ആഴ്ചകൾ നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നീനാ കൈരളി
നീനാ (കൗണ്ടി ടിപ്പററി) : മുൻ വർഷങ്ങളിലേതുപോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ ആഴ്ചകൾ നീളുന്ന ആഘോഷാരവങ്ങളുമായി വരവേൽക്കാൻ നീനാ കൈരളി. കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ-കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും, ആഘോഷത്തിമിർപ്പ് നിറഞ്ഞതുമാണ് ഈ ആഴ്ചകൾ. കൊമ്പൻസ് റീലോഡഡ്, നീനാ ജിംഘാനാ, തീപ്പൊരി, വേടൻ എന്നിങ്ങനെയാണ് ടീമുകളുടെ പേരുകൾ. ലേലം,റമ്മി തുടങ്ങിയ മത്സരങ്ങളുമായി ആഴ്ചകൾക്ക് മുൻപേ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു കൈരളി. നീനാ ഒളിംപിക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് … Read more