ബ്ലാഞ്ചാർഡ്‌സ് ടൗൺ മലയാളി സമൂഹത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 26- ന്; ആകർഷണമായി കുടിൽ ബാന്റിന്റെ സംഗീതനിശ

ഓണം, ജാതി മത ഭേദമന്യേ മലയാളികളുടെ ഒരേയൊരു വികാരം. വേറെ എന്തെല്ലാം ഒഴിവാക്കിയാലും ഇതൊഴിവാക്കാൻ നമുക്ക് പറ്റില്ല. പ്രവാസികളാണെങ്കിൽ പറയുകയും കൂടി വേണ്ട. ഇക്കുറി ഓണത്തിന് Emerald Island എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ കൊച്ചു അയർലൻഡിൽ, മലയാളികൾ അത്യാവശ്യം തിങ്ങി പാർക്കുന്ന ബ്ലാഞ്ചർട്സ്ടൌൺ എന്ന കുഞ്ഞു പ്രദേശത്തെ മലയാളികൾ ഒത്തൊരുമിച്ചു കൂടി മാവേലിയെ വരവേൽക്കാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് മാസം 26-ആം തീയതി രാവിലെ 10:30-ന് ആരംഭിക്കുന്ന പരിപാടികളിൽ പതിവ് ഓണപരിപാടികളിലെ ഓണക്കളികളും, വടംവലിയും, ഓണസദ്യയും, ഇവയ്ക്ക് … Read more

Macroom Indian Community-യുടെ സ്വാതന്ത്ര്യദിന, ഓണാഘോഷങ്ങൾ വിപുലമായി നടത്തപ്പെട്ടു

Macroom-ലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ Macroom Indian Community, 2023 ഓണവും, ഇന്ത്യയുടെ 77-ആം സ്വാതന്ത്ര്യദിനവും വിപുലമായി ആഘോഷിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി Macroom-ലെ TD-യായ Michael Creed പങ്കെടുത്തു. സ്വാതന്ത്രദിനത്തിന്റെ ഓര്‍മ്മകളെ സ്മരിച്ചുകൊണ്ട് പതാക ഉയര്‍ത്തലോടെ ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് സംസാരിച്ച Michael Creed TD, Macroom-ന്റെ ചരിത്രത്തിലാദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ പതാകയുയര്‍ത്തലും, സ്വാതന്ത്രദിനാഘോഷവും നടക്കുന്നതെന്ന് പറഞ്ഞത്, ഇവിടുത്തെ ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനമായി. തുടര്‍ന്ന് അനുഗ്രഹീതകലാകാരനായ ബാബുരാജ് മാവേലിയുടെ വേഷത്തിലെത്തിയത്, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ … Read more

അയർലണ്ടിൽ ഓണത്തെ വരവേൽക്കാൻ എത്ത്നിക്ക്  വെയറുകളുടെ മനോഹര കലക്ഷനുമായി Purple Drops

അയര്‍ലണ്ടില്‍ ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ എത്ത്നിക്ക്  വെയറുകളുടെ വമ്പന്‍ കലക്ഷനുമായി ഓണ്‍ലൈന്‍ സ്‌റ്റോറായ Purple Drops. ഓണക്കാലത്ത് മലയാളിത്തനിമയുള്ള മനോഹര വസ്ത്രങ്ങള്‍ മിതമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. യു.കെ ആസ്ഥാനമായ Purple Drops-ന്റെ ഫേസ്ബുക്ക് പേജ് വഴി ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുത്താല്‍ ഇന്‍ബോക്‌സ് വഴിയോ, വാട്‌സാപ്പ് നമ്പര്‍ വഴിയോ ഓര്‍ഡര്‍ നല്‍കാവുന്നതാണ്. വിവിധ ബ്ലൗസുകൾക്ക് ചേരുന്ന 5.5 മീറ്റർ നീളമുള്ള ഹാൻഡ് ബ്ലോക്ക് പ്രിന്റഡ് പ്യുവർ കോട്ടൺ സാരികൾ അടക്കമുള്ളവ 2-3 ദിവസത്തിനുള്ളിൽ യൂറോപ്പിൽ എവിടെയുംഡെലിവർ ചെയ്യുന്നതാണ്. മാച്ചിങ് … Read more

മലയാളത്തിന്റെ മഹോത്സവമായ DIMA ഓണം-2023ആഘോഷിക്കാന്‍ ഡോനെഗൽ മലയാളികളൊരുങ്ങി

കഴിഞ്ഞ പതിനാല്  വര്‍ഷക്കാലമായി ഡോനെഗലിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാള സമൂഹത്തില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഡോനെഗൽ  ഇന്ത്യൻ മലയാളി  അസോസിയേഷന്‍ (DIMA) ഓണാഘോഷം, സെപ്റ്റംബര്‍ 17-ന്  വർണ്ണാഭമായി നടത്താൻ തീരുമാനിച്ചിരിക്കുന്നു.  ഡോനെഗൽ മലയാളികളുടെ അഭിമാനവും,  മലയാളികളുടെ സംഘടനയുമായ ഡോനെഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (DIMA) സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് സെപ്റ്റംബര്‍ 17-ആം തീയതി രാവിലെ 10 മണിക്ക്  Aura Leisure Centre, Letterkenny, F92 TP6C -യിലെ  ഓഡിറ്റോറിയത്തില്‍ തിരശീല ഉയരും. സെപ്റ്റംബര്‍ 17-ലെ ഓണാഘോഷ പരിപാടിയിൽ  അയർലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പായ റോയൽ കാറ്ററേഴ്സിന്റെ പപ്പടവും പഴവും പായസവും ചേര്‍ത്തു വിഭവസമൃദ്ധവും തനത് ഓണസദ്യക്കൊപ്പം  ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളവുമൊരുക്കി,  മാവേലിയുടെ എഴുന്നള്ളത്തിനായി കാത്തിരിക്കും. കഴിഞ്ഞ പതിനാല് വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഡോനെഗലിന്റെ  സ്വന്തം … Read more

പ്രവാസി മലയാളി വാട്ടർഫോഡ് ഓണഘോഷം-2023 ഓഗസ്റ്റ് 19-ന്

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടിയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു. പ്രവാസി മലയാളിയുടെ ഈ വർഷത്തെ ഓണാഘോഷം  ഓഗസ്റ്റ് 19-ആം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് മൂൺകോയിൻ പാരിഷ് ഹാളിൽ വച്ച്  സമുചിതമായി ആഘോഷിക്കുന്നു. വൈവിധ്യമാർന്ന കലാകായിക മത്സരങ്ങൾ, ഓണസദ്യ, തിരുവാതിര, കൂടാതെ അയർലണ്ടിലെ  ഗാനമേള രംഗത്തെ പ്രശസ്തരായ  സോൾ ബീറ്റ്സ്, ഡബ്ലിൻ ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. … Read more

സത്ഗമയ ഓണാഘോഷം സെപ്റ്റംബർ 2-ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സംഘിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 2 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ക്രംലിന്‍ വാക്കിന്‍സ്ടൗണിലെ WSAF ഹാളില്‍ രാവിലെ ഒമ്പതിന് അംഗങ്ങള്‍ ചേര്‍ന്ന് ഓണത്തപ്പനെയും പൂക്കളവും ഒരുക്കുന്നതോടെ നിറമാര്‍ന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. കേരളത്തനിമയില്‍ പരമ്പരാഗത രീതികള്‍ക്ക് പ്രാമുഖ്യം നല്‍കി അവതരിപ്പിക്കുന്ന ഓണക്കാഴ്ച്ചയും, പുലികളി, കേരളനടനം, സോപാനസംഗീതം, മോഹിനിയാട്ടം, ഭരതനാട്യം, ചെണ്ടമേളം, മഹാബലിയെ ആനയിക്കല്‍, തിരുവാതിരകളി തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും, തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് … Read more

‘ശ്രാവണം-23’ വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ആഗസ്റ്റ് 26-ന്

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി ആഗസ്റ്റ് 26 ന് സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാള സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഓണാഘോഷ പരിപാടികളുടെ മുന്നോടിയായി അസോസിയേഷന്റെ നേതൃത്വത്തിൽ ‘എൻറെ മലയാളം’ ഒരുക്കുന്ന ടാലൻറ് കോമ്പറ്റീഷൻ ഓഗസ്റ്റ് 12 ശനിയാഴ്ച നടത്തപ്പെടുന്നതാണ്. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കവിത പാരായണം, മലയാളം പ്രസംഗം, … Read more

ഡൻഗാർവ്വൻ മലയാളി സമൂഹം ഓണത്തേ വരവേൽക്കാൻ ഒരുങ്ങുന്നു

ഡൻഗാർവ്വൻ മലയാളി അസോസിയേഷൻ ( DMA ) ന്റെ ഈ വർഷത്തേ ഓണാഘോഷം ആഗസ്റ്റ് 29 തിരുവോണനാളിൽ ഉച്ചക്ക് 2 മണിമുതൽ 9 മണിവരേ ഡൻഗാർവ്വൻ ഫ്യൂഷൻ സെന്ററിൽ ആയിരിക്കും അരങ്ങേറുക 2 മണിക്ക് പൂക്കളം ഇട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരത്തിലുള്ള കലാകായിക മത്സരങ്ങളും നടക്കും. കലാപരിപാടികൾക്ക് ശേഷം വിപുലമായ ഓണസദ്യ ഉണ്ടായിരിക്കുന്നതാണ്.

ബ്‌ളാക്ക്‌റോക്ക് സെന്‍റ് ജോസഫ് സീറോ മലബാർ പള്ളിയിൽ ഓണാഘോഷം ആഗസ്റ്റ് 19-ന്

ഡബ്ലിൻ :സെന്റ് ജോസഫ് സീറോ മലബാർ മാസ് സെന്റർ ബ്ളാക്ക്റോക്ക് ഇടവകയുടെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 19-ന് വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. ആഗസ്റ്റ് 19-ന് രാവിലെ 10 മണിമുതൽ വൈകിട്ട് 7 മണിവരെ ആയിരിക്കും ഓണാഘോഷ പരിപാടികൾ. രാവിലെ 10 മണിക്ക് കായിക മത്സരങ്ങൾക്ക് തുടക്കം കുറിക്കും. സ്ത്രീകളുടെയും പുരുഷൻമാരുടെയും യുവജന സംഘടനകളുടെയും  നേതൃത്വത്തിൽ  ആവേശകരമായ വടം വലി അടക്കം വിവിധ കായിക മത്സരങ്ങൾ ഉണ്ടായിരിക്കും. നാല് യൂണിറ്റുകൾ തിരിച്ചുള്ള കലാ കായിക മത്സരങ്ങൾ ആയിരിക്കും … Read more