അയർലണ്ടിൽ ഇ-സ്‌കൂട്ടറുകൾക്കും ലൈസൻസ് നിർബന്ധമാക്കേണ്ടതുണ്ടോ? അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നു

അയര്‍ലണ്ടില്‍ ഇ-സ്‌കൂട്ടറുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ഇ-സ്‌കൂട്ടര്‍ അപകടത്തില്‍ പെടുന്ന അഞ്ചില്‍ ഒരാള്‍ വീതം അപകടത്തിന് ശേഷം ബോധരഹിതരായാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് എന്ന പുതിയ കണക്ക് ചൂണ്ടിക്കാട്ടിയാണ് മലിനീകരണം കുറവായ ഇ-സ്‌കൂട്ടറുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെപ്പറ്റി ആശുപത്രി ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതോടൊപ്പമുള്ള മറ്റൊരു പ്രധാന വെളിപ്പെടുത്തല്‍ അപകടത്തില്‍ പെടുന്ന പലര്‍ക്കും ഇ-സ്‌കൂട്ടറുകള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് കൃത്യമായ ധാരണയില്ലെന്നതാണ്. ഗുരുതരമായ ഇ-സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് ചികിത്സ തേടിയ 15 പേരില്‍ പേരും സ്‌കൂട്ടര്‍ ശരിയായി ഉപയോഗിക്കുന്നതിനെപ്പറ്റി … Read more

അയർലൻഡിൽ ഇന്ന് National Slow Down Day; അമിതവേഗത്തിൽ വാഹനമോടിച്ചാൽ പിടിവീഴും

അയര്‍ലന്‍ഡില്‍ ഇന്ന് ‘National Slow Down Day.’ നാഷണല്‍ സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓപ്പറേഷന്‍, ഗാര്‍ഡ, റോഡ്‌സുരക്ഷാ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്ലോ ഡൗണ്‍ ഡേയില്‍, വാഹനങ്ങള്‍ വേഗത കുറച്ച് അപകടരഹിതമായി യാത്ര ചെയ്യുക എന്ന സന്ദേശമാണ് നല്‍കുന്നത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 7 മണി മുതല്‍ 24 മണിക്കൂര്‍ നേരമാണ് സ്ലോ ഡൗണ്‍ ഡേ ആയി ആചരിക്കുക. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 1322 പ്രദേശങ്ങളില്‍ അധികൃതരുടെ നേതൃത്വത്തില്‍ വാഹനങ്ങളുടെ വേഗപരിശോധന നടക്കും. റൂറല്‍ റോഡുകളിലൂടെ അമിതവേഗത്തില്‍ … Read more

കനത്ത പുകമഞ്ഞ് മൂടി അയർലൻഡ്; 18 കൗണ്ടികൾക്ക് യെല്ലോ വാണിങ്

രാജ്യത്ത് പുകമഞ്ഞ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ 18 കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി Met Eireann. Munster, Leinster പ്രദേശങ്ങളിലെ എല്ലാ കൗണ്ടികളും ഇതില്‍പ്പെടും. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ 1 മണിമുതല്‍ പകല്‍ 11 മണിവരെയാണ് വാണിങ് നിലവിലുള്ളത്. പുകമഞ്ഞ് കാരണം കാഴ്ച മറയാന്‍ സാധ്യതയുണ്ടെന്നും, വാഹനങ്ങള്‍ വേഗത കുറയ്ക്കമെന്നും, ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും റോഡ് സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു. റോഡിലിറങ്ങുന്ന വാഹനങ്ങള്‍ ഹെഡ്‌ലൈറ്റ്, ഫോഗ് ലൈറ്റ് എന്നിവ നിര്‍ബന്ധമായും ഓണ്‍ ചെയ്യണം. മറ്റ് വാഹനങ്ങളില്‍ നിന്നും സുരക്ഷിതമായ … Read more

അയർലൻഡിൽ ലേണർ ഡ്രൈവർ പെർമിറ്റുകൾ ഇനി നീട്ടിനൽകില്ലെന്ന് മന്ത്രി; ടെസ്റ്റിനായി കാത്തിരിക്കുന്നത് 78,000-ഓളം പേർ

അയര്‍ലണ്ടില്‍ ലേണര്‍ ഡ്രൈവര്‍മാരുടെ പെര്‍മിറ്റ് കാലാവധി ഇനി നീട്ടിനല്‍കില്ലെന്ന് മന്ത്രി Hildegarde Naughton. കോവിഡ് കാരണം ടെസ്റ്റുകള്‍ കൃത്യമായി നടക്കാത്തതിനാല്‍ നേരത്തെ മൂന്ന് തവണ ലേണര്‍ പെര്‍മിറ്റ് കാലാവധി നീട്ടിനല്‍കിയിരുന്നു. എട്ട് മാസം കാലാവധി നീട്ടിനല്‍കിയ ശേഷം 2020 മാര്‍ച്ച് 1-നും, ജൂണ്‍ 30-നും ഇടയില്‍ കാലാവധി അവസാനിച്ച പെര്‍മിറ്റുകള്‍ക്ക്, 10 മാസം കൂടി കാലാവധി നീട്ടിനല്‍കുന്ന തരത്തിലായിരുന്നു ആദ്യ ഉത്തരവ്. പിന്നീട് 2020 ജൂലൈ 1- ഒക്ടോബര്‍ 31 കാലയളവിനിടെ പെര്‍മിറ്റ് അവസാനിച്ചവയ്ക്ക് 10 മാസം … Read more