Our Lady of Lourdes Hospital-ൽ ജീവനക്കാർക്ക് നേരെ ആക്രമണം; ആക്രമണം നടത്തിയത് രോഗി

ഡ്രോഗഡയിലെ Our Lady of Lourdes Hospital-ല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ഒരു പുരുഷ നഴ്‌സിനെയും, ആശുപത്രിയിലെ വനിതാ ക്ലീനിങ് സ്റ്റാഫിനെ ഒരാള്‍ ആക്രമിച്ച് ശ്വാസം മുട്ടിക്കുകയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് സംഭവം ഉണ്ടായതെന്നും, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ഒരു രോഗിയായിരുന്നു അക്രമിയെന്നും Irish Mirror റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെ മയക്കാനായി ഡോക്ടര്‍മാര്‍ ഇയാള്‍ക്ക് ഇന്‍ജക്ഷന്‍ നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ജീവനക്കാര്‍ക്ക് കാര്യമായ പരിക്കേറ്റില്ലെങ്കിലും ദേഹത്ത് പാടുകള്‍ വീണു. ഇരുവരും വല്ലാതെ ഭയന്നുപോയതായും ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമത്തില്‍ … Read more

അയർലണ്ടിൽ ഭാവിയിൽ ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യം അനുഭവപ്പെടുമെന്ന് ലേഖനത്തിൽ ആരോഗ്യമന്ത്രി; വിദേശ നഴ്‌സുമാർക്ക് മികച്ച അവസരമോ?

ഭാവിയില്‍ അയര്‍ലണ്ട് വലിയ രീതിയില്‍ ആരോഗ്യ, സാമൂഹിക പ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി Jennifer Carroll MacNeill. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഭാവിയില്‍ രാജ്യത്ത് ആവശ്യത്തിന് ആരോഗ്യ, സാമൂഹിക പ്രവര്‍ത്തകരെ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്ന് Ireland’s Future Health and Social Care Workforce ലേഖനം പുറത്തുവിട്ടുകൊണ്ട് മന്ത്രി പറഞ്ഞു. ഈ മേഖലകളില്‍ ആവശ്യത്തിന് ജോലിക്കാരെ നിയമിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസം, പരിശീലനം എന്നിവ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും … Read more

വിദേശ നഴ്‌സുമാരെ വ്യാജ ജോലി ഓഫർ നൽകി പറ്റിക്കുന്ന ഏജൻസികൾ അയർലണ്ടിൽ വ്യാപകം; മുന്നറിയിപ്പ് നൽകി MNI

അയര്‍ലണ്ടില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ നഴ്‌സുമാരെ പറഞ്ഞു പറ്റിക്കുന്ന നിരവധി വ്യാജ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി മുന്നറിയിപ്പ്. ഇല്ലാത്ത ജോലികളുടെ പേരില്‍ റിക്രൂട്ട്‌മെന്റ് നടത്തി നഴ്‌സുമാരില്‍ നിന്നും പണം ഈടാക്കുന്ന നിരവധി ഏജന്‍സികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് Migrant Nurses Ireland (MNI) മുന്നറിയിപ്പ് നല്‍കുന്നു. പല ഏജന്‍സികളും ഇത്തരത്തില്‍ വിസ തട്ടിപ്പ് നടത്തുന്നുണ്ടെന്നും, വിദേശ നഴ്‌സുമാരെ ജോലിക്ക് എടുക്കുന്ന നഴ്‌സിങ് ഹോമുകള്‍, അവരെ എത്തിച്ചത് അംഗീകൃത ഏജന്‍സികളാണെന്ന് ഉറപ്പാക്കണമെന്നും MNI കണ്‍വീനറായ വര്‍ഗീസ് ജോയ് … Read more

അയർലണ്ടിൽ 2040-ഓടെ അധികമായി 1211 ജിപി ഡോക്ടർമാരും, 858 ജിപി നഴ്‌സുമാരും വേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലെ ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി 2040-ഓടെ ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍മാരുടെ (ജിപി) എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. Economic and Social Research Institute (ESRI) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യാവര്‍ദ്ധനവിനൊപ്പം, ജനങ്ങള്‍ക്ക് പ്രായമേറുന്നതും ജിപിമാരുടെ ആവശ്യം വര്‍ദ്ധിപ്പിക്കുന്നു. 2023-ലെ 5.3 മില്യണില്‍ നിന്നും 2040-ഓടെ അയര്‍ലണ്ടിലെ ജനസംഖ്യ 5.9 മുതല്‍ 6.3 മില്യണ്‍ വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. കുടിയേറ്റം അടക്കമുള്ള കണക്കാണിത്. ഇതോടെ 25 വസിന് താഴെയുള്ളവരുടെ എണ്ണം കുറയുകയും, 50 വയസിന് മേല്‍ … Read more

വ്യാജ ഓഫർ ലെറ്ററുകൾ, ഭീമമായ ഫീസ്, സ്വകാര്യ നഴ്‌സിങ് ഹോമുകളിലെ മോശം ജോലി സാഹചര്യം; അയർലണ്ടിലെ നഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുകൾക്കെതിരെ നടപടിയുമായി Migrant Nurses Ireland (MNI)

അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ നടത്തിവരുന്ന തട്ടിപ്പുകള്‍ക്കും, സ്വകാര്യ നഴ്‌സിങ് ഹോമുകളിലെ മോശം ജോലിസാഹചര്യത്തിനുമെതിരെ നടപടികളുമായി Migrant Nurses Ireland (MNI). ഇത്തരം നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും, ഇത് വിദേശത്ത് നിന്നും എത്തുന്ന നഴ്‌സുമാരെ വളരെ മോശമായാണ് ബാധിക്കുന്നതെന്നും MNI വ്യക്തമാക്കി. ഐറിഷ് നിയമങ്ങള്‍ക്ക് വിരുദ്ധമായി വലിയ ഫീസ് പല റിക്രൂട്ട്‌മെന്റ് കമ്പനികളും ഈടാക്കുന്നതായി MNI പറയുന്നു. അയര്‍ലണ്ടിലെ നിയമസംവിധാനങ്ങളെ പറ്റി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അജ്ഞതയാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ മുതലെടുക്കുന്നത്. മിക്കപ്പോഴും അയര്‍ലണ്ടില്‍ … Read more

ടിപ്പററി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു

അയർലണ്ടിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വന്തം ഇടവകയായ കൗണ്ടി ടിപ്പററിയിലുളള സെന്റ് കുറിയാക്കോസ് ദേവാലയത്തിൽ മെയ് 18 ഞായറാഴ്ച നേഴ്സുമാരെ ആദരിച്ചു. ജനസേവനത്തിനും മനുഷ്യ ആരോഗ്യ സംരക്ഷണത്തിനും ശുശ്രൂഷ മനോഭാവത്തോടെ ജീവിതം സമർപ്പിച്ച എല്ലാ നേഴ്സുമാർക്കും ഇടവക ആദരവ് നൽകി. വികാരി ഫാ. നൈനാൻ കുറിയാക്കോസ് , വിശുദ്ധ കുർബാനയ്ക് കാർമികത്വം വഹിച്ച ഫാ.ജോൺ സാമുവൽ (കല്ലട വലിയപള്ളി അസിസ്റ്റൻറ് വികാരി), ട്രസ്റ്റി ബിനു തോമസ്, സെക്രട്ടറി പ്രദീപ് ചാക്കോ എന്നിവർ ആശംസകൾ നേർന്നു.

മൈഗ്രന്റ് നഴ്സസ് അയർലണ്ടും, ഓ ഇ ടി ഡിപ്പാർട്ടുമെന്റും സഹകരിക്കുന്നു: ആയിരക്കണക്കിന് കെയർ അസിസ്റ്റന്റുമാർക്കു സഹായകമാകും

ഓ ഇ ടി പരീക്ഷ പാസ്സായി നഴ്‌സാകുക എന്ന അയർലണ്ടിൽ എത്തിയ എല്ലാ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും സ്വപ്നം യാഥാർഥ്യമാക്കുന്നതിനു വേണ്ടി ഓ ഇ ടി പരീക്ഷാ അധികൃതരുമായി സഹകരിക്കാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ധാരണയായി.  ഇതിന്റെ ഭാഗമായി മെയ് 22 വ്യാഴാഴ്ച അയർലണ്ട് സമയം വൈകിട്ട് നാല് മണിക്ക് മൈഗ്രന്റ് നഴ്സസ് അയർലണ്ട് അംഗങ്ങൾക്ക് മാത്രമായി ഒരു സൗജന്യ വെബിനാർ സംഘടിപ്പിക്കാൻ ഓ ഇ ടി പരീക്ഷാ അധികൃതർ തീരുമാനിച്ചു. ഓ ഇ ടി യൂറോപ്പ്, … Read more

ജീവനക്കാരുടെ കുറവും വേതന പ്രശ്നങ്ങളും കാരണം പ്രതിസന്ധിയില്‍ ഐറിഷ് ആരോഗ്യ മേഖല : റിപ്പോർട്ട്

പുതിയ ഒരു റിപ്പോർട്ട് പ്രകാരം, ഐറിഷ് ആരോഗ്യ മേഖല ജീവനക്കാരുടെ കുറവ്, വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദീർഘകാല പരിചരണ ശേഷിയിലെ പരിമിതികൾ, പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള വേതന വ്യത്യാസം എന്നിവ മൂലമുള്ള ഉയർന്ന സമ്മർദ്ദങ്ങൾ നേരിടുകയാണ്. ഈ വെല്ലുവിളികൾ പ്രായമാകുന്ന ജനസംഖ്യയുടെ ഉയർന്ന ആവശ്യങ്ങൾ മൂലം കൂടുതൽ രൂക്ഷമാകുന്നു, ഇത് ആരോഗ്യ സംവിധാനത്തിന് മുമ്പെങ്ങുമില്ലാത്ത സമ്മർദ്ദം ഉണ്ടാക്കുന്നു. എക്സൽ റിക്രൂട്ട്മെന്റിന്റെ 2025 ആരോഗ്യ മേഖല വേതന മാർഗനിർദേശപ്രകാരം, ജനുവരി 2025 മുതൽ കുറഞ്ഞ വേതന നിരക്ക് വർധിപ്പിക്കുന്നതിന്റെ … Read more

അയർലണ്ടിലെ നഴ്‌സുമാർ സമരത്തിലേക്ക്; INMO ബാലറ്റിൽ ഭൂരിപക്ഷം പേരും സമരത്തെ അനുകൂലിച്ചു

അയര്‍ലണ്ടിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ സമരത്തിലേയ്ക്ക്. നിലവിലെ ജോലി ഒഴിവുകള്‍ നികത്താത്തതില്‍ സമരം നടത്തേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് Irish Nurses and Midwives Organisation (INMO) അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 95.6% പേരും സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് സംഘടനയിലെ പൊതുമേഖലാ നഴ്‌സുമാരും, മിഡ്‌വൈഫുമാരും പണിമുടക്കാന്‍ തയ്യാറായിരിക്കുന്നത്. ആറാഴ്ച നീണ്ട വോട്ടെടുപ്പിന് ശേഷമാണ് ശക്തമായ നടപടിയിലേയ്ക്ക് സംഘടന എത്തിയിരിക്കുന്നത്. 2023 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ പൊതുമേഖലാ ആരോഗ്യസ്ഥാപനങ്ങളില്‍ 2,000-ലധികം നഴ്‌സിങ്, … Read more

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അയർലണ്ടിനെ (യുഎൻഎ) ഇനി ഇവർ നയിക്കും

ചരിത്രത്തിൽ ആദ്യമായിട്ടാണ് അയർലണ്ട് യുഎൻഎ കൂട്ടായ്മ രൂപം കൊള്ളുന്നത്. മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ നേഴ്സുമാരുടെ കൂട്ടായ്മ രൂപീകരിക്കുക എന്നതിൻ്റെ ഭാഗമായിട്ടാണ് അയർലണ്ട് സംഘടന രൂപീകരിച്ചിട്ടുള്ളത്. അയർലണ്ട് യുഎൻഎ കൂട്ടായ്മയുടെ പ്രഥമ പ്രസിഡണ്ടായി ഫമീർ സി.കെ, ജനറൽ സെക്രട്ടറിയായി വിനു വർഗീസ്, ട്രഷററായി ജാസ്മിൻ മുഹമ്മദ്, പ്രോഗ്രാം കോഡിനേറ്ററായി മുഹമ്മദ് ജെസൽ, വൈസ് പ്രസിഡന്റ് ആയി ഗ്രീഷ്മ ബേബി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി അനൂപ് കുമാർ, മേരി രേഷ്മ എന്നിവരും ചുമതലയേറ്റു. കൂടാതെ അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം … Read more