ഡോണഗലിലെ നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി; അന്വേഷന്മാരംഭിച്ച് ഏജൻസികൾ

കൗണ്ടി ഡോണഗലിലെ നദിയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തി. വ്യാഴാഴ്ചയാണ് Bridgend-ലെ Skeoge River-ല്‍ 300-ലധികം മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ Inland Fisheries Ireland (IFI) അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡോണഗല്‍ കൗണ്ടി കൗണ്‍സിലും തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ട്. നദീജലം ശേഖരിച്ച അന്വേഷണസംഘങ്ങള്‍, എന്തെങ്കിലും രാസവസ്തുവോ മറ്റോ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. വളര്‍ച്ചയെത്താത്ത brown trout, European eel എന്നിവയാണ് പ്രധാനമായും ചത്തത്. നദീതീരത്തിന് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇവ ചത്തുപൊന്തിയത്.

ഡബ്ലിൻ ബസിൽ ഉടമസ്ഥരില്ലാത്ത കവറിൽ 60,000 യൂറോ; വീഡിയോ വൈറൽ

ഡബ്ലിന്‍ ബസില്‍ ഉടമസ്ഥനില്ലാതെ ഒരു കവര്‍ നിറയെ പണം! 50, 100 യൂറോ നോട്ടുകളടങ്ങിയ ഒരു കവര്‍ ആരുമില്ലാത്ത ബസിലെ ഒരു സീറ്റില്‍ കിടക്കുന്നതിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിലായി സേഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വടക്കന്‍ ഡബ്ലിനിലാണ് സംഭവം എന്നാണ് കരുതപ്പെടുന്നത്. വീഡിയോയിലെ സംഭാഷണമനുസരിച്ച് രണ്ട് ചെറുപ്പക്കാര്‍ ബസില്‍ കയറിയതായും, എന്തോ ഡീല്‍ പോലെ സംസാരിച്ച ശേഷം 60,000 യൂറോയിലധികം അടങ്ങിയ കവര്‍ ബസില്‍ ഉപേക്ഷിച്ച് ഇവര്‍ പോകുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ബസ് ഡിപ്പോയിലെത്തുമ്പോള്‍ ഗാര്‍ഡ … Read more