അയർലണ്ടിലെ 13 ലക്ഷം പേർക്ക് ഈയാഴ്ച ഡബിൾ സോഷ്യൽ വെൽഫെയർ പേയ്‌മെന്റുകൾ നൽകും

അയര്‍ലണ്ടിലെ 13 ലക്ഷം പേര്‍ക്ക് ഈയാഴ്ച ഡബിള്‍ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ ലഭിക്കുമെന്ന് സാമൂഹികക്ഷേമ വകുപ്പ്. ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റ് പ്രഖ്യാപനമാണ് ഈയാഴ്ച നടപ്പാക്കുന്നത്. പെന്‍ഷന്‍കാര്‍, കെയറര്‍മാര്‍, സിംഗിള്‍ പാരന്റ്‌സ്, വരുമാനം കുറഞ്ഞ കുടുംബങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ അര്‍ഹരായവര്‍ക്ക് 342 മില്യണ്‍ യൂറോയാണ് വെല്‍ഫെയര്‍ പേയ്‌മെന്റിനായി വകയിരുത്തിയിട്ടുള്ളത്. കോസ്റ്റ് ഓഫ് ലിവിങ്ങുമായി ബന്ധപ്പെട്ട് 2024 ബജറ്റിലെ ഒമ്പതാമത്തെ ലംപ്‌സം പേയ്‌മെന്റാണിത്. കഴിഞ്ഞ 12 വര്‍ഷമായി ജോബ് സീക്കേഴ്‌സ് അലവന്‍സിലുള്ളവര്‍ക്കും ഈ സഹായം … Read more

2024 ബജറ്റിൽ സോഷ്യൽ വെൽഫെയർ പേയ്‌മെന്റുകൾ വർദ്ധിപ്പിച്ചേക്കും: മന്ത്രി

ഈ വരുന്ന ശരത്കാലത്ത് അവതരിപ്പിക്കാനിരിക്കുന്ന 2024 ബജറ്റില്‍ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ തവണ പെന്‍ഷന്‍ തുക 12 യൂറോ വര്‍ദ്ധിപ്പിച്ചതിന് സമാനമായ വര്‍ദ്ധന ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് പറഞ്ഞത്. വരുന്ന ബജറ്റില്‍ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൃത്യമായി എത്ര തുകയാണ് സോഷ്യല്‍ വെല്‍ഫെയര്‍ ഇനത്തില്‍ വര്‍ദ്ധിപ്പിക്കുകയെന്ന് പറഞ്ഞില്ലെങ്കിലും, പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച പോലെ 12 യൂറോ വര്‍ദ്ധിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് … Read more