98-കാരിയായ മുത്തശ്ശിയേയും, 70-കാരിയായ അമ്മയെയും ഉക്രെയിനിൽ നിന്നും രക്ഷിക്കണം; Meath-ൽ നിന്നും യാത്ര തിരിച്ച് സ്ത്രീയും കുടുംബവും

യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ഉക്രെയിനില്‍ നിന്നും തന്റെ 70-കാരിയായ തന്റെ അമ്മയെയും, 98-കാരിയായ മുത്തശ്ശിയെയും രക്ഷപ്പെടുത്താനായി യാത്ര തിരിച്ച് Meath സ്വദേശിയായ സ്ത്രീ. Meath-ലെ Trim-ല്‍ താമസിക്കുന്ന Luba Healy ആണ് തന്റെ ഭര്‍ത്താവ് Eugene-നും, 13-കാരനായ മകന്‍ Frances-നുമൊപ്പം ഈ ലക്ഷ്യവുമായി ശനിയാഴ്ച യാത്ര തിരിച്ചിരിക്കുന്നത്. 22 വര്‍ഷം മുമ്പാണ് Luba, Trim-ലേയ്ക്ക് കുടിയേറ്റിപ്പാര്‍ത്തത്. പോളണ്ടിന്റെ അതിര്‍ത്തിയിലെ അപകടകരമായ യാത്രയാണ് ഇവരെ കാത്തിരിക്കുന്നത്. ഉക്രെയിന്‍കാരനായ ഡ്രൈവര്‍ 18-നും 65-നും ഇടയില്‍ പ്രായമുള്ള ആളായതിനാല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ട്. … Read more

ഉക്രെയിൻ അഭയാർത്ഥികൾക്ക് അയർലണ്ടിൽ വാഗ്ദാനം ചെയ്ത പകുതിയിലേറെ വീടുകളും ലഭ്യമായില്ല; പുനഃരധിവസിപ്പിക്കുന്നതിൽ പ്രതിസന്ധി

അയര്‍ലണ്ടിലെത്തുന്ന ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്ത താമസസ്ഥലങ്ങളില്‍ പകുതി എണ്ണവും ലഭ്യമായില്ലെന്ന് റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 24,500 അഭയാര്‍ത്ഥികളെയാണ് അയര്‍ലണ്ട് സ്വീകരിച്ചത്. മെയ് അവസാനത്തോടെ ഇത് 33,000 ആയി ഉയരുമെന്നാണ് കരുതുന്നത്. എല്ലാവരെയും പുനഃരധിവസിപ്പിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും, ഇത്തരത്തില്‍ വാഗ്ദാനം ചെയ്ത 54% വീടുകളും ഇതുവരെ ലഭ്യമായിട്ടില്ല. ഇതോടെ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഐറിഷ് റെഡ്‌ക്രോസിന്റെ കണക്ക് പ്രകാരം, ഇവിടെ താമസം വാഗ്ദാനം ചെയ്ത 24,000 പേരെ സംഘടന ബന്ധപ്പെടുകയും, എന്നാല്‍ വീടുകള്‍ നല്‍കാമെന്ന് … Read more