അയർലണ്ടിൽ വീടുകളുടെ ലഭ്യതയിൽ നേരിയ വർദ്ധന; ഡബ്ലിനിൽ വിലക്കയറ്റം കുറഞ്ഞു
അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി ചെറിയ രീതിയില്‍ കുറയുന്നുവെന്നും, വീടുകളുടെ ലഭ്യത നേരിയ തോതില്‍ കൂടുന്നുവെന്നും വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. എങ്കിലും അയര്‍ലണ്ടില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭവനവില ഉയര്‍ന്നും, ഭവന ലഭ്യത കുറഞ്ഞും തന്നെ തുടരുകയാണ് എന്നും പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ 1 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 11,925 സെക്കന്‍ഡ് ഹാന്‍ഡ് ഹോമുകളായിരുന്നു വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത്. 2024 സെപ്റ്റംബര്‍ 1-നെ അപേക്ഷിച്ച് 1% അധികമാണിത്. പക്ഷേ 2015-2019 കാലത്തെക്കാള്‍ പകുതിയോളം കുറവുമാണിത്. അതേസമയം … Read more





