ഡബ്ലിൻ ഇന്ത്യൻ എംബസി സേവനങ്ങൾക്ക് ഇനി ഓൺലൈൻ ബുക്കിംഗ്

ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയിലെ ഏതാനും സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഏതെല്ലാം സേവനങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വഴി നേരത്തെ ബുക്ക് ചെയ്യേണ്ടതെന്നും, ബുക്ക് ചെയ്യാനുള്ള ലിങ്കും ചുവടെ: എംബസി കൗണ്ടറിലെ എല്ലാവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും ബുക്ക് ചെയ്യാനായി: https://embassyofindia-dublin.youcanbook.me/ 2025 സെപ്റ്റംബര്‍ 3 മുതല്‍ പാസ്‌പോര്‍ട്ട്, PCC സര്‍വീസുകള്‍ ഓണ്‍ലൈന്‍ വഴി ആക്കിയിട്ടുണ്ട്. ലിങ്ക്: https://mportal.passportindia.gov.in/gpsp/ രേഖകള്‍ കലക്ട് ചെയ്യുക, പുതുക്കിയ 3 ടയര്‍ റെസ്‌പോണ്‍സ് സിസ്റ്റം എന്നിവയ്ക്കായി: https://www.indianembassydublin.gov.in/page-link/…

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന ഖ്യാതി അയർലണ്ടിന്

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന ഖ്യാതി ഇനി ഐറിഷ് പാസ്‌പോര്‍ട്ടിന്. The Nomad Passport Index പുറത്തുവിട്ട 2025 പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിന്തള്ളി അയര്‍ലണ്ട് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പട്ടികയില്‍ സ്വിറ്റ്‌സര്‍ലണ്ട് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും, പോര്‍ച്ചുഗല്‍ നാലാമതുമെത്തി. വര്‍ഷാവര്‍ഷം പുറത്തുവിടുന്ന പട്ടികയില്‍ ഇതാദ്യമായാണ് അയര്‍ലണ്ട് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം നേടുന്നത്. 2020-ല്‍ ലക്‌സംബര്‍ഗ്, സ്വീഡന്‍ എന്നിവയുമായി അയര്‍ലണ്ട് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. വിസാ ഫ്രീ യാത്ര, … Read more

ലോകരാജ്യങ്ങളിൽ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോർട്ട് അയർലണ്ടിന്റേത്

ലോകത്തെ ഏറ്റവും കരുത്തേറിയ പാസ്‌പോര്‍ട്ടുകളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി അയര്‍ലണ്ട്. വിസ ഫ്രീ ട്രാവല്‍, ടാക്‌സേഷന്‍, ആഗോളമായ സ്വീകാര്യത, ഡ്യുവല്‍ സിറ്റിസണ്‍ഷിപ്പ് ഉപയോഗിക്കാനുള്ള സൗകര്യം, വ്യക്തിസ്വതാന്ത്ര്യം എന്നിവ അടിസ്ഥാനമാക്കി Nomad Passport Index പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യം അഭിമാനകരമായ നേട്ടത്തില്‍ എത്തിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്ന രാജ്യം സ്വിറ്റ്‌സര്‍ലണ്ടാണ്. 176 ലോകരാഷ്ട്രങ്ങളിലേയ്ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ സ്വിസ്സ് പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് സാധിക്കും. 109 പോയിന്റുകളാണ് രാജ്യം നേടിയിട്ടുള്ളത്. 175 രാജ്യങ്ങളിലേയ്ക്കാണ് രണ്ടാം സ്ഥാനത്തുള്ള ഐറിഷ് … Read more

ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്പോർട്ട് അയർലണ്ടിന്റേത്

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനം ഐറിഷ് പാസ്‌പോര്‍ട്ടിന്. വിസ ഇല്ലാതെ 192 രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് സാധിക്കും. Henely’s Passport Index (https://www.henleyglobal.com/passport-index/ranking) ആണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് റാങ്കിങ് നടത്തിവരുന്നത്. പാസ്‌പോര്‍ട്ടുകളുപയോഗിച്ച് വിസ ഇല്ലാതെ അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ രീതിയില്‍ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാം എന്നത് കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടികയില്‍ ജപ്പാന്‍, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ … Read more