മൈഗ്രന്റ് നഴ്സസ് അയർലണ്ടും, ഓ ഇ ടി ഡിപ്പാർട്ടുമെന്റും സഹകരിക്കുന്നു: ആയിരക്കണക്കിന് കെയർ അസിസ്റ്റന്റുമാർക്കു സഹായകമാകും

ഓ ഇ ടി പരീക്ഷ പാസ്സായി നഴ്‌സാകുക എന്ന അയർലണ്ടിൽ എത്തിയ എല്ലാ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും സ്വപ്നം യാഥാർഥ്യമാക്കുന്നതിനു വേണ്ടി ഓ ഇ ടി പരീക്ഷാ അധികൃതരുമായി സഹകരിക്കാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ധാരണയായി.  ഇതിന്റെ ഭാഗമായി മെയ് 22 വ്യാഴാഴ്ച അയർലണ്ട് സമയം വൈകിട്ട് നാല് മണിക്ക് മൈഗ്രന്റ് നഴ്സസ് അയർലണ്ട് അംഗങ്ങൾക്ക് മാത്രമായി ഒരു സൗജന്യ വെബിനാർ സംഘടിപ്പിക്കാൻ ഓ ഇ ടി പരീക്ഷാ അധികൃതർ തീരുമാനിച്ചു. ഓ ഇ ടി യൂറോപ്പ്, … Read more

അയര്‍ലണ്ട് നേഴ്സിംഗ് ബോര്‍ഡ് തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ ജാനറ്റ് ബേബി ജോസഫ്

Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളി നഴ്‌സ് ജാനറ്റ് ബേബി ജോസഫ്. കോര്‍ക്ക് യൂണിവേഴ്സിറ്റി മെറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജാനറ്റ് ബേബി ജോസഫ് കോര്‍ക്ക് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്റെ പ്രസിഡന്റും INMO HSE കോര്‍ക്ക് ബ്രാഞ്ച് എക്സിക്യുട്ടീവ് മെമ്പറുമാണ്‌. നിലവില്‍ കോര്‍ക്കില്‍ നിന്നും നേഴ്സിംഗ് ബോര്‍ഡില്‍ പ്രാധിനിത്യം കുറവായതിനാല്‍ അവശ്യ സാഹചര്യങ്ങളില്‍ നേഴ്സുമാര്‍ക്കായി ശബ്ദിക്കാന്‍ ഒരാള്‍ എന്ന നിലയിലാണ്‌ ജാനറ്റ് ബേബി ജോസഫ് ഈ വോളണ്ടറി … Read more

NMBI തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ സോമി തോമസ്

Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളിയായ നഴ്‌സ് സോമി തോമസ്. INMO-യുടെ സ്ഥാനാര്‍ത്ഥിയായ സോമിക്ക്, Migrant Nurses Ireland (MNI) പിന്തുണയുമുണ്ട്. നിലവില്‍ ഡബ്ലിനിലെ Bon Secours-ല്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജറായ സോമി, MNI-യുടെ നാഷണല്‍ ട്രഷററുമാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് NMBI തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് NMBI-ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ നഴ്‌സുമാര്‍ക്കും, മിഡ് വൈഫുമാര്‍ക്കും വോട്ട് … Read more

മൈഗ്രന്റ് നഴ്സസ് അയർലണ്ട് കോർക്ക്‌ യൂണിറ്റ് രൂപീകരിച്ചു

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ കോർക്ക്‌ യൂണിറ്റ് രൂപീകരണയോഗം അംഗങ്ങളുടെ മികച്ച പങ്കാളിത്തത്തോടുകൂടി മെയ് 19 ഞായറാഴ്ച കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്തുള്ള ബ്രൂ കോളമ്പാനാസ് ഹാളിൽ വച്ച് ചേർന്നു. മെൽബ വിത്സൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സംഘടനയുടെ നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ കോർക്ക് മേഖലാ ഇൻഡസ്ട്രിയൽ റിലേഷൻസ് ഓഫിസർ കാതറിൻ കോര്ട്നി, മൈഗ്രന്റ് നഴ്സസ് അയർലണ്ട് നാഷണൽ ട്രെഷറർ സോമി തോമസ്, ദേശീയ … Read more

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഇടപെടൽ ഫലം കണ്ടു: റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയായ നൂറുകണക്കിന് ഇന്ത്യൻ നഴ്സുമാരുടെ വിസ വിലക്ക് മാറ്റിക്കൊടുക്കാൻ ഐറിഷ് സർക്കാർ

കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്ന വമ്പൻ നഴ്സിങ് റിക്രൂട്മെന്റ് തട്ടിപ്പിന്റെ വാർത്ത എല്ലാവരെയും നടുക്കിയ സംഭവമായിരുന്നു. ഡബ്ലിനിൽ നഴ്‌സായി ജോലി നോക്കിയിരുന്ന സൂരജ് എന്ന വ്യക്തി മുന്നൂറോളം മലയാളികളായ ഉദ്യോഗാർത്ഥികളിൽ നിന്ന് അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരായി ജോലി നൽകാം എന്ന വ്യാജേന ലക്ഷക്കണക്കിന് യൂറോ തട്ടിയെടുത്തു എന്നാണ് പരാതി ഉയർന്നിരുന്നത്. ജോൺ ബാരി, മാത്യു ലോങ്ങ് എന്നീ പേരുകളിൽ എച്ച് എസ് ഇ സ്റ്റാഫുകൾ എന്ന രീതിയിൽ അവതരിപ്പിച്ച രണ്ടു പേരുമായി ചേർന്നായിരുന്നു സൂരജ് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ … Read more

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന് സാർവ്വദേശീയ നേതൃത്വം: സെൻട്രൽ കമ്മിറ്റിയിൽ ഫിലിപ്പീൻസ്, സിംബാബ്‌വെ പ്രതിനിധികളെ ഉൾപ്പെടുത്തി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റിയിൽ ആഫ്രിക്കൻ പ്രതിനിധിയായി സിംബാബ്‌വെയിൽ നിന്നുള്ള ലവേഴ്സ് പാമേയറിനെയും, ഫിലിപ്പീൻസ് പ്രതിനിധിയായി മൈക്കൽ ബ്രയാൻ സുർലയെയും ഉൾപ്പെടുത്തി സെൻട്രൽ കമ്മിറ്റി വിപുലീകരിച്ചു. റോസ്കോമണിൽ എൻഹാൻസ്ഡ് നേഴ്സ് ആയി ജോലി ചെയ്യുകയാണ് ലവേഴ്സ്. റോസ്കോമണിലെ ‘റോസ് എഫ്എം’ എന്ന റേഡിയോ സ്റ്റേഷനിൽ അവതാരകനും കൂടിയാണ് അദ്ദേഹം. ഡബ്ലിനിൽ സീനിയർ ഹീമോഡയാലിസിസ് നഴ്‌സാണ് മൈക്കൽ. ഫിലിപ്പിനോ നഴ്സസ് ഇൻ അയർലണ്ട് എന്ന ഫേസ്ബുക് ഗ്രൂപ്പിന്റെ സ്ഥാപകനും അഡ്മിനും ആണ് അദ്ദേഹം. അയർലണ്ടിലെ എല്ലാ രാജ്യങ്ങളിലെയും … Read more