അയർലണ്ടിലെ ശരാശരി വാടക മാസം 1,850 യൂറോ; നിരക്ക് വർദ്ധന കുറഞ്ഞെങ്കിലും വാടക മേൽപ്പോട്ട് തന്നെ

അയര്‍ലണ്ടിലെ വാടകനിരക്ക് വര്‍ദ്ധനയില്‍ കാര്യമായ കുറവ്. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2023-ലെ വാടക നിരക്ക് വര്‍ദ്ധന 6.8% ആണ്. 2022-ല്‍ ഇത് 13.7 ശതമാനവും, 2021-ല്‍ 10.3 ശതമാനവും ആയിരുന്നു നിരക്ക് വര്‍ദ്ധന. ഡബ്ലിനില്‍ കൂടുതല്‍ വീടുകള്‍ ലഭ്യമായതോടെയാണ് നിരക്ക് വര്‍ദ്ധനയില്‍ കുറവ് സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം രാജ്യമെങ്ങും വാടക നിരക്ക് ഉയരുന്നത് തന്നെയാണ് ഇപ്പോഴുമുള്ള പ്രതിഭാസം. ഡബ്ലിനില്‍ വാടക നിരക്ക് വര്‍ദ്ധന പൊതുവെ കുറവാണെങ്കിലും ഡബ്ലിന് പുറത്ത് വാടക കുത്തനെ ഉയരുകയാണ്. … Read more

അയർലണ്ടിൽ വാടകക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്ത വീട്ടുടമകൾക്ക് ഇനി 10 യൂറോ പിഴ

അയര്‍ലണ്ടില്‍ വാടകക്കാരുടെ വിവരങ്ങള്‍ കൃത്യസമയത്ത് Residential Tenancies Board-ല്‍ രജിസ്റ്റര്‍ ചെയ്യാത്ത വീട്ടുടമകളില്‍ നിന്നും ഇനി പിഴ ഈടാക്കും. ഒരു വര്‍ഷം മുമ്പ് അധികൃതര്‍ എടുത്തുമാറ്റിയ പിഴയാണ് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പല വീട്ടുടമകളും ഇതില്‍ വീഴ്ച വരുത്തുകയും, ഇതുകാരണം രജിസ്‌ട്രേഷന്‍ കെട്ടിക്കിടക്കുകയും ചെയ്യുന്ന സാഹചര്യമാണ് നടപടിയിലേയ്ക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ബോര്‍ഡ് വ്യക്തമാക്കി. മാര്‍ച്ച് 1 മുതലാണ് പിഴ നിലവില്‍ വരിക. മാസം 10 യൂറോ എന്ന നിരക്കിലാണ് പിഴ. വാടകക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം ഓരോ … Read more

അയർലണ്ടിൽ പുതുതായി വീട് വാടകയ്ക്ക് എടുക്കുന്നവർ നൽകേണ്ടത് മാസം 1,600 യൂറോ!

അയര്‍ലണ്ടിലെ പുതുതായി വീട് വാടകയ്ക്ക് എടുക്കുന്നവര്‍ വീട്ടുവാടകയായി നല്‍കേണ്ട തുക ശരാശരി 1,598 യൂറോ ആയി ഉയര്‍ന്നു. അതേസമയം നേരത്തെ തന്നെ വാടകക്കാരായി തുടരുന്നവര്‍ നല്‍കുന്നത് ശരാശരി 1,357 യൂറോ ആണെന്നും 2023-ലെ മൂന്നാം പാദത്തിലുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി Residential Tenancies Board (RTB) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതുതായി വീട് വാടകയ്ക്ക് എടുക്കുമ്പോഴുള്ള ശരാശരി നിരക്ക് ഒരു വര്‍ഷത്തിനിടെ 11% വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്. നിലവിലെ വാടകക്കാരുടെ വാടകനിരക്ക് 12 മാസത്തിനിടെ 5.2% ആണ് വര്‍ദ്ധിച്ചത്. … Read more