അയർലണ്ടിലെ സ്‌ക്രാംബ്ലർ ബൈക്ക് അപകടങ്ങളിൽ അഞ്ചു വർഷത്തിനിനിടെ 3 പേർ മരിക്കുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്; സമ്പൂർണ്ണ നിരോധനം ഉടൻ
2021 മുതല്‍ അയര്‍ലണ്ടില്‍ നടന്ന സ്‌ക്രാംബ്ലര്‍ ബൈക്ക് അപകടങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും, 54 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റോഡ് സേഫ്റ്റി അതോറിറ്റിയുടെ (RSA) കണക്കുകള്‍. നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്ന സ്‌ക്രാംബ്ലര്‍ ബൈക്കുകള്‍ നിരോധിക്കണമെന്ന് ശക്തമായ ആവശ്യമുയരുന്നതിനിടെയാണ് RSA കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2023-ല്‍ ഒരാള്‍ക്കും 2025-ല്‍ രണ്ട് പേര്‍ക്കുമാണ് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരില്‍ രണ്ട് പേര്‍ സ്‌ക്രംബ്ലര്‍ ബൈക്ക് ഓടിച്ചവരായിരുന്നു. ഗുരുതരമായി പരിക്കേറ്റ 54 പേരില്‍ 40 പേരും ഇത്തരത്തില്‍ സ്‌ക്രാംബ്ലര്‍ ബൈക്ക് റൈഡര്‍മാരാണ്. … Read more



