‘പുഴു’ സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ സംഘപരിവാരങ്ങള്‍ കടുത്ത സൈബര്‍ ആക്രമണം നടത്തുന്നതിനിടെ റിലീസായ ചിത്രം ഈ വര്‍ഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കലക്ഷനില്‍ രണ്ടാം സ്ഥാനത്താണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി തന്നെയാണ്. കേരളത്തിലെ കോരിച്ചൊരിയുന്ന മഴയെ … Read more

മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രം; ഷൂട്ടിംഗ് ജൂൺ 10-ന് ആരംഭിക്കും

മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 10-ന് ആരംഭിക്കും. ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധായക വേഷമണിയുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടിക്കമ്പനി തന്നെയാണ്. തമിഴിൽ ഒട്ടേറെ ഹിറ്റുകൾ ഒരുക്കിയ ഗൗതം മേനോൻ മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കുമ്പോൾ പ്രതീക്ഷ ഏറെയാണ്. ചിത്രത്തിൽ നയൻ‌താര നായികയായി എത്തിയേക്കും എന്നാണ് റിപ്പോർട്ട്. അതേസമയം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ‘ടർബോ’ മെയ് 23 ന് തിയറ്ററുകളിൽ എത്തുകയാണ്. മിഥുൻ മാനുൽ തോമസ് ആണ് ചിത്രത്തിന് … Read more

‘ഓസ്ലറി’ൽ അലക്സാണ്ടറായി നിറഞ്ഞാടുന്ന മമ്മൂട്ടി; കഥാപാത്രത്തിന് ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ അല്ല എന്ന് ജയറാം

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘എബ്രഹാം ഓസ്ലര്‍’ മികച്ച വിജയത്തിലേയ്ക്ക് കുതിക്കുകയാണ്. അതേസമയം റിലീസ് ദിവസം വരെ സസ്‌പെന്‍സ് ആക്കി വച്ചിരുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവും ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന് കൂടുതല്‍ പ്രേക്ഷകസ്വീകാര്യത ലഭിക്കാനും മമ്മൂട്ടി അവതരിപ്പിച്ച ഡോ. ജോസഫ് അലക്‌സാണ്ടര്‍ എന്ന കഥാപാത്രം കാരണമായി. പക്ഷേ ഈ കഥാപാത്രത്തിനായി ആദ്യം ആലോചിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നില്ലെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. തമിഴ് നടന്മാരായ സത്യരാജ്, ശരത്കുമാര്‍, പ്രകാശ് രാജ് എന്നിവരെയെല്ലാം … Read more