40 വർഷം പിന്നിട്ട് Ryanair; അയർലണ്ടിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി മാറിയത് പ്രതിസന്ധികൾ തരണം ചെയ്ത്
ആദ്യ വിമാനം ആകാശം തൊട്ടതിന്റെ 40-ആം വാര്‍ഷികമാഘോഷിച്ച് ഐറിഷ് വിമാനക്കമ്പനിയായ Ryanair. 1985 ജൂലൈ 8-നായിരുന്നു കമ്പനിയുടെ ആദ്യ വിമാനം വാട്ടര്‍ഫോര്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടന്‍ ഗാറ്റ് വിക്കിലേയ്ക്ക് പറന്നത്. 15 പേര്‍ക്ക് ഇരിക്കാവുന്ന ബ്രസീലിയന്‍ നിര്‍മ്മിത Bandeirante വിമാനമായിരുന്നു ഇത്. സര്‍വീസ് ആരംഭിച്ച് ആദ്യ ആഴ്ചയില്‍ പ്രതീക്ഷിച്ചതിലധികം ബുക്കിങ് ഉണ്ടായെങ്കിലും പിന്നീട് വര്‍ഷങ്ങളോളം കമ്പനി വലിയ നഷ്ടമാണ് നേരിട്ടത്. തുടര്‍ന്ന് കമ്പനി പൂട്ടാതിരിക്കാനായുള്ള അവസാനശ്രമം എന്ന നിലയില്‍ ഐറിഷ് കടലിന് മുകളിലൂടെയുള്ള യാത്രകളുടെ ടിക്കറ്റ് നിരക്ക് … Read more